കഴിഞ്ഞ ദിവസമായിരുന്നു കേളത്തിന്റെ സ്വകാര്യ അഹങ്കാരം, നടന വിസ്മയം മോഹന്‍ലാലിന്റെ പിറന്നാള്‍. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ വ്യത്യസ്തമായ രീതിയിലൂടെ തന്റെ പ്രിയ താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ് ഒരു കുഞ്ഞ് ആരാധിക.
മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രന് മുതല്‍ മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രത്തിലെ കുഞ്ഞാലി മരയ്ക്കാര്‍ വരെയുള്ള മോഹന്‍ലാലിന്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ഉടുപ്പുമിട്ടാണ് തൃശ്ൂര്‍ സവ്ദേശിനിയായ അതിഥി പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുന്നത്.
‘ലാലേട്ടന് പിറന്നാളാശംസകള്‍. ഒരു പിറന്നാള്‍ സമ്മാനം നിങ്ങള്‍ക്ക് അയച്ചു തരാന്‍ എനിക്ക് കഴിയില്ല. അതിനാല്‍ ഞാന്‍ ഒരു പ്രത്യേക ഉടുപ്പ് ധരിച്ചിരിക്കുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ കുഞ്ഞാലി മരക്കാര്‍ വരെയുണ്ട്. ശ്രദ്ധിച്ച് നോക്കിയാല്‍ ഇതില്‍ എല്ലാ കഥാപാത്രത്തെയും കാണാന്‍ സാധിക്കും. ഒരുപാട് സ്നേഹം ലാലേട്ടാ,’ എന്നാണ് അതിഥി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
ഷാര്‍ജയിലെ മോഹന്‍ലാല്‍ ഫാന്‍സ് ചേര്‍ന്നാണ് പിറന്നാളിനോടനുബന്ധിച്ച് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ചിത്രത്തോടുകൂടിയ വസ്ത്രത്തില്‍ പിറന്നാള്‍ ആശംസ നേരുന്ന അതിഥിയുടെ വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഫാന്‍സ് പേജുകളില്‍ വൈറലാണ് വീഡിയോ.
ടിക് ടോക്കിലൂടെയും ഡബ്സ്മാഷിലൂടെയും ജനശ്രദ്ധ നേടിയ അതിഥി നവ്യാനായരെ കേന്ദ്ര കഥാപാത്രമാക്കി വി. കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. അതിഥിയുടെ പിറന്നാള്‍ സമ്മാനത്തിന് മോഹന്‍ലാല്‍ നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...