Malayalam
ക്ലാസ്സ് റൂമില്‍ ഒരുമിച്ചിരുന്ന് കളിച്ച് ചിരിച്ചുല്ലസിച്ച് പഠിക്കാന്‍ അവര്‍ക്ക് എത്രയും വേഗം കഴിയട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു; ആശംസകളുമായി മനോജ് കെ ജയന്‍
ക്ലാസ്സ് റൂമില്‍ ഒരുമിച്ചിരുന്ന് കളിച്ച് ചിരിച്ചുല്ലസിച്ച് പഠിക്കാന്‍ അവര്‍ക്ക് എത്രയും വേഗം കഴിയട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു; ആശംസകളുമായി മനോജ് കെ ജയന്‍
നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയനടനായി മാറിയ താരമാണ് മനോജ് കെ ജയന്‍. മലയാളികള്‍ ഇന്നും ഓര്‍ത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങളെ അവസ്മരണീയമാക്കുവാന്‍ മനോജ് കെ ജയന്‍ എന്ന നടനായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു അധ്യയന വര്‍ഷം കൂടി കടന്നു പോകുമ്പോള്‍ രണ്ടു വര്‍ഷം മുന്‍പ് മകന്റെ ക്ളാസില്‍ പോയതിന്റെ വിശേഷം പങ്കുവെക്കുകയാണ് മനോജ് കെ ജയന്‍.
”ഇന്ന്.. പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നു. രണ്ടു വര്‍ഷം മുന്‍പ് ,മോന്റെ (അമൃത്) ക്ലാസ്സില്‍ (ചോയ്‌സ് സ്‌കൂള്‍, എറണാകുളം) ഒരു ഫങ്ക്ഷന് പോയപ്പോള്‍.. ബാക്ക്ഗ്രൗണ്ടില്‍ ക്ലാസ് ടീച്ചറിന്റെ ശബ്ദം കേള്‍ക്കാം.. ഏറ്റവും ബാക്‌സീറ്റില്‍ ഭാര്യ ആശ വീഡിയോ എടുക്കുന്നു. അസുലഭ നിമിഷം. ക്ലാസ്സ് റൂമില്‍ ഇങ്ങനെ ഒരുമിച്ചിരുന്ന് കളിച്ച് ചിരിച്ചുല്ലസിച്ച് പഠിക്കാന്‍, അവര്‍ക്ക് എത്രയും വേഗം കഴിയട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്നു,” മനോജ് കെ. ജയന്‍ കുറിച്ചു.
അതേസമയം കേരളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയും ആശംസകളുമായി എത്തിയിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരെ പുതിയൊരു അധ്യയന വര്‍ഷം തുടങ്ങുമ്പോള്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഒരുപാട് സ്വപ്നങ്ങള്‍ ഓടിവരും. പുതിയ പുസ്തകങ്ങള്‍, പുതിയ ഉടുപ്പുകള്‍, പുതിയ ബാഗ്, പുതിയ കുട, പുതിയ കൂട്ടുകാര്‍, പുതിയ ക്ലാസ്സ്റൂം, പുതിയ അധ്യാപകര്‍ അങ്ങനെ പലതും പലതും. പുതിയ പുസ്തകങ്ങളുടെ മണം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
പക്ഷെ ഈ വര്‍ഷവും അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല. കാരണം കാലം ഒട്ടും നമുക്ക് അനുകൂലമല്ല. പക്ഷെ നമുക്ക് നമ്മുടെ അധ്യയനം ഒഴുവാക്കാനാവില്ല. അതിനാല്‍ നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ പ്രവര്‍ത്തകരും ചേര്‍ന്ന് അതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഒരുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡിജിറ്റല്‍ ക്ലാസ്‌റൂമുകള്‍ ഒരുക്കി നമ്മള്‍ മറ്റുള്ളവര്‍ക്ക് മാതൃകയായി.
ഇക്കൊല്ലം ഒരു പടികൂടി കടന്ന് ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസ്‌റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടമുളള അധ്യാപകര്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയങ്ങള്‍ സാധാരണ ക്ലാസ്സ്മുറികള്‍ എന്നപോലെ നിങ്ങളെ പഠിപ്പിക്കും. സന്തോഷമായില്ലേ. എല്ലാവരും നല്ല രീതിയില്‍ പഠിക്കുക.ഈ നാടിന്റെ ഈ സമൂഹത്തിന്റെ പ്രതീക്ഷകള്‍ മുഴുവന്‍ നിങ്ങളിലാണ്. നല്ല പൗരന്മാരാവുക, നല്ല മനുഷ്യരാവുക, വിജയിച്ചുവരിക എന്നാണ് മമ്മൂട്ടി പറഞ്ഞത്.
