Malayalam
ആ മാഡം മഞ്ജു വാര്യരാണെന്ന്.., മോഹന്‍ലാലിനെയും വെറുതേ വിട്ടിട്ടില്ല!; നടിയെ ആക്രമിച്ച കേസിലെ ‘മാസ്റ്റര്‍ ബ്രെയിന്‍’ ആയ മാഡത്തെ തപ്പി സോഷ്യല്‍ മീഡിയ
ആ മാഡം മഞ്ജു വാര്യരാണെന്ന്.., മോഹന്‍ലാലിനെയും വെറുതേ വിട്ടിട്ടില്ല!; നടിയെ ആക്രമിച്ച കേസിലെ ‘മാസ്റ്റര്‍ ബ്രെയിന്‍’ ആയ മാഡത്തെ തപ്പി സോഷ്യല്‍ മീഡിയ
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ‘മാസ്റ്റര്‍ ബ്രെയിന്‍’ ആയാണ് ഇതുവരെയും പുറത്തെത്താത്ത മാഡത്തെ വിലയിരുത്തുന്നത്. ഇവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പോലീസ്. കേസിലെ വിഐപിയെ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയതോടെ മാഡം ആരാണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മലയാളക്കര. എന്നാല്‍ ആദ്യത്തെ അന്വേഷണത്തില്‍ തന്നെ പോലീസ് മാഡത്തെ തിരിച്ചറിഞ്ഞു എന്നാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. കേസിന്റെ തുടക്കകാലത്ത് തന്നെ ഈ കേസിലെ മാഡത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് ലിബര്‍ട്ടി ബഷീര്‍ ഒരു ചാനല്‍ ചര്ച്ചിയില് വഴി തുറന്ന് പറഞ്ഞിരിക്കുന്നത്.
നേരത്തേ അന്വേഷണ സംഘം മാഡത്തിലേക്ക് എത്തിയതാണെന്നും എന്നാല്‍ ഭരണകക്ഷിയിലെ ഒരു എം പി ഇടപെട്ട് ആ മാഡത്തെ ഒഴിവാക്കാന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുകയായിരുന്നുവെന്നും പറയുകയാണ് ലിബര്‍ട്ടി ബഷീര്‍. എംപി ഇടപെട്ടതിനെ തുടര്‍ന്ന് അവരെ കേസില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇപ്പോഴും ആ മാഡത്തിലേക്ക് അന്വേഷണം എത്താനുള്ള സാധ്യത ഇല്ലെന്നും ദിലീപില്‍ തന്നെ കേസ് അവസാനിക്കുമെന്നും എന്നാല്‍ ആ മാഡത്തിന്റെ പേര് ഞാന്‍ പറയില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
മലയാള സിനിമയിലെ ഒരു സൂപ്പര്‍ നടനും തന്റെ മുന്‍ ഭാര്യയും കൂടി ചേര്‍ന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് തന്നോടും മറ്റ് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു എന്നാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസിന് നല്‍കിയിരിക്കുന്ന മൊഴിയില്‍ ഇക്കര്യം ഉണ്ടെന്നാണ് സൂചന
അതുകൊണ്ട് തന്നെ ഈ നടനെയും മുന്‍ ഭാര്യയായ മഞ്ജു വാര്യരെയും ചോദ്യം ചെയ്യണം എന്ന നിലപാടിലാണ് അന്വേഷണ സംഘം. അതേസമയം, ഈ സൂപ്പര്‍ നടനെയും മുന്‍ ഭാര്യ മഞ്ജു വാര്യരെയും കുടുക്കാനുള്ള മനപൂര്‍വമായ ശ്രമം നടക്കുന്നുണ്ടോ എന്ന സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
സൂപ്പര്‍ താരവും തന്റെ ഭാര്യയും ചേര്‍ന്നാണ് തന്റെ ജീവിതം ഇങ്ങനെയാക്കിയത് എന്ന് ദിലീപ് താനുള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്നാണ് സംവിധായകന് ബാലചന്ദ്രകുമാര്‍ പൊലീസിന് മൊഴി നല്‍കിയത്. ഇക്കാര്യം പിന്നീട് ചില അഭിമുഖങ്ങളില്‍ ബാലചന്ദ്രകുമാര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നടന്റെ പേര് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. ആരാണ് മലയാള സിനിമയിലെ ആ സൂപ്പര്‍ താരം എന്ന് പോലീസ് ഇതുവരെയും പരസ്യമാക്കിയിട്ടില്ല.
എന്നാല്‍ ഇതി മോഹന്‍ലാല്‍ ആണോ എന്നുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചെത്തിയപ്പോള്‍ പൂര്‍ണ പിന്തുണ നല്‍കിയത് മോഹന്‍ലാല്‍ ആയിരുന്നു. ഇതേകുറിച്ച് പലരോടും ദിലീപ് സൂചിപ്പിരുന്നുവെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസ് പുനരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ മഞ്ജു വാര്യരില്‍ നിന്നും മൊഴിയെടുക്കാന്‍ സാധ്യതയുണ്ട്. മഞ്ജുവിന് അറിയാവുന്ന എന്തെങ്കിലും രഹസ്യങ്ങള്‍ മറച്ച് വെച്ചിട്ടുണ്ടോ.., വവിാഹബന്ധം വേര്‍പ്പെടുത്തിയതും നടിയെ ആക്രമിച്ചതുമായി എന്തെങ്കിലും തെളിവുകളും ലഭിക്കുമോ എന്നെല്ലാം തന്നെ അന്വേഷണ സംഘം വിശദമായി തിരക്കും.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ എതിര്‍ത്തിരിക്കുകയാണ് പ്രോസിക്യൂഷന്. ദിലീപ്, സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, പിന്നെ ‘വിഐപി’ എന്ന് വിളിക്കപ്പെട്ട ആറാമന്‍ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് പ്രോസിക്യൂഷന് ശക്തമായി എതിര്‍ക്കുന്നത്.
ഇത് അസാധാരണമായ കേസാണെന്നും, ലൈംഗികപീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായവ്യവസ്ഥയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യമാണെന്നും, സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നും പ്രോസിക്യൂഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യം പുറത്തുവരാന്‍ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന് ആവശ്യപ്പെടുന്നു.
