Connect with us

വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരില്‍ അശ്ലീല ചാറ്റ് നടത്തുന്നു; ഏതെങ്കിലും ഫേക്ക് ഐഡി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് ശാലു കുര്യന്‍

Malayalam

വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരില്‍ അശ്ലീല ചാറ്റ് നടത്തുന്നു; ഏതെങ്കിലും ഫേക്ക് ഐഡി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് ശാലു കുര്യന്‍

വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരില്‍ അശ്ലീല ചാറ്റ് നടത്തുന്നു; ഏതെങ്കിലും ഫേക്ക് ഐഡി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് ശാലു കുര്യന്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് ശാലു കുര്യന്‍. വില്ലത്തിയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിലൂടെ തന്റെ പേരില്‍, വ്യാജ അക്കൗണ്ട് ഉപയോഗിച്ച് അശ്ലീല ചാറ്റ് നടത്തുന്നതായി പറയുകയാണ് ശാലു കുര്യന്‍. താന്‍ ഇതിനെതിരെ പോലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ടെന്നും നടി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തിയാണ് നടി ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

‘എനിക്ക് ഇന്‍സ്റ്റഗ്രാമില്‍ ആകെ ഒരു പ്രൊഫൈല്‍ മാത്രമേയുള്ളു. അത് ബ്ലൂ ടിക്ക് ഉള്ള ശാലുമെല്‍വിന്‍ എന്ന പ്രൊഫൈലാണ്. മറ്റൊരു പ്രൊഫൈലും എനിക്ക് ഇന്‍സ്റ്റാഗ്രാമില്‍ ഇല്ല. അങ്ങനെ ഏതങ്കിലും കണ്ടിട്ടുണ്ടെങ്കിലും അതൊക്കെ ഫേക്ക് ആണ്. അത് വഴി വളരെ മോശപ്പെട്ട ചാറ്റിങ്ങ് ആണ് നടക്കുന്നത്. ഏതെങ്കിലും ഫേക്ക് ഐഡി നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറിയിക്കുക. ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്’, ശാലു കുര്യന്‍ പറഞ്ഞു. ഫേക്ക് അക്കൗണ്ടിന്റെ ഇന്‍സ്റ്റാഗ്രാം ലിങ്കും ശാലു കുര്യന്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഹിറ്റ് സീരിയലായ ചന്ദനമഴയില്‍ വര്‍ഷ എന്ന വില്ലത്തി കഥാപാത്രത്തെയാണ് ശാലു അവതരിപ്പിച്ചിരുന്നത്. ശാലുവിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു വര്‍ഷ. അതുകൊണ്ടു തന്നെ ഇന്നും പലരും തന്നെ വര്‍ഷ എന്നാണ് വിളിക്കുന്നതെന്ന് ശാലു മുമ്പ് പറഞ്ഞിട്ടുണ്ട്. ചന്ദനമഴയ്ക്ക് മുന്‍പ് കുറെ കഥാപാത്രങ്ങള്‍ ചെയ്തെങ്കിലും അതൊന്നും ശാലുവിന്റേതായി അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഈ പരമ്പരയിലൂടെ തന്നെയാണ് നടി എല്ലാവരുടെയും പ്രിയങ്കരിയായി മാറിയത്. ചന്ദനമഴയ്ക്ക് പിന്നാലെ തട്ടീം മുട്ടീം പരമ്പരയിലെ കഥാപാത്രവും ശാലു കുര്യന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതേസമയം തന്റെ കരിയറില്‍ വില്ലത്തി വേഷം ചെയ്യാന്‍ തീരുമാനിച്ചതിന്റെ കാരണം ഒരു പരിപാടിയില്‍ നടി വെളിപ്പെടുത്തിയിരുന്നു. അത്തരം വേഷങ്ങള്‍ ഞാനായിട്ട് തിരിഞ്ഞെടുത്തതല്ല. എന്നെ തേടി വന്നതാണെന്ന് ശാലു കുര്യന്‍ പറയുന്നു. ആദ്യമൊക്കെ പോസിറ്റീവ് റോളുകളായിരുന്നു കൂടുതല്‍ ചെയ്തിരുന്നത്. എന്നാല്‍ അപ്പോഴൊന്നും ആളുകള്‍ എന്നെ തിരിച്ചറിഞ്ഞില്ല.

