Malayalam
അതൊക്കെ ഒരു പാഠമാണ് ! ഇനിയൊരു കല്യാണം വേണോ വേണ്ടയോ എന്ന് മേഘ്ന വിൻസെന്റ് പറയുന്നു; വൈറലായ ട്രോൾ വീഡിയയോട് പ്രതികരിച്ചതിങ്ങനെ…
അതൊക്കെ ഒരു പാഠമാണ് ! ഇനിയൊരു കല്യാണം വേണോ വേണ്ടയോ എന്ന് മേഘ്ന വിൻസെന്റ് പറയുന്നു; വൈറലായ ട്രോൾ വീഡിയയോട് പ്രതികരിച്ചതിങ്ങനെ…
ഏഷ്യാനെറ്റിലെ ചന്ദനമഴയിലൂടെ കണ്ണീർ പുത്രിയായി എത്തിയ നടിയായിരുന്നു മേഘ്ന വിൻസെന്റ്. സീരിയൽ അവസാനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോഴായിരുന്നു താരത്തിന്റെ വിവാഹം. എന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞതോടെ താരത്തിന്റെ വിവാഹ ബന്ധം പിരിയുകയും ചെയ്തു. ഇതോടുകൂടി നടിയുടെ വിവാഹ ജീവിതവുമായി ബന്ധപ്പെടുത്തിയും അല്ലാതെയും നിരവധി ഗോസിപ്പുകൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കാൻ തുടങ്ങി. ഇപ്പോഴിതാ, ഇതിനെല്ലാത്തിനുമുള്ള മറുപടിയുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.
നടിയുടെ ആദ്യ ഭര്‍ത്താവ് രണ്ടാമതും വിവാഹം കഴിച്ചു. അതുകൊണ്ട് തന്നെ മേഘ്നയും ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്നുള്ള ചോദ്യങ്ങളും ഉയർന്നു വന്നിരുന്നു, നടിയുടെ പേരില്‍ പ്രചരിച്ച ട്രോളുകൾക്കുമെല്ലാം ഒരു യുട്യൂബ് ചാനലിന് നൽകി അഭിമുഖത്തിലൂടെ മറുപടി നൽകുകയാണ് താരം.
മറക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് അവതാരകന് മേഘ്നയോട് ചോദിച്ചിരുന്നു. ‘ഒന്നും മറക്കരുത്. നമ്മളെ നമ്മാളാക്കിയ ഒരുപാട് കാര്യങ്ങളാണ് ജീവിതത്തില്‍ ഉള്ളത്. അത് മറന്നാല്‍ പിന്നെ നമ്മള് നമ്മളല്ലാതെ ആയി പോകും. ജീവിതത്തില്‍ നടന്ന ചില കാര്യങ്ങളില്‍ നമുക്ക് ലൈസന്‍സ് എടുക്കാം. ചിലത് നല്ല ഓര്‍മ്മകളായിരിക്കും, ചിലത് നമ്മുടെ ഭാഗത്ത് നിന്ന് വന്ന തെറ്റുകളും ആവാം. അത് നമുക്ക് മറക്കേണ്ട കാര്യമില്ല. അതൊക്കെ ഒരു പാഠം ആയിരിക്കും. അതില്‍ നിന്ന് മനസിലായ കാര്യമെടുത്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്. നല്ല ഓര്‍മ്മകളാണെങ്കില്‍ അതും എടുത്ത് പോവുക.
റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇപ്പോള്‍ സിംഗിളാണ്. മിംഗിളാവാന്‍ തയ്യാറല്ല. ജീവിതത്തില്‍ ഒഴിച്ച് വെക്കാന്‍ പറ്റാത്തത് സമാധാനമാണ്. ഇപ്പോള്‍ സമാധാനത്തിലാണെന്ന് മേഘ്ന പറയുന്നു. ഫസ്റ്റ് ലവ് ആരാണെന്ന ചോദ്യത്തിന് ഡാന്‍സ് എന്നായിരുന്നു നടിയുടെ ഉത്തരം. ഡാന്‍സിനോട് അത്രയും ഇഷ്ടമാണ്. ലവ് മ്യാരേജ് ആണോ അറേഞ്ച്ഡ് മ്യാരേജ് ആണോന്ന ചോദ്യത്തിന് രണ്ടാണെങ്കിലും സമാധാനമായി ജീവിച്ചാല്‍ മതി. പ്രതിസന്ധികളും ബുദ്ധിമുട്ടുകളും എല്ലാവരുടെയും ജീവിതത്തില്‍ ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഉണ്ടാവും. അതിനെ സന്തോഷത്തോടെയും ദുഃഖത്തോടെയും സ്വീകരിക്കുന്നത് നമ്മാളായിരിക്കും. അവിടെ നിന്ന് എഴുന്നേറ്റ് വന്ന് ലൈഫുമായി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും നടി വ്യക്തമാക്കുന്നു.
നടിയുടെ വൈറലായ ട്രോളായിരുന്നു വിദേശ രാജ്യങ്ങളില്‍ ഷൂട്ടിങ്ങിന് പോയെന്ന് പറയുന്ന പഴയ ട്രോള്‍ വീഡിയോ.. അതിനെ പറ്റി ചോദിച്ചപ്പോൾ തരാം പറയുന്നത് ഇങ്ങനെയാണ്.
“അന്നെനിക്ക് ഒരു അബദ്ധം പറ്റിയതാണ്. ആദ്യമായിട്ടാണ് അങ്ങനെ ട്രോളുകളൊക്കെ വരുന്നത്. എന്നെ പറ്റി ട്രോളുകള്‍ വന്നല്ലോ എന്നോര്‍ത്ത് ആദ്യം ഭയങ്കര വിഷമമായിരുന്നു. പിന്നെ രസകരമായി എടുക്കാനാണ് ശ്രമിച്ചിട്ടുള്ളത്.”
ഏറെ കാലത്തിന് ശേഷം മലയാള ടെലിവിഷന്‍ രംഗത്ത് സജീവമാവുകയാണ് നടി. ഇപ്പോള്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലില്‍ നായികയായി അഭിനയിക്കുകയാണ്.
കഴിഞ്ഞ കാലങ്ങളില്‍ തമിഴ് സീരിയലുകളിലാണ് നടി അഭിനയിച്ചിരുന്നത്.
സീരിയലിലെ തന്റെ കഥാപാത്രമായ ജ്യോതി വളരെ നിഷ്കളങ്കയായൊരു പെണ്‍കുട്ടിയാണ്. മനസില്‍ എന്തൊക്കെ ഫീലിംഗ്സ് ഉണ്ടോ, അതെല്ലാം ഈ ജ്യോതിയിലുണ്ട്. ഇവള് വളരെ സ്ട്രെയിറ്റ് ഫോര്‍വേഡാണ്. അവളുടെ മനസില്‍ തോന്നുന്ന ഏത് കാര്യവും ശക്തമായ ഭാഷയില്‍ തന്നെ തുറന്ന് പറയുന്ന പ്രകൃതമാണ്. സാധാരണ കണ്ട് വരുന്ന നായികമാരില്‍ നിന്നും ഏറെ വ്യത്യസ്തമായി നില്‍ക്കുന്നതാണ് ജ്യോതി എന്ന് മേഘ്ന മുന്നേ പറഞ്ഞിട്ടുള്ളതാണ് .
