ആ ദിവസം ലാലേട്ടന് ഷൂട്ട് ഇല്ലാതിരുന്നിട്ടും, രാത്രി ഉറക്കം പോലും ഒഴിവാക്കി ലാലേട്ടന് കേക്കുമായി സെറ്റില്‍ വന്ന് പിറന്നാള്‍ ആഘോഷിച്ചു; സ്വന്തം ചേട്ടനെ പോലെ നമ്മുക്ക് തോന്നിപ്പോകുന്ന വ്യക്തിത്വമാണ് മോഹന്‍ലാലിന്റേതെന്ന് ഉണ്ണി മുകുന്ദന്

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ട്വല്‍ത്ത് മാന്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച് തന്റെ പിറന്നാള്‍ ആഘോഷിച്ചതിനെ കുറിച്ച് നടന് ഉണ്ണി മുകുന്ദന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അന്നത്തെ ദിവസം ഷൂട്ട് ഇല്ലാതിരുന്നിട്ടും ഉറക്കം പോലും ഒഴിവാക്കി മോഹന്‍ലാല്‍ കേക്കുമായി സെറ്റില്‍ എത്തിയതിനെ കുറിച്ചാണ് ഉണ്ണി പറയുന്നത്. ആ ദിവസം ലാലേട്ടന് ഷൂട്ട് ഇല്ലാതിരുന്നിട്ടും, രാത്രി ഉറക്കം പോലും ഒഴിവാക്കി ലാലേട്ടന് കേക്കുമായി സെറ്റില്‍ വരികയും തന്റെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തത് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്തരം നല്ല പെരുമാറ്റങ്ങളും പ്രവൃത്തികളും ഒരാളില്‍ നിന്നുണ്ടാകുമ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല.
സ്വന്തം ചേട്ടനെ പോലെ നമ്മുക്ക് തോന്നിപ്പോകുന്ന വ്യക്തിത്വം ആണ് ലാലേട്ടന്റേത്. ഈ മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ഒരു മികച്ച ചിത്രമായി മാറും എന്നാണ് തന്റെ പ്രതീക്ഷ. കാരണം വളരെ മികച്ച ഒരു തിരക്കഥയും അതിന്റെ ഏറ്റവും മികച്ച മേക്കിംഗുമാണ് തനിക്ക് അവിടെ കാണാന്‍ സാധിച്ചത് എന്നാണ് താരം പറഞ്ഞത്.
സെപ്റ്റംബര്‍ 22 ആണ് ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനം. ട്വല്‍ത്ത് മാനിന്റെ സെറ്റില്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങളും വൈറലായിരുന്നു. അതേസമയം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയിലും ഉണ്ണി മുകുന്ദന് വേഷമിടുന്നുണ്ട്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...