Malayalam
കപ്പലിലൂടെ യാത്ര ചെയ്യുന്ന ചിത്രവുമായി മീനാക്ഷി…, എങ്ങോട്ടേയ്ക്കാണ് യാത്ര എന്ന് തിരക്കി ആരാധകര്‍
കപ്പലിലൂടെ യാത്ര ചെയ്യുന്ന ചിത്രവുമായി മീനാക്ഷി…, എങ്ങോട്ടേയ്ക്കാണ് യാത്ര എന്ന് തിരക്കി ആരാധകര്‍
മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട കുടുംബം തന്നെയാണ് ദിലീപിന്റേത്. നടനെ പോലെ തന്നെ താരത്തിന്റെ മക്കള്‍ക്കും ആരാധകര്‍ ഏറെയാണ്. ഇതുവരെ സിനിമയില്‍ എത്തപ്പെട്ടില്ലെങ്കിലും ഈ താര പുത്രിമാര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന മീനാക്ഷി അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് എടുക്കുന്നതും സജീവമാകുന്നതും. ഇപ്പോള്‍ ഇതിലൂടെയാണ് ചിത്രങ്ങളും ചില വിശേഷങ്ങളും എല്ലാം തന്നെ മീനാക്ഷി പങ്കുവെയ്ക്കുന്നത്.
വല്ലപ്പോഴും മാത്രമാണ് കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളില്‍ താരം പങ്കുവയ്ക്കുന്നത്. ഏതെങ്കിലും വിശേഷദിവസങ്ങളില്‍ മാത്രമാണ് ഇത്തരം പോസ്റ്റുകള്‍ വരാറുള്ളത്. ഒന്നുകില്‍ ആരുടെയെങ്കിലും പിറന്നാള്‍ദിനത്തില്‍, അല്ലെങ്കില്‍ ഓണം വിഷു പോലെയുള്ള ഏതെങ്കിലും പ്രത്യേക വിശേഷദിവസങ്ങളില്‍ മാത്രം. വല്ലപ്പോഴും മാത്രമാണ് മീനാക്ഷിയുടെ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് വരാറുള്ളത് എന്നതുകൊണ്ടുതന്നെ താരം എന്ത് പോസ്റ്റ് ചെയ്താലും അതെല്ലാം നിമിഷങ്ങള്‍ക്കകം ആണ് വൈറല്‍ ആയി മാറുന്നത്.
ഇപ്പോഴിതാ താരം പങ്കുവെച്ച ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറി രൂപത്തിലാണ് താരം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഒരു കടലിലൂടെ കപ്പലില്‍ പോകുന്ന വീഡിയോ ആണ് താരം പങ്കുവെച്ചത്. താരം ഇതില്‍ ഉണ്ട് എന്നാണ് ആരാധകര്‍ കരുതുന്നത്. എങ്ങോട്ടാണ് യാത്ര പോകുന്നത് എന്നാണ് ഇപ്പോള്‍ മലയാളികള്‍ ചോദിക്കുന്നത്. കുടുംബസമേതം ആണോ അതോ സുഹൃത്തുക്കള്‍ക്കൊപ്പം ആണോ യാത്ര എന്നാണ് മലയാളികള്‍ ചോദിക്കുന്നത്.
അത് മാത്രമല്ല, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ചോദ്യം ചെയ്യലും കേസുകളും പ്രശ്നങ്ങളുമെല്ലാം തന്നെ ചിലര്‍ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നുണ്ട്. നാട്ടില്‍ ഇത്രയേറെ പ്രശ്നങ്ങള്‍ കാരണം പൊറുതി മുട്ടിയാണോ കപ്പലില്‍ കയറി നാടുവിടുന്നതെന്നാണ് ഒരാള്‍ ചോദിച്ചിരിക്കുന്നത്. മനസിനെ തണുപ്പിക്കാനുള്ള യാത്രയിലാണോ…, ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് ഒരു അറ്റവുമില്ലാത്തത് കൊണ്ടാണോ കരകാണാ കടല്‍ കാണിച്ചിരിക്കുന്നത്…, എന്താണ് മീനാക്ഷി ഉദ്ദേശിച്ചിരിക്കുന്നത് എന്ന് തുടങ്ങി നിരവധി പേരാണ് വിശേഷങ്ങള്‍ തിരക്കുന്നത്. എന്നാല്‍ ചിലരാകട്ടെ, മീനാക്ഷിയ്ക്ക് നല്ല സന്തോഷപൂര്‍ണമായ യാത്ര ആശംസിക്കുകയും ചെയ്യുന്നുണ്ട്.
