Connect with us

ആരാധകർ കാത്തിരുന്ന ആ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം ; അവസാന ഒരുക്കത്തിലേക്ക് കടന്ന് പ്രിയ താരങ്ങൾ ; പ്രാർത്ഥനയോടെ ആരാധകരും !

Malayalam

ആരാധകർ കാത്തിരുന്ന ആ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം ; അവസാന ഒരുക്കത്തിലേക്ക് കടന്ന് പ്രിയ താരങ്ങൾ ; പ്രാർത്ഥനയോടെ ആരാധകരും !

ആരാധകർ കാത്തിരുന്ന ആ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം ; അവസാന ഒരുക്കത്തിലേക്ക് കടന്ന് പ്രിയ താരങ്ങൾ ; പ്രാർത്ഥനയോടെ ആരാധകരും !

മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകന് പൂക്കാലം വരവായി നായിക ജീവിതസഖിയാവുന്ന മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം . മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹമാണ് നാളെ നടക്കാൻ പോകുന്നത് . യുവ കൃഷ്ണയും മൃദുല വിജയിയും വിവാഹത്തിന്റെ അവസാന ഒരുക്കങ്ങളിലേക്ക് കടക്കുമ്പോൾ പ്രാർത്ഥനയോടെ മലയാളി കുടുംബ പ്രേക്ഷകരും ഒപ്പമുണ്ട്.

അഭിനേത്രിയായ രേഖ രതീഷായിരുന്നു ഇവരോട് വിവാഹത്തെക്കുറിച്ച് സൂചിപ്പിച്ചത്. രേഖ രതീഷിന്റെ പിറന്നാള്‍ ആഘോഷത്തിനിടയിലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത് . പിന്നീട് പൂവിട്ട പ്രണയം. സോഷ്യൽ മീഡിയ ഏറെ ചർച്ചചെയ്ത പ്രണയമായിരുന്നു ഇരുവരുടേതും.

വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമായാണ് ഇവരുടെ വിവാഹത്തിന് പന്തലൊരുങ്ങുന്നത് . വിവാഹത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇന്നലെമുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ നായികയാണ് മൃദുല വിജയ്. അഭിനയവും ഡാന്‍സും മിമിക്രിയുമൊക്കെയായി മൃദുല ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ തിളങ്ങിനിൽക്കുകയാണ് . മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെയാണ് യുവ കൃഷ്ണ അഭിനയരംഗത്ത് തുടക്കം കുറിച്ചത്. മെന്റലിസ്റ്റായ യുവയും മൃദുലയും സ്‌ക്രീനില്‍ ഒന്നിച്ചിട്ടില്ല, എന്നാൽ ജീവിതത്തില്‍ ഒന്നിക്കാൻ ഒരുങ്ങുകയാണ് ഇരുവരും.

വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നിമിഷങ്ങളുടെ അനുഭൂതി പറഞ്ഞറിയിക്കാനാവില്ലെന്നാണ് യുവയും മൃദുലയും പറയുന്നത്. യുവയോട് ചേര്‍ന്നുള്ള ചിത്രമായിരുന്നു മൃദുല ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തത്. അതേ ചിത്രം യുവയും ഷെയര്‍ ചെയ്തിട്ടുണ്ട്. ബാച്ചിലറായുള്ള അവസാനത്തെ ഷൂട്ട് പൂർത്തിയാക്കിയതിനെക്കുറിച്ച് പറഞ്ഞും മൃദുല എത്തിയിരുന്നു. ലൊക്കേഷനിൽ എല്ലാവരോടും യാത്ര പറയുന്നതിന്റെ വീഡിയോയും മൃദുല പോസ്റ്റ് ചെയ്തിരുന്നു.

വിവാഹത്തിന് തൊട്ടുമുന്‍പുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ഇരുവരും പറയുന്നുണ്ട് . ഫേഷ്യല്‍ ചെയ്യുന്നതിന്റേയും ഫോട്ടോ ഷൂട്ടിനായി ഒരുങ്ങുന്നതിന്റേയുമെല്ലാം ചിത്രങ്ങളായിരുന്നു മൃദുലയും യുവയും പോസ്റ്റ് ചെയ്തത്. പ്രിയപ്പെട്ടവരെല്ലാം മൃദുലയുടെ സന്തോഷത്തിൽ പങ്കെടുക്കാനായി എത്തിയിട്ടുണ്ട്. മേക്കപ്പ് ചെയ്യുന്നതിനിടയിലെ വീഡിയോയും മൃദുല സ്റ്റോറിയാക്കിയിരുന്നു.

മൃദുല യുവ എന്നീ പേരുകൾ കോർത്തിണക്കി മൃദ്‌വാ എന്ന പേരിലാണ് ഇരുവരുടെയും യൂട്യൂബ് ചാനൽ ഉള്ളത് . ഞങ്ങള്‍ ഇനി മൃദ് വയാവാന്‍ പോവുകയാണെന്നായിരുന്നു വിവാഹത്തിന് മുന്നോടിയായി മൃദുല പറഞ്ഞത്. മൈലാഞ്ചിയിലും മൃദ് വ എന്ന് വരച്ചിട്ടുണ്ട് താരം. രണ്ട് കൈകളിലുമായി മനോഹരമായ ഡിസൈനാണ് മൃദുല തിരഞ്ഞെടുത്തത്.

ഞങ്ങള്‍ രണ്ടും ഒന്നിച്ചാല്‍ അത് സുവര്‍ണ്ണനിമിഷം തന്നെയാണ്, ഹല്‍ദി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് മൃദുല കുറിച്ചത് ഇങ്ങനെയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഹല്‍ദി ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ചെത്തിയത്. ഷിയാസ് കരീമായിരുന്നു ആദ്യം കമന്റുമായെത്തിയത്.

ഫോട്ടോ ഷൂട്ടിനിടയിലെ രസകരമായ കാര്യങ്ങളെക്കുറിച്ചായിരുന്നു യുവ കൃഷ്ണ കുറിച്ചത്. ഞാനവളെ നോക്കുമ്പോഴെല്ലാം അവള്‍ പുഞ്ചിരിക്കാറുണ്ട്. അത് തന്നെയാണ് ഞങ്ങളുടെ ബന്ധത്തെ നയിക്കുന്നതെന്നുമായിരുന്നു യുവ കുറിച്ചത്.

about mridva

More in Malayalam

Trending

Recent

To Top