Connect with us

‘എന്റെ മുത്തച്ഛന്റെയും അമ്മയുടെയും തോളിനും ചരിവുണ്ട്, സത്യത്തില്‍ അതൊരു മാനുഫാക്ചറിങ് ഡിഫക്ട് ആണ്’; മോഹന്‍ലാല്‍ പറയുന്നു

Malayalam

മലയാളസിനിമയുടെ അഭിമാനമായ ആ ചരിവ് തനിക്ക് പാരമ്പര്യമായി ലഭിച്ചതാണെന്ന് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍. തന്റെ അമ്മയ്ക്കും മുത്തച്ഛനുമൊക്കെ തോളിന്റെ ആ ചരിവ് ഉണ്ടെന്നും തനിക്കും അത് പാരമ്പര്യമായി കിട്ടിയതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

‘എന്റെ മുത്തച്ഛന്റെയും അമ്മയുടെയും തോളിനും ചരിവുണ്ട്. സത്യത്തില്‍ അതൊരു മാനുഫാക്ചറിങ് ഡിഫക്ട് ആണ്’- മോഹന്‍ലാല്‍ പറഞ്ഞു. താന്‍ കാണുമ്പോഴേ മോഹന്‍ലാലിന് ചെരിവുണ്ടായിരുന്നുവെന്ന് പ്രിയദര്‍ശനും പറഞ്ഞു. ‘മരയ്ക്കാറില്‍ കുഞ്ഞാലിയെക്കുറിച്ചുള്ള ആറു വരികള്‍ ഞാന്‍ തന്നെയാണ് എഴുതിയത്, ‘ചായുന്ന ചന്ദന തോളാണ്’ എന്ന വരിയുണ്ടെന്നും ‘ പ്രിയദര്‍ശന്‍ പറഞ്ഞു.

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ബുധനാഴ്ചയാണ് പുറത്തിറങ്ങുക. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. അഞ്ച് ഭാഷകളിലായി ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. ദിവസേന 16,000 ഷോകള്‍ ചിത്രത്തിനുണ്ട്.

More in Malayalam

Trending

Recent

To Top