Connect with us

12 മണിക്ക് തുടങ്ങിയ ഓഡിഷന്‍ വൈകിട്ട് അഞ്ച് മണിക്കാണ് തീര്‍ന്നത്, ഒന്നിനും വേണ്ടി ഈ സിനിമ വിട്ടുകളയില്ല എന്ന് ഉറപ്പിച്ചിരുന്നു; നിമിഷയോട് ചോദിച്ചിരുന്നത് ആ കാര്യം മാത്രം

Malayalam

ഉടന്‍ പണം എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായി മാറിയ താരമാണ് മീനാക്ഷി രവിന്ദ്രന്‍. ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. മികച്ച പ്രേക്ഷക പ്രീതിയാണ് മീനാക്ഷിയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ മാലിക്കില്‍ അഭിനയിച്ച അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ് മീനാക്ഷി.

ഫഹദിന്റെയും നിമിഷയുടെയും മകളായാണ് അഭിനയിക്കേണ്ടത് എന്ന് അറിഞ്ഞിരുന്നില്ല എന്നാണ് മീനാക്ഷി പറയുന്നത്. കുറച്ചുനേരം നീണ്ടുനിന്നിരുന്ന ഓഡിഷനായിരുന്നു മാലിക്കിന്റെത്. മഹേഷ് സാര്‍ ഒരു പെര്‍ഫെക്ഷനിസ്റ്റ് ആണ്. ചെയ്തത് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ എന്നൊക്കെ സംശയിച്ചു.

പക്ഷേ നന്നായി ചെയ്യുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. 12 മണിക്ക് തുടങ്ങിയ ഓഡിഷന്‍ വൈകിട്ട് അഞ്ച് മണിക്കാണ് തീര്‍ന്നത്. ഫഹദിന്റെയും നിമിഷയുടെയും മകളാണ് എന്ന് ഓഡിഷന്‍ സമയത്ത് അറിഞ്ഞിരുന്നില്ല. അതറിഞ്ഞപ്പോള്‍ എക്സൈറ്റഡ് ആയി. ഓഡിഷന് കുറച്ചു കൂടി നന്നായിട്ട് ചെയ്യേണ്ടതായിരുന്നു എന്ന് തോന്നി.

ചെറിയ കഥാപാത്രമാണെങ്കില്‍ പോലും അത് വിട്ടുകളയരുത് എന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഒന്നിനും വേണ്ടി ഈ സിനിമ വിട്ടുകളയില്ല എന്ന് ഉറപ്പിച്ചിരുന്നു. ചിത്രത്തില്‍ നിമിഷ തന്നെ അടിക്കുന്ന സീന്‍ ഉണ്ട്.

വളരെ റിയലസ്റ്റിക് ആയി അഭിനയിക്കുന്ന നടി ആയതു കൊണ്ട് ശരിക്കും അടിക്കുമോ എന്നൊക്കെ ചിന്തിച്ചു. ശരിക്കും തല്ലില്ലല്ലോ അല്ലേ എന്നൊക്കെ ചോദിച്ചു. ആദ്യ പന്ത്രണ്ട് മിനിറ്റ് ഷോട്ടിനു വേണ്ടി വലിയ രീതിയില്‍ റിഹേഴ്സല്‍ ഉണ്ടായിരുന്നു എന്നും മീനാക്ഷി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top