Connect with us

ഒരു മാറ്റവുമില്ലല്ലോ ഈശ്വരാ…, മഞ്ജുവിനെ സമ്മതിക്കണം; പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മഞ്ജുവിന്റെ ഡാന്‍സ് വീഡിയോ വൈറല്‍

Malayalam

ഒരു മാറ്റവുമില്ലല്ലോ ഈശ്വരാ…, മഞ്ജുവിനെ സമ്മതിക്കണം; പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മഞ്ജുവിന്റെ ഡാന്‍സ് വീഡിയോ വൈറല്‍

ഒരു മാറ്റവുമില്ലല്ലോ ഈശ്വരാ…, മഞ്ജുവിനെ സമ്മതിക്കണം; പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മഞ്ജുവിന്റെ ഡാന്‍സ് വീഡിയോ വൈറല്‍

മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് മഞ്ജു വാര്യര്‍. വളരെ ശക്തമായ നായിക കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ മഞ്ജുവിന് എന്നും കഴിഞ്ഞിട്ടുണ്ട്. തന്റെ ആദ്യ സിനിമ മുതല്‍ ഇവിടം വരെയും വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുവാന്‍ മഞ്ജുവിന് സാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായികയായി വളരുകയായിരുന്നു മഞ്ജു. എന്നാല്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയം ആയിരുന്നു താരം വിവാഹിതയായത്. തുടര്‍ന്ന് കുടുംബത്തിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മഞ്ജു നീണ്ട ഇടവേളയാണ് സിനിമയില്‍ നിന്നും എടുത്തത്.

എന്നാല്‍ മഞ്ജുവിന്റെ അസാന്നിധ്യത്തില്‍ പോലും മലയാള സിനിമയില്‍ മഞ്ജുവിന്റെ സ്ഥാനത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. രണ്ടാം വരവിലും മഞ്ജു വാര്യര്‍ മലയാളികളുടെ മനസ് കീഴടക്കുകയായിരുന്നു. ശക്തമായ തിലരിച്ചു വരവ് തന്നെയായിരുന്നു താരം നടത്തിയത്. രണ്ടാം വരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും അരങ്ങേറ്റം കുറിക്കുകയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കൈയ്യടി നേടുകയും ചെയ്ത മഞ്ജു, ഒരു നടി എന്നതിനേക്കാള്‍ ഉപരി പലര്‍ക്കും ഒരു പ്രചോദനമാണ്. ജീവിതത്തില്‍ പൊരുതാനും വെല്ലുവിളികളെ അതിജീവിക്കാനുമുള്ള പ്രചോദനം.

എന്നാല്‍ ഇപ്പോഴിതാ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മഞ്ജു വാര്യരുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. താരത്തിന്റെ ഫാന്‍സ് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അപ്‌ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. ആലുക്കാസിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നടന്ന സമ്മര്‍ ഫെസ്റ്റില്‍ മഞ്ജു മനോഹരമായി നൃത്തം ചെയ്യുന്നതാണ് വീഡിയോ. ജിയാജലേ… എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിനാണ് മഞ്ജുവിന്റെ ചുവടുവെയ്പ്പ്. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മഞ്ജുവും ഇന്നത്തെ മഞ്ജുവും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും തന്നെ ഇല്ലെന്നാണ് ആരാധകര്‍ പറയുന്നത്. വീഡിയോ വൈറലായതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഒരു മാറ്റവും ഇല്ലല്ലോ ഈശ്വരാ..അന്ന് സ്വല്‍പം തടിയുണ്ടായിരുന്നു എന്ന് തുടങ്ങുന്നു കമന്റുകള്‍.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മഞ്ജുവിനെ കുറിച്ചുള്ള പോസ്റ്റ് വൈറലായിരുന്നു. ജീവിതം തീര്‍ന്നു പോയി, ഇനി പ്രതീക്ഷിക്കാന്‍ ഒന്നുമില്ല എന്നു ചിന്തിച്ചു കയറെടുക്കാന്‍ പോവുന്ന സ്ത്രീകള്‍ ഈ ചിത്രത്തിലേക്കൊന്നു നോക്കുക. ഇവര്‍ വന്ന വഴികളിലൂടെ ഒന്നു നടക്കാനിറങ്ങുക. അതിരൂക്ഷമായ നിരാശാബോധത്തേയേും അരക്ഷിതാവസ്ഥയേയും വഴിയില്‍ ഉപേക്ഷിച്ച് മനസില്‍ നിറയെ പനിനീര്‍പൂക്കളുമായി നിങ്ങള്‍ക്ക് നിങ്ങളിലേക്ക് തിരിച്ചുവരാം. പിന്നെ വാശിയോടെ പൊരുതി ജയിക്കാമെന്നായിരുന്നു മഞ്ജു വാര്യരുടെ ആരാധകര്‍ പറയുന്നത്.

