Connect with us

മോഹന്‍ലാല്‍ യന്തിരന്‍ സിനിമയിലെ ചിട്ടി റോബോര്‍ട്ടിനെ പോലെ; അന്‍സിബ

Malayalam

മോഹന്‍ലാല്‍ യന്തിരന്‍ സിനിമയിലെ ചിട്ടി റോബോര്‍ട്ടിനെ പോലെ; അന്‍സിബ

മോഹന്‍ലാല്‍ യന്തിരന്‍ സിനിമയിലെ ചിട്ടി റോബോര്‍ട്ടിനെ പോലെ; അന്‍സിബ

അവതാരികയായും അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അന്‍സിബ. ദൃശ്യം എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നിരവധി സിനിമകളില്‍ താരത്തെ തേടി അവസരങ്ങളൂം എത്തിയിരുന്നു. ദൃശ്യം 2 സിനിമ തന്റെ പുനര്‍ജന്മമാണെന്നും അഭിനയം നിര്‍ത്തി വീട്ടില്‍ ഇരുന്നപ്പോഴാണ് ചിത്രത്തിേലേയ്ക്ക് അവസരം ലഭിക്കുന്നതെന്നും അന്‍സിബ മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ യന്തിരന്‍ചിത്രത്തിലെ ചിട്ടി റോബോര്‍ട്ട് ആണെന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ഇപ്പോള്‍ ലാലിനെ ചിട്ടി എന്ന റോബോര്‍ട്ടുമായി അന്‍സിബ താരതമ്യം ചെയ്തിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. വലിയ വലിയ താരങ്ങള്‍ വരെ മോഹന്‍ലാലിനൊപ്പം ഒരു സീനിലെങ്കിലും അഭിനയിക്കാന്‍ ഒരു അവസരത്തിനായി കാത്തിരിക്കുമ്പോള്‍ എനിക്ക് രണ്ട് സിനിമ ചെയ്യാന്‍ കഴിഞ്ഞു. അതും മകളുടെ വേഷത്തില്‍. ദൃശ്യം 2 യില്‍ തൊണ്ണൂറ് ശതമാനവും തനിക്ക് ലാലേട്ടനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളായിരുന്നു.

മൂന്നും നാലും പേജുള്ള ഡയലോഗുകളാണ് ഓരോ ദിവസവും കൊണ്ടു തരുന്നത്. ഞാനൊക്കെ അത് മനപാഠം പഠിച്ച് തെറ്റിപ്പോവാതെ പറയാനുള്ള ശ്രമത്തിലായിരിക്കും. എന്നാല്‍ ലാലേട്ടന്‍ വന്ന് ഒന്ന് നോക്കട്ടെ മോളെ എന്ന് പറഞ്ഞ് അതൊന്ന് മറിച്ചു നോക്കും. യന്തിരനിലെ ചിട്ടി റോബോര്‍ട്ട് പുസ്തകങ്ങള്‍ സ്‌കാന്‍ ചെയ്യുന്നത് പോലെയാണ് അത്. പെട്ടന്നൊന്ന് മറിച്ചു നോക്കുമ്പോഴേക്കും ലാലേട്ടന്‍ എല്ലാം പഠിയ്ക്കും. പിന്നെ ഒറ്റ ടേക്കില്‍ മൂന്ന് നാല് പേജുള്ള ഡയലോഗ് ഒരക്ഷരം പോലും തെറ്റി പോവാതെ പറയും. അതൊക്കെ കണ്ടു നില്‍ക്കാന്‍ കഴിയുക എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.

മീന ചേച്ചിയും മലയാളം ഡയലോഗുകളെല്ലാം പെട്ടന്ന് പഠിച്ച് അവതരിപ്പിയ്ക്കുന്നത് അത്ഭുതം തന്നെയാണ്. എല്ലാവരും ഒറ്റ ടേക്കിന് ഓകെയാണ്. അതുകൊണ്ട് എന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് വരാതിരിയ്ക്കാന്‍ പരമാവധി ശ്രമിയ്ക്കും. അത്രയേറെ ശ്രദ്ധയോടെയാണ് ഓരോ സീനും ചെയ്യുന്നത് എന്നും അന്‍സിബ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top