നടിയും മോഡലുമായ മിയ ഖലീഫയുടെ വിവാഹമോചന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മിയ തന്നെയാണ് ഈ വിവരം തന്റെ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇപ്പോഴിതാ വിവാഹ മോചനത്തെ സാമാന്യവത്കരിക്കുന്ന സന്ദേശം പങ്കുവെക്കുകയാണ് മിയ ഖലീഫ.
തന്റെ വിവാഹ മോചന വാര്‍ത്തയോടുള്ള ആരാധകരുടെ പ്രതികരണത്തെ കുറിച്ചാണ് മിയ പറയുന്നത്. വിവാഹം വേര്‍പെടുത്തുന്നു എന്നതില്‍ തന്നോട് സോറിയല്ല മറിച്ച് അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മിയ വ്യക്തമാക്കി.
‘ഈ വിവാഹ ബന്ധം നല്ല രീതിയില്‍ തുടരാണ് ഞങ്ങള്‍ ഇരുവും പരമാവധി ശ്രമിച്ചു. പക്ഷെ ഒരു വര്‍ഷത്തെ നീണ്ട പ്രയ്തനങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ എന്നും നല്ല സുഹൃത്തുക്കളായിരിക്കും എന്ന ഉറപ്പില്‍ വേര്‍പിരിയുകയാണ്. ഞങ്ങള്‍ ഇരുവരും എന്നും പരസ്പരം ബഹുമാനിക്കുകയും ചെയ്യും.
പരസ്പരം മാറ്റാന്‍ കഴിയാത്ത ഒരുപാട് പ്രശ്നങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നതിനാല്‍ ആരെയും കുറ്റക്കാരാക്കാന്‍ സാധിക്കുകയില്ല. ഈ ബന്ധം യാതൊരു കുറ്റബോധവുമില്ലാതെയാണ് ഞങ്ങള്‍ അവസാനിപ്പിക്കുന്നത്. ഇനി പുതിയ അധ്യായം തനിയെ ആരംഭിക്കാനാണ് ഞങ്ങളുടെ തീരുമാനം.
വ്യത്യസ്ത ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കള്‍ എന്നിവര്‍ വഴി തങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കും’ എന്നും മിയ പറയുന്നു. 2019ലാണ് റോബന്‍ട്ടും മിയയും വിവാഹിതരായത്. സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും താരത്തിന് ഇന്നും ലോകമെമ്പാടും ആരാധകര്‍ ഏറെയാണ്.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...