Malayalam
അണ്ണന്റെ മോതിരം എവിടെ, ബ്ലാക് ഡയമണ്ട് ഭര്‍ത്താവിന്റെ കൈയ്യിലുണ്ടോ; മോണ്സന് മാവുങ്കല്‍ നല്കിയ ബ്ലാക്ക് ഡയമണ്ട് മോതിരം കയ്യിലുണ്ടോയെന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി ലേഖ ശ്രീകുമാര്‍
അണ്ണന്റെ മോതിരം എവിടെ, ബ്ലാക് ഡയമണ്ട് ഭര്‍ത്താവിന്റെ കൈയ്യിലുണ്ടോ; മോണ്സന് മാവുങ്കല്‍ നല്കിയ ബ്ലാക്ക് ഡയമണ്ട് മോതിരം കയ്യിലുണ്ടോയെന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി ലേഖ ശ്രീകുമാര്‍
നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. എംജി ശ്രീകുമാറിനൊപ്പം ഷൂട്ടിംഗ് ഇടങ്ങളിലും പൊതു പരിപാടികളിലുമെല്ലാം നിറ സാന്നിധ്യമാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖ. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളില്‍ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
കുറച്ച് നാളുകള്‍ക്ക് മോന്സന് മാവുങ്കലിനെക്കുറിച്ച് വാചാലനായുള്ള എംജി ശ്രീകുമാറിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു. പുരാവസ്തുവിന്റെ പേര് പറഞ്ഞ് ആളുകളെ കബളിപ്പിച്ച് പണം തട്ടിയ മോന്സന് നിരവധി താരങ്ങളുമായി സൗഹൃദമുണ്ട്. രമേഷ് പിഷാരടിയും സ്റ്റീഫന്‍ ദേവസിയും അതിഥിയായെത്തിയ എപ്പിസോഡിനിടയിലായിരുന്നു എംജി മോന്‍സനെക്കുറിച്ച് പറഞ്ഞത്. അദ്ദേഹം തന്ന മോതിരത്തെക്കുറിച്ചുള്ള എംജിയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയായിരുന്നു. അന്നത്തെ മോതിരത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ലേഖ ശ്രീകുമാര്‍ നല്കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്.
രമേഷ് പിഷാരടിയായിരുന്നു എംജി ശ്രീകുമാറിനോട് ധരിച്ചിരുന്ന മോതിരത്തെക്കുറിച്ച് ചോദിച്ചത്. മറുപടിയായാണ് എംജി മോന്‍സനെക്കുറിച്ച് പറഞ്ഞത്. ഡോക്ടര്‍ മോന്സണ് എന്നൊരു ഫ്രണ്ടുണ്ട് എനിക്ക്, ആന്റിക് കളക്ഷനുണ്ട് അദ്ദേഹത്തിന്. അദ്ദേഹം ടോപ് സിംഗര്‍ പരിപാടി കാണാറുണ്ട്. എംജി ഈ മോതിരമിട്ട് പരിപാടിയില്‍ ഇരിക്കുന്നത് കാണണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനാലാണ് കൈ ഇങ്ങനെ വെച്ചതെന്നായിരുന്നു എംജിയുടെ വിശദീകരണം.
എംജി ഇതിട്ട് കാണിക്കണമെന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ ഇത് കാണിച്ചത്. ഇത് തിരിച്ച് കൊടുക്കാനുള്ളതാണ്, ഇല്ലെങ്കില്‍ അദ്ദേഹം വിചാരിക്കും ഞാന്‍ ഇത് അടിച്ച് മാറ്റിയതാണെന്ന്. ബ്ലാക് ഡയമണ്ട് എന്തോ ആണ് ആ മോതിരം. അങ്ങനെ എന്തോ ആണ് അദ്ദേഹം പറഞ്ഞത്. അടുത്ത എപ്പിസോഡ് മുതല്‍ ഞങ്ങളും ഇത് പോലെ ഇരിക്കാമെന്ന് പറഞ്ഞതായി ആ ഡോക്ടറെ അറിയിക്കാമോയെന്ന് പിഷുവും സ്റ്റീഫനും ചോദിച്ചിരുന്നു.
എംജി അണ്ണന്റെ കൂട്ടുകാര്‍ വാച്ചും മോതിരവുമൊക്കെ തരുന്നവരാണ്. ഞങ്ങള്‍ക്ക് പരിചയമുള്ള ചില ഡോക്ടേഴ്സുണ്ട്. പനി വരുമ്പോള്‍ പാരസെറ്റമോള്‍ തരുന്നതല്ലാതെ വേറൊരു ഗുണവുമില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. മോന്‍സന്റെ അറസ്റ്റിന് പിന്നാലെയായാണ് എംജി ശ്രീകുമാറിന്റെ വാക്കുകളും ചര്‍ച്ചയായി മാറിയത്. ട്രോളര്‍മാരും ഇതേക്കുറിച്ച് പറഞ്ഞെത്തിയിരുന്നു.
