Connect with us

പഞ്ചു ക്ലിക്കുമായി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ലാലേട്ടന്റെ വര്‍ക്ക് ഔട്ട് വീഡിയോ

Malayalam

പഞ്ചു ക്ലിക്കുമായി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ലാലേട്ടന്റെ വര്‍ക്ക് ഔട്ട് വീഡിയോ

പഞ്ചു ക്ലിക്കുമായി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ലാലേട്ടന്റെ വര്‍ക്ക് ഔട്ട് വീഡിയോ

തന്റെ കഥാപാത്രത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകാറുള്ള താരമാണ് മോഹന്‍ലാല്‍. ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്ന വീഡിയോ അദ്ദേഹം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബോക്‌സിംഗ് കിക്കുകളും പഞ്ചുകളുമൊക്കെയുള്ള മോഹന്‍ലാലിന്റെ ഒരു പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത് വെല്‍നസ് ട്രെയ്‌നര്‍ ആയ ജയ്‌സണ്‍ പോള്‍സണ്‍ ആണ്. വീഡിയോ മോഹന്‍ലാല്‍ ആരാധക ഏറ്റെടുത്തിട്ടുണ്ട്.

പ്രിയദര്‍ശന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് ഈ പരിശീലനം. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ബോക്സര്‍ ആയിട്ടാണ് എത്തുക. സ്‌പോര്‍ട്‌സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ഒരുക്കത്തിന് വേണ്ടിയാണ് അദ്ദേഹം ബോക്‌സിങ് പരിശീലിക്കുന്നത്.

പ്രശസ്തിയിലേക്കുള്ള ഒരു ബോക്‌സറുടെ ഉയര്‍ച്ചയും പിന്നീടുണ്ടാവുന്ന താഴ്ചയും ആണ് ചിത്രം പറയുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. മോഹന്‍ലാലിന്റെ മരക്കാര്‍ ഉള്‍പ്പടെ അഞ്ച് ചിത്രങ്ങള്‍ ഒടിടി റിലീസ് ആയിരിക്കുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

More in Malayalam

Trending

Recent

To Top