ചെന്നൈയിലെ ഒരു കോളേജില്‍ ആണ് താരം ഇപ്പോള്‍ പഠിക്കുന്നത്. അവിടെ എംബിബിഎസ് വിദ്യാര്‍ഥിനി ആണ് താരം. മക്കളെ ഒരു ഡോക്ടര്‍ ആയി കാണുവാന്‍ ആണ് താല്പര്യം എന്ന് ദിലീപ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അവള്‍ക്ക് സിനിമയില്‍ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആയിരുന്നു ദിലീപ് ഈ ഉത്തരം നല്‍കിയത്. എന്തൊക്കെയായാലും മീനാക്ഷി പങ്കുവെച്ച ഈ പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സിനിമയില്‍ താല്പര്യമില്ല എന്ന് ദിലീപ് പറഞ്ഞു എങ്കിലും മീനാക്ഷിയെ നാളെ സിനിമയില്‍ കാണാന്‍ സാധിക്കും എന്ന വിശ്വാസത്തില്‍ തന്നെയാണ് മലയാളികള്‍.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് ക്ഷമനശിച്ച് മീനാക്ഷി സോഷ്യല്‍ മീഡിയ കമന്റുകള്‍ക്ക് ആദ്യമായി മറുപടി നല്‍കിയിരുന്നു. തന്റെയും അച്ഛന് ദിലീപിന്റെയും ചിത്രത്തിനു താഴെയാണ് ദിലീപിനെ അപകീര്‍ത്തിപ്പെടുത്തിയും മോശം വാക്കുകള്‍ കൊണ്ടും നിരവധി പേര് കമന്റു ചെയ്തത്. എന്നാല്‍ ഇതെല്ലാം കേട്ട് സഹിക്കെട്ടാണ് മീനാക്ഷി മറുപടി കൊടുത്തിരിക്കുന്നത്.
24 മണിക്കൂറുകള്‍ക്ക് ഉള്ളില്‍ കമന്റ് ചെയ്ത എല്ലാവര്ക്കും സമയം എടുത്ത് തന്നെ മറുപടി കൊടുത്തിരിക്കുകയാണ് മീനാക്ഷി. എന്നാല്‍ അതെല്ലാം ത്നനെ വളരെപ്പെട്ടെന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്റെ അച്ഛന് അങ്ങനെ ചെയ്യില്ല.., എന്റെ അച്ഛനല്ലേ അങ്ങനെ പറയുന്നത്, അതിന് നിനക്കെന്താ എന്നും എന്നെ നീ പഠിപ്പിക്കേണ്ട, എന്റെ അച്ഛനെ എനിക്ക് അറിയാമെന്നും ഒക്കെയായിരുന്നു താരപുത്രിയുടെ മറുപടി. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അതെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ദിലീപിന്റെ പിറന്നാള്‍ ദിവസം ഹാപ്പി ബെര്‍ത്ത് ഡേ അച്ഛാ എന്നു പറഞ്ഞ് മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെയാണ് കമന്റുകള്‍ ഒരുപാട് എത്തിയത്. ഇത്രയൊക്കെ തെളിവുകള്‍ പുറത്ത് വന്ന സ്ഥിതിയ്ക്ക് അച്ഛനെ ഇങ്ങനെ സപ്പോര്‍ട്ട് ചെയ്യാമോ എന്നും മര്യാദയ്ക്ക് നിനക്ക് അമ്മയുടെ കൂടെ പൊയ്ക്കൂടായിരുന്നോ എന്നുമെല്ലാമാണ് മീനാക്ഷിയോട് കമന്റായി കൂടുതല്‍ പേരും ചോദിച്ചത്. എന്നാല്‍ ദിലീപും കാവ്യയും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെളിയുമെന്നും അതിന് എന്തിനാണ് മക്കളായ മീനാക്ഷിയെയും മഹാലക്ഷ്മിയെയും ഇങ്ങനെ ക്രൂശിക്കുന്നതെന്നും ചോദിച്ച് നിരവധി പേരും രംഗത്തെത്തിയിരുന്നു.