നല്ലത് ചെയ്താല്‍ ആരും തിരിച്ചറിയില്ല. മോശം ചെയ്താല്‍ എല്ലാവരും അറിയും. പിന്നെ പോസിറ്റീവ് റോളുകള്‍ ചെയ്ത് എനിക്ക് മടുത്തിരുന്നു. അപ്പോ വ്യത്യസ്തമായേക്കാം, വില്ലത്തി റോള്‍ ചെയ്യാം എന്ന് തീരുമാനിച്ചു. അത് ചെയ്തപ്പോള്‍ ക്ലിക്കായി. പിന്നെ വില്ലത്തി എന്ന ഒരു ടാഗ് ലൈന്‍ ആയി കഴിഞ്ഞു എനിക്ക്. പോസിറ്റീവ് ഞാന്‍ ചെയ്യാമെന്ന് പറഞ്ഞാലും വേണ്ട വില്ലത്തി തന്നെ മതിയെന്ന് പറയും എന്നും ശാലു കുര്യന്‍ പറഞ്ഞു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ ഗര്‍ഭകാല വിശേഷങ്ങളെ കുറിച്ചും മകനെ കുറിച്ചുമെല്ലാം ശാലു പറഞ്ഞിരുന്നത് വൈറലായിരുന്നു. ഗര്‍ഭിണിയായത് ഒരു അനുഭവമാണ്. അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഒരു ദൈവീകാനുഭവമാണ്. കൊറോണ കാലം ആയതിനാല്‍ നല്ല വിശ്രമവും ഭക്ഷണവും ലഭിച്ചു. പ്രസവശേഷം ഒരാഴ്ച അരിഷ്ടം കുടിച്ചു എന്നല്ലാതെ മറ്റൊരു ചികിത്സയും എടുത്തില്ല. മകന്റെ പേര് അലിസ്റ്റര്‍ മെല്‍വിന്‍ എന്നാണ്. പോരാളി എന്നാണ് പേരിന്റെ അര്‍ഥം. എന്റെ ചുറ്റിലുള്ള എല്ലാവരും പറഞ്ഞിരുന്നത് ഇത് പെണ്‍കുട്ടി ആയിരിക്കുമെന്നാണ്. അങ്ങനെ പറഞ്ഞ് പറഞ്ഞ് എനിക്കും തോന്നി.

അമിതവണ്ണവും സൗന്ദര്യത്തെ പറ്റിയൊന്നും ചിന്തിക്കുന്നില്ല. ഡെലിവറി സമയത്ത് 90 കിലോ ആയിരുന്നു. ശരിക്കും എനിക്ക് 60 കിലോ മതി. സ്വഭാവികമായും പ്രസവ സമയത്ത് എല്ലാവര്‍ക്കും കൂടുന്നത് പോലെ എനിക്കും കൂടി. തൊണ്ണൂറ് കിലോ വരെ എത്തി. പ്രസവശേഷം അത് 80 ആയി. കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് ആ സമയത്തൊന്നും നമുക്ക് ഡയറ്റ് നോക്കാന്‍ പറ്റില്ല. മൂന്നാലഞ്ച് മാസത്തിന് ശേഷമാണ് ഡയറ്റ് തുടങ്ങിയത്.

അതിന് മുന്‍പ് ഒരു പത്ത് വര്‍ഷത്തോളം ഓവര്‍ വെയിറ്റുമായി നടന്ന് ബോഡി ഷെയിമിങ്ങ് വരെ കിട്ടിയിട്ടുള്ള ആളായിരുന്നു ഞാന്‍. പക്ഷേ അതൊന്നും ഞാന്‍ ചെവിയിലോട്ട് കേറ്റിയിട്ടില്ല. നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. വണ്ണം കൂടുമെന്ന വിചാരിച്ച് അതൊന്നും ഒഴിവാക്കിയില്ല. മാത്രമല്ല മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും എനിക്കില്ലായിരുന്നു. എന്നാല്‍ കുഞ്ഞ് വന്നതിന് ശേഷം നടുവേദന, കാല് വേദന തുടങ്ങി പ്രശ്നങ്ങളൊക്കെ വന്നു. കുഞ്ഞിനെ എടുക്കാന്‍ പോലും ഞാന്‍ ബുദ്ധിമുട്ടി. ഇങ്ങനെ പോയാല്‍ പോരെന്ന് തോന്നിയത് കൊണ്ട് വെയിറ്റ് കണ്‍ട്രോള്‍ ചെയ്തുവെന്നും ശാലു പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top