Malayalam
ഗള്‍ഫ് രാജ്യങ്ങളില്‍ ദൃശ്യം 2 നാളെ മുതല്‍ തിയേറ്റര്‍ റിലീസിന്, തിയേറ്റര്‍ ലിസ്റ്റ് പുറത്ത് വിട്ട് മോഹന്‍ലാല്‍
ഗള്‍ഫ് രാജ്യങ്ങളില്‍ ദൃശ്യം 2 നാളെ മുതല്‍ തിയേറ്റര്‍ റിലീസിന്, തിയേറ്റര്‍ ലിസ്റ്റ് പുറത്ത് വിട്ട് മോഹന്‍ലാല്‍
പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഒരു പോലെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ദൃശ്യം 2. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒടിടി റിലീസ് ആയി ആയിരുന്നു ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. തിയേറ്റര്‍ അനുഭവം നഷ്ടമായി എന്നതൊഴിച്ചാല്‍ ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തിയ ചിത്രം എന്നു തന്നെയാണ് പ്രേക്ഷക അഭിപ്രായം.
എന്നാല്‍ യുഎഇ, ഒമാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ചിത്രം നാളെ തിയേറ്റര്‍ റിലീസ് ചെയ്യുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ തിയേറ്റര്‍ ലിസ്റ്റും താരം പുറത്തുവിട്ടിട്ടുണ്ട്. ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.
മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തില്‍ മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.
നിലവില്‍ മോഹന്‍ലാല്‍ തന്നെ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. അതേസമയം, മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റെക്കോര്‍ഡ് റിലീസിനൊരുങ്ങുന്നു എന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. കേരളത്തിലെ എല്ലാ തിയേറ്ററുകളിലുമായാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ചിത്രം എല്ലാ തിയേറ്ററുകളിലും ഒരേസമയം പ്രദര്‍ശത്തിന് എത്തുന്നത്.
മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പടെ 600ല്‍ അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നിലവില്‍ ഓഗസ്റ്റ് 12ന് ഓണം റിലീസായി ചിത്രമെത്തിക്കാന്‍ ആണ് പദ്ധതിയിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
മെയ് 13 പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. പ്രിയദര്ശന് സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന് പ്രിയദര്ശന് പറഞ്ഞിരുന്നു.
