Malayalam
നൃത്തച്ചുവടുകളുമായി മീനാക്ഷി ദിലീപ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
നൃത്തച്ചുവടുകളുമായി മീനാക്ഷി ദിലീപ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
സിനിമയില്‍ അഭിനയിച്ചിട്ടില്ലങ്കിലും ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും മീനാക്ഷി തന്റെ ഡാന്‍സ് വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്.
വളരെ അപൂര്‍വമായി മാത്രം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന മീനാക്ഷി ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ഒരു ഡാന്‍്‌സ് വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്.
മീനാക്ഷിയുടെ ഡാന്‍സ് വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിത പ്രാമോദും കമന്റ് ഇട്ടിട്ടുണ്ട്.
അടുത്തിടെ വിഷുവിന് മീനാക്ഷി തന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കസവ് സാരിയായിരുന്നു മീനാക്ഷിയുടെ വേഷം. വിഷു ആശംസകള്‍ നേര്‍ന്നാണ് മീനാക്ഷി ചിത്രം പങ്കുവച്ചത്. ഈ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ദിലീപിന്റെയും നാദിര്‍ഷയുടെയും സൗഹൃദം പോലെ തന്നെയാണ് നാദിര്‍ഷായുടെ മകള്‍ ആയിഷയുമായും മീനാക്ഷിയ്ക്ക് ഉള്ള സൗഹൃദം. ആയിഷയുടെ വിവാഹ ദിനത്തില്‍ ഏവരും ശ്രദ്ധിച്ചിരുന്നത് മീനാക്ഷിയെ ആണ്.
മാത്രമല്ല, അന്ന് കൂട്ടുകാര്‍ക്കൊപ്പം മീനാക്ഷി ഡാന്‍സ് ചെയ്തതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് എന്നാണ് സിനിമയിലേയ്ക്ക് വരുന്നതെന്ന് ചോദിക്കുന്നുണ്ടെങ്കിലും ദിലീപോ മീനാക്ഷിയോ പ്രതികരിച്ചിട്ടില്ല.
