Malayalam
ബോക്സിംഗ് പരിശീലനവുമായി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി പുതിയ ചിത്രങ്ങള്‍
ബോക്സിംഗ് പരിശീലനവുമായി മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി പുതിയ ചിത്രങ്ങള്‍
മലയാളിപ്രേക്ഷകര്ക്കേറെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷനെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുമുണ്ട.് പുതിയ ചിത്രത്തിനു വേണ്ടി ബോക്സിഗ് പരിശീലിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരുന്നു.
ഇപ്പോഴിതാ വീണ്ടും ബോക്സിങ്ങ് പരിശീലനത്തിനിടെയുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന് മോഹന്‍ലാല്‍. നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം വൈറലാവുകയും ചെയ്തു. പോസ്റ്റിന് താഴെ സുരഭി ലക്ഷ്മി, ഇര്‍ഷാദ് അലി തുടങ്ങിയ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വില്‍ത്ത് മാനിന്റെ ചിത്രീകരണത്തിലാണ് താരം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടുക്കിയില്‍ നടന്നക്കുന്ന ട്വില്‍ത്ത് മാനിന്റെ ഷൂട്ടിങ്ങില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്. മോഹന്‍ലാല്‍ ഷൂട്ടിങ്ങിനെത്തിയ വിവരം അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. ആഗസ്റ്റ് 17നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്.
ആ സമയത്ത് മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയുടെ ചിത്രീകരണത്തിലായിരുന്നു. സെപ്റ്റംബര്‍ 6ന് ബ്രോഡാഡി പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഒരാഴ്ച്ചക്ക് ശേഷം 12th മാനിന്റെ സെറ്റിലെത്തിയിരിക്കുകയാണ്. ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12th മാന്‍.
ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രമെന്ന് ജീത്തു ജോസഫ് റിപ്പോര്‍ട്ടര്‍ ലൈവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ സാധിക്കുന്ന സിനിമയാണിതെന്നും ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു.
