Malayalam
അതെല്ലാം തനിക്ക് വേണ്ടിയെന്നാണ് ധരിക്കാറുള്ളത്; എംജി ശ്രീകുമാറിന്റെ ആ പാട്ട് കേട്ട ലേഖയുടെ മുഖമാകെ മാറി, പിന്നീട് സംഭവിച്ചത്!; എല്ലാം തുറന്ന് പറഞ്ഞ് ലേഖ ശ്രീകുമാര്‍
അതെല്ലാം തനിക്ക് വേണ്ടിയെന്നാണ് ധരിക്കാറുള്ളത്; എംജി ശ്രീകുമാറിന്റെ ആ പാട്ട് കേട്ട ലേഖയുടെ മുഖമാകെ മാറി, പിന്നീട് സംഭവിച്ചത്!; എല്ലാം തുറന്ന് പറഞ്ഞ് ലേഖ ശ്രീകുമാര്‍
നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി മാറിയ വ്യക്തിയാണ് എംജി ശ്രീകുമാര്‍. മോഹന്‍ലാലിന്റെ ലൂപ്പര്ഹിറ്റ് ചിത്രങ്ങളിലെ മനോഹര ഗാനങ്ങള്‍ കൂടുതലും കേട്ടിരിക്കുന്നത് എംജി ശ്രീകുമാറിന്റെ ശബ്ദത്തിലാണ്. കുട്ടികളുടെ റിയാലിറ്റി ഷോയില്‍ ജഡ്ജ് ആയി എത്തിയതോടെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ആളായി മാറിയിരിക്കുകയാണ് ഇദ്ദേഹം. മമ്മൂട്ടി ചിത്രത്തില്‍ ഗാനം ആലപിച്ചു കൊണ്ടാണ് സിനിമ പിന്നണി ഗാനരംഗത്ത് ഇദ്ദേഹം എത്തിയത്. പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ഗാനങ്ങളാണ് എംജി പ്രേക്ഷകര്‍ക്കായി നല്‍കിയത്. ഇന്നും ഈ പാട്ടുകള്‍ പ്രേക്ഷകര്‍ പാടി നടക്കാറുണ്ട്.
എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇവരുടെ ചെറിയ വിശേഷങ്ങള്‍ പേലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരങ്ങള്‍. എംജിയുടേയും ലേഖയുടേയും പ്രണയവിവാഹമായിരുന്നു. ഇവരുടെ പ്രണയ കഥ പല അവസരങ്ങളിലും വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിത എംജി ശ്രീകുമാറിനോടുള്ള പ്രണയത്തെ കുറിച്ച് വാചാലയായിരിക്കുകയാണ് ലേഖ. കുട്ടികളുടെ സംഗീത റിയാലിറ്റി ഷോയായ ടോപ്പ് സിംഗര്‍ 2 ന്റെ വേദിയില്‍ എത്തിയപ്പോഴാണ് ഇപ്പോഴും ജീവിതത്തിലുള്ള ആത്മാര്ഥപ്രണയത്തെ കുറിച്ച് പറഞ്ഞത്.
ലേഖയുടെ പ്രിയപ്പെട്ട ഗാനത്തെ കുറിച്ച് പറയുമ്പോഴാണ് തങ്ങളുടെ പ്രണയത്തെ കുറിച്ച് താരങ്ങള്‍ പറയുന്നത്. സംഗീത സംവിധായകന് ദീപക് ദേവ് ഒരു മുഖം മാത്രം… എന്ന് തുടങ്ങുന്ന ഗാനവും എംജി ശ്രീകുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദിക്കുമ്പോഴായിരുന്നു പ്രണയകാലത്തെ കുറിച്ച് ലേഖ വാചാലയാകുന്നത്. പണ്ട് സ്നേഹിക്കുന്ന കാലത്ത് ശ്രീകുട്ടന് തനിക്ക് വേണ്ടി പാടി തന്ന ഗാനമായിരുന്നു ഇതെന്നാണ് ലേഖ പറയുന്നത്. കൂടാതെ താന്‍ ഒന്നും ശ്രീകുട്ടനോട് ചോദിച്ച് വാങ്ങിച്ചിട്ടില്ലന്നും എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്ന ഭര്‍ത്താവാണ് അദ്ദേഹമെന്നും ലേഖ കൂട്ടിച്ചേര്‍ത്തു. ലേഖയ്ക്ക് വേണ്ടി ഒരിക്കല്‍ കൂടി എംജി ശ്രീകുമാര്‍ ആ ഗാനം ആലപിച്ചിരുന്നു. എംജിയുടെ മുഖത്ത് നോക്കി നിന്ന് ആ പാട്ട് കേള്‍ക്കുകയായിരുന്നു ലേഖ. പരിസരം മറന്ന് പഴയ പ്രണയ ദിനങ്ങളിലേയ്ക്ക് എത്തിയ ലേഖയെയാണ് പിന്നീട് കാണാനാകുക.
ഇപ്പോള്‍ ശ്രീകുട്ടന് തനിക്ക് വേണ്ടി പ്രത്യേകിച്ച് പാട്ടുകള്‍ ഒന്നും പാടി തരാറില്ലെന്നും ലേഖ പറയുന്നു. കാരണം വീട്ടില്‍ റെക്കോഡിങ്ങ് സ്റ്റുഡിയോ ഉള്ളത് കൊണ്ട് ശ്രീകുട്ടന്റെ പാട്ടുകള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ അതെല്ലാം തനിക്ക് വേണ്ടിയാണ് പാടുന്നതെന്നാണ് താന്‍ ധരിക്കാറുണ്ടെന്നും ലേഖ ദീപക് ദേവിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കൂടാതെ ലേഖയുടെ സന്തോഷത്തിന്റേയും സൗന്ദര്യത്തിന്റേയും രഹസ്യവും ഇവര്‍ ചോദിച്ചിരുന്നു. സ്നേഹിക്കുന്ന ഭര്‍ത്താവ് ഉണ്ടെങ്കില്‍ ഏത് ഭാര്യയും സുന്ദരിയാകുമെന്നാണ് ലേഖ പറയുന്നത്.