എംജി ശ്രീകുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു ലേഖ എത്തിയത്. നിങ്ങള്‍ ഭൂമിയില്‍ എത്ര സമയം ചെലവഴിക്കുന്നുവെന്നോ, നിങ്ങള്‍ എത്ര പണം ശേഖരിച്ചുവെന്നോ എത്രത്തോളം ശ്രദ്ധ നേടിയിട്ടുണ്ടെന്നോ പ്രശ്നമല്ല. നിങ്ങള്‍ ജീവിതത്തില്‍ പ്രസരിപ്പിച്ച പോസിറ്റീവ് വൈബ്രേഷന്റെ അളവാണ് പ്രധാനം എന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതിനു താഴെയാണ് കമന്റുകള്‍ എത്തിയത്. ബ്ലാക് ഡയമണ്ട് മോതിരത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ലേഖ ശ്രീകുമാര്‍ മറുപടിയും നല്‍കിയിരുന്നു. അണ്ണന്റെ മോതിരം എവിടെ, ബ്ലാക് ഡയമണ്ട് ഭര്‍ത്താവിന്റെ കൈയ്യിലുണ്ടോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു ലേഖയുടെ പോസ്റ്റിന് താഴെയുണ്ടായിരുന്നത്. വേണോയെന്നായിരുന്നു ലേഖ തിരിച്ച് ചോദിച്ചത്.
അതേസമയം, അദ്ദേഹം മതം മാറി ക്രിസ്ത്യാനി ആവാന്‍ പോവുകയാണെന്ന തരത്തിലും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വാര്‍ത്തയിലെ സത്യമെന്താണെന്ന് അറിയാതെ ഗായകനെ ശക്തമായി വിമര്‍ശിച്ച് കൊണ്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് എം ജി ശ്രീകുമാര്‍. നവരാത്രിയോട് അനുബന്ധിച്ച് എംജി പാടിയ നവരാത്രി ദേവീ ഗീതങ്ങള്‍ അടങ്ങിയ യൂട്യൂബ് വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. ഇതിന് താഴെ എംജി മതം മാറുകയാണോ എന്ന് ചോദിച്ച് ചിലരെത്തി. അവര്‍ക്കുള്ള കൃത്യ മറുപടി ഗായകന് നല്‍കിയിരിക്കുകയാണ്.
നിരവധി കമന്റുകളില്‍ ഒന്നില്‍ ‘പാസ്റ്റര്‍’ എന്നാണ് ഒരാള്‍ എംജിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പാസ്റ്റര്‍ നവരാത്രി ആശംസകള്‍ ഒക്കെ ഉണ്ടോ? എന്നായിരുന്നു എംജിയുടെ പോസ്റ്റിന് താഴെ കുറിച്ചിരുന്നത്. ഇതിന് പിന്നാലെ നൂറ് കണക്കിന് കമന്റുകള്‍ വന്ന് കൊണ്ടേ ഇരുന്നു. അധികം വൈകാതെ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് കൊണ്ട് എംജി ശ്രീകുമാറും എത്തി.
”ഒരു ഗായകന് എന്ന നിലയില്‍ ഞാന്‍ എല്ലാ മതത്തിലുള്ള പാട്ടുകളും പാടിയിട്ടുണ്ട്. ചില കുബുദ്ദികള്‍ ചുമ്മാ പടച്ചുവിടുന്ന കാര്യമാണ് ഞാന്‍ മതം മാറിയെന്നു. ഞാന്‍ ഒരു ഹിന്ദു ആണ്. പക്ഷെ ഒരു ശക്തിയില്‍ വിശ്വസിക്കുന്നു. ഏതു ശക്തിയില്‍ വിശ്വസിക്കാനും ഒരു മനുഷ്യന്റെ അവകാശമാണ്. എന്റെ ഗുരുക്കന്മാര് ശബരിമലയില്‍ പോകുന്നു, കൂട്ടുകാര്‍ ക്രിസ്തു മതത്തില്‍ വിശ്വസിക്കുന്നു. അതിനൊന്നും കുഴപ്പമില്ല. എന്നെയാണ് ലക്ഷ്യം. ദയവായി ഒന്ന് വിട്ടു പിടി. ഒരു ഹിന്ദുവായി ജനിച്ചു. ഒരു ഹിന്ദുവായി തന്നെ ഈ ജന്മം ജീവിക്കും. ലവ് യൂ ഓള്”.. എന്നുമാണ് ഒരു വിമര്‍ശകയുടെ കമന്റിന് മറുപടിയായി എംജി പറയുന്നത്.
അതേ സമയം എംജി ശ്രീകുമാറിനെ കുറിച്ച് ഒരു ന്യൂസ് വ്യപാകമായി പ്രചരിക്കുന്നുണ്ട്. അതില്‍ ഹിന്ദുവായി ജനിച്ചു എങ്കിലും താങ്കള്‍ വിശ്വസിക്കുന്നത് യേശുവില്‍ ആണെന്ന്. കേട്ടത് ശരിയാണോ? ആണെങ്കില്‍ ഈ പോസ്റ്റിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ചോദിച്ചും ഒരാള്‍ വന്നിരുന്നു. ”അങ്ങനെ ഒന്നുമില്ല, ഞാന്‍ ജനിച്ചത് ഹിന്ദുവായി തന്നെയാണെന്നും’ ഗായകന് ഉറപ്പിച്ച് പറയുന്നു. ഒരു പരിപാടിയില്‍ താന്‍ ഒരു ഹിന്ദു വിശ്വാസി ആണെന്നും യേശു ക്രിസ്തുവിനെ ആരാധിക്കുന്നു എന്നും എംജി ശ്രീകുമാര്‍ പറഞ്ഞിരുന്നു. എന്ന് കരുതി അതിന് അര്‍ഥം അദ്ദേഹം മതം മാറുന്നു എന്നാണോന്ന് ചോദിച്ച് മറ്റ് ചില ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
