മോഹന്‍ലാലിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ അന്നത് ചെയ്തിരുന്നുവെങ്കില്‍ ഒരു ചരിത്രമാകുമയാരുന്നു; എന്നാല്‍ അതില്‍ നിന്നും താന്‍ നിര്‍ബന്ധപൂര്‍വ്വം പിന്മാറുകയായിരുന്നു, തുറന്ന് പറഞ്ഞ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്

മോഹന്‍ലാലും ഒത്തുള്ള ‘ബേര്‍ണിങ് ഇല്ല്യൂഷന്‍’ എന്ന് മാജിക് ഷോയില്‍ നിന്നും പിന്മാറിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. അന്ന് ആ പ്രോഗ്രാമില്‍ നിന്നും താനാണ് ആദ്യം പിന്മാറിയതെന്നും നിര്‍ബന്ധപൂര്‍വ്വമുള്ള പിന്മാറ്റമായിരുന്നു അതെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. മോഹന്‍ലാലിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാര്‍ അന്നത് ചെയ്തിരുന്നുവെങ്കില്‍ ഒരു ചരിത്രമാകുമയാരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബേര്‍ണിങ് ഇല്യൂഷന്‍ എന്ന മോഹന്‍ലാലും ഒത്തുള്ള ഷോയില്‍ നിന്നും പിന്മാറിയത് ഞാന്‍ തന്നെയാണ്. അന്ന് ഒരു കന്വെന്ഷന്റെ ഭാഗമായി ടൂറിസം വകുപ്പുമായി ചേര്‍ന്നാണ് ആ പ്രോഗ്രാം നടത്താന്‍ തീരുമാനിച്ചിരുന്നത്. കോടിയേരി ബാലകൃഷ്ണനായിരുന്നു ആയിരുന്നു അന്ന് ടൂറിസം മിനിസ്റ്റര്‍.
പിന്നീട് ഒരു കോള്‍ വന്നു മുഖ്യമന്ത്രിയുടെ. എന്തെങ്കിലും അപകടം പറ്റിയാല്‍ ജനങ്ങള്‍ മുഴുവന്‍ അപകടത്തിലാകും കാരണം അത്രമാത്രം വിവാദമായിരുന്നു ആ പ്രോഗ്രാം.
ലാലേട്ടന് അന്ന് ഒറ്റപ്പാലത്ത് ഷൂട്ടിങിലായിരുന്നു. അപ്പോള്‍ ലാലേട്ടനെ വിളിച്ച് ഇങ്ങനൊരു വിഷയം ഉണ്ടായിരുന്നുവെന്നും നമ്മള് പിന്മാറിയെ മതിയാവൂ എന്നും പറഞ്ഞു. നിങ്ങള്‍ ആദ്യം പ്രഖ്യാപിക്കൂവെന്നു ശേഷം ഞാന്‍ അറിയിക്കൂ എന്നാണ് ലാലേട്ടന് പറഞ്ഞത്. അത് പ്രകാരം ഞാനാണ് ആദ്യം പറഞ്ഞത്. പിന്നീട് ലാലേട്ടന് പിന്മാറുകയായിരുന്നു. അന്നത് നടന്നിരുന്നെങ്കില്‍ ഒരു ചരിത്രമാകുമായിരുന്നു. അതിനുള്ള എല്ലാ പഴുതുകളും ഞങ്ങള്‍ അടച്ചിരുന്നു’.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...