കൂടാതെ ഷോയില്‍ എംജി ശ്രീകുമാറിന്റെ ഏത് സ്വഭാവം ആണ് ഇഷ്ടമെന്നും ലേഖയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ടുളള അപ്രതീക്ഷിതമായ മറുപടിയായിരുന്നു ലേഖ നല്‍കിയത്. തന്റെ ഭര്‍ത്താവ് എന്ത് ചെയ്താലും ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അദ്ദേഹത്തെ അത്രമാത്രം ഇപ്പോഴും പ്രണയിക്കുന്നുണ്ട്. അപ്പോള്‍ ശ്രീകുട്ടന് എന്ത് ചെയ്താലും അതിലൊരു സ്നേഹം ഞാന്‍ കാണുന്നുണ്ടെന്നും ലേഖ പറഞ്ഞു.
ഏറെ നാളത്തെ അടുപ്പത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. 2000ല്‍ ആയിരുന്നു ഇവര്‍ വിവാഹിതരാകുന്നത്. ഇരുവരും തമ്മിലുണ്ടാകുന്ന പിണക്കങ്ങളെ കുറിച്ചും അത് പരിഹരിക്കുന്നതിനെ കുറിച്ചും എംജി മറ്റൊരു വേദിയില്‍ പറഞ്ഞിരുന്നു. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒച്ച വെച്ച് തീര്‍ക്കും. സ്നേഹമെന്നത് താലോലിക്കലും പഞ്ചാര വാക്കുകള്‍ പറയലും മാത്രമല്ലെന്ന് മുപ്പത്തിനാല് വര്‍ഷം ഒരുമിച്ച് ജീവിച്ചതിന്റെ അനുഭവത്തില്‍ തിരിച്ചറിഞ്ഞു എന്നാണ് താരം പറയുന്നത്. എംജിയ്ക്കൊപ്പം ഷോകളിലും പൊതുവേദികളിലും സജീവ സാന്നിധ്യമാണ് ഭാര്യ ലേഖ.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ലേഖയെ വിവാഹം കഴിക്കാനുണ്ടായ സാഹചര്യവും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. ചെങ്ങന്നൂര്‍ ഒരു പിഴിച്ചില്‍ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. അന്ന് താന്‍ വിവാഹം കഴിച്ചിട്ടില്ല. ലിവിങ് ടുഗദര്‍ ആയിരുന്നു. ആ സമയത്താണ് ദിലീപും മണാര്‍ക്കാട് ബേബിയും പ്രമുഖ മാഗസിന്റെ പ്രധാന ആള്ക്കാര് കാണാന്‍ വന്നത്. നല്ലൊരു അഭിമുഖം തരികയാണെങ്കില്‍ നിങ്ങളുടെ ഫോട്ടോ കവര്‍ പേജായി കൊടുക്കാമെന്ന് അവര്‍ പറഞ്ഞു. നിങ്ങളുടെ എന്നേ പറഞ്ഞുള്ളൂ.
അപ്പോള്‍ ഞാന്‍ ചോദിച്ചു എന്റെയാണോ എന്ന്? അതേ എന്നാണ് അവര്‍ പറഞ്ഞതും. ആരുടെ ആയാലും ഫോട്ടോ ഇടാമെന്ന്. അന്നത്തെ ആ പ്രായം വെച്ച് ഓക്കെ പറഞ്ഞു. ഏകദേശം 37 വര്‍ഷം മുന്‍പ് നടന്ന സംഭവമാണ്. അങ്ങനെ ഇന്റര്‍വ്യൂ എടുത്തപ്പോള്‍ വിശാലമായി ചോദിക്കാന്‍ തുടങ്ങി. ഞങ്ങള്‍ വളരെ സത്യസന്ധമായി മറുപടിയും പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് കോട്ടയത്ത് ചെന്നു. മാര്ട്ടിന് പ്രാക്കാട്ട് വന്ന് ഞങ്ങളുടെ ഫോട്ടോസും എടുത്തിരുന്നു. അതുകഴിഞ്ഞൊരു രണ്ടാഴ്ച കഴിഞ്ഞ്, 2000 ജനുവരി ഒന്നിനാണ് മാഗസിന് ഇറങ്ങിയത്.
അതിന്റെ തലക്കെട്ട് എംജി ശ്രീകുമാര്‍ വിവാഹിതനായി എന്ന്. ഞങ്ങളുടെ രണ്ടുപേരുടേയും ഫോട്ടോയും അതിലുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് ഒളിച്ചോടും എന്നുള്ളതായി പ്രശ്നം. വീട്ടിലോട്ട് പോവാന്‍ പറ്റില്ല. അങ്ങനെ ഞങ്ങള്‍ ആദ്യം പോയ സ്ഥലമാണ് മംഗലാപുരം. അവിടുന്ന് കാറില്‍ നേരെ മൂകാംബികയ്ക്ക് പോയി. ഞങ്ങളുടെ സുഹൃത്തുക്കളെല്ലാം വന്നിരുന്നു. അങ്ങനെ അവിടെ ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്തു. പിന്നെ നാട്ടില്‍ വന്നും ചെയ്തുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു.
