Malayalam
മീനാക്ഷിയ്ക്ക് സര്‍പ്രൈസുമായി ഡെയിന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ, ആശംസകളുമായി ആരാധകരും
മീനാക്ഷിയ്ക്ക് സര്‍പ്രൈസുമായി ഡെയിന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ, ആശംസകളുമായി ആരാധകരും
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരാണ് മീനാക്ഷി രവീന്ദ്രനും ഡെയിന്‍ ഡേവിസും. ഉടന്‍ പണം എന്ന പരിപാടിയിലാണ് ഇരുവരും അവതാരകരായി എത്തുന്നത്. ആദ്യ രണ്ട് സീസണുകളും വന്‍ വിജയമായതിനെ തുടര്‍ന്നാണ് മൂന്നാമത്തെ സീസണ് ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ ഇരുവരുടെയും ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ ആരാധകര്‍ക്കായി പങ്കു വെച്ചിരിക്കുകയാണ് മീനാക്ഷി. കേക്ക് മുറിച്ചു കൊണ്ടാണ് താരം പിറന്നാളാഘോഷിച്ചത്. സര്‍പ്രൈസ് ബര്‍ത്ത് ഡേ കേക്കുമായി ഡെയിന്‍ മീനാക്ഷിയുടെ വീട്ടിലെത്തിയിരുന്നു.
നായികാ നായകന് എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രന്. സംവിധായകന് ലാല്‍ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയില്‍ പതിനാറു മത്സരാര്‍ത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തില്‍ തന്നെ വ്യത്യസ്തത പുലര്‍ത്തുന്നതില്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ അവതാരക ആയി മിനി സ്ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം.
മലയാളികള്‍ക്ക് ഏറെ പ്രീയപ്പെട്ട താരമാണ് ഡെയിന്‍ ഡേവിസ്. കോമഡി റിയാലിറ്റി ഷോകളിലൂടെയാണ് ഡെയിന്‍ മലയാളി മനസ്സില്‍ ഇടം നേടുന്നത്. കോമഡി ഷോകളിലൂടെ രംഗത്തെത്തി ഇപ്പോള്‍ ബിഗ്സ്ക്രീനിലും ഇടംപിടിച്ചു. അവതാരകനായി ശേഷം മലയാളികളെ കുടകുട ചിരിപ്പിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്ത് മലയാളി മനസില്‍ ഇടം നേടുകയായിരുന്നു താരം. പിന്നീട് കാമുകി,? പ്രേതം 2,? കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