നാല്‍പ്പതുകളില്‍ ഒരിക്കലും സ്ത്രീകളുടെ ജീവിതം തീര്‍ന്നു എന്നല്ല അവരുടെ ജീവിതം ആരംഭിക്കുകയാണ്. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് മഞ്ജു വാര്യര്‍. ഏതൊരു സ്ത്രീയും പതറിപ്പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി സമയത്തെ ധൈര്യത്തോടെ പുഞ്ചിരിയോടെ നേരിട്ട് സ്വന്തം കഴിവുകളില്‍ വിശ്വസിച്ച് ഉയര്‍ന്നു വന്ന വ്യക്തിത്വമാണ് മഞ്ജുവിന്റേതെന്നും കുറിപ്പുകള്‍ പറയുന്നു. മഞ്ജു വാര്യര്‍ പല കാര്യങ്ങളിലും മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി വന്നപ്പോഴും ധൈര്യത്തോടെ സ്വയം മുന്നേറിയ വ്യക്തിയാണ് മഞ്ജു വാര്യരെന്നും ആരാധകര്‍ പറയുന്നു. അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മൗനം പാലിച്ച് ചോദ്യങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു താരം. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മഞ്ജുവിനെ ഇഷ്ടപ്പപെടുന്നവരാണ് മിക്കവരുമെന്നും അതിനുള്ള കാരണം ആ വ്യക്തിത്വം തന്നെയാണെന്നും ആരാധകര്‍ പറയുന്നു.

മഞ്ജു വാര്യര്‍ പല കാര്യങ്ങളിലും മാതൃകയാണെന്നാണ് ആരാധകര്‍ പറയുന്നത്. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി വന്നപ്പഴും ധൈര്യത്തോടെ സ്വയം മുന്നേറിയ വ്യക്തിയാണ് മഞ്ജു വാര്യരെന്നും ആരാധകര്‍ പറയുന്നു. അതേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ മൗനം പാലിച്ച് ചോദ്യങ്ങള്‍ എന്നന്നേക്കുമായി അവസാനിപ്പിക്കുകയായിരുന്നു താരം. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മഞ്ജുവിനെ ഇഷ്ടപ്പപെടുന്നവരാണ് മിക്കവരുമെന്നും അതിനുള്ള കാരണം ആ വ്യക്തിത്വം തന്നെയാണെന്നും ആരാധകര്‍ പറയുന്നു.

ഈയ്യടുത്തായിരുന്നു മഞ്ജുവിന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. യുവനടിമാരെ പോലും പിന്നിലാക്കുന്ന മേക്കോവറുമായി മഞ്ജു എത്തുകയായിരുന്നു. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ഇതുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. ചതുര്‍മുഖം ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ദ പ്രീസ്റ്റ് എന്ന ചിത്രവും ഈ അടുത്തായിരുന്നു പുറത്തിറങ്ങിയത്.

അതേസമയം അണിയറില്‍ നിരവധി സിനിമകളാണ് മഞ്ജു വാര്യരുടേതായി പുറത്തിറങ്ങാനുള്ളത്. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് പുറത്തിറങ്ങാനുള്ള വലിയ സിനിമ. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്‍, മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം, സനല്‍കുമാര്‍ ശശിധരന്‍ ചിത്രം കയറ്റം എന്നിവയാണ് അണിയറിലുള്ളത്. പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കാപ്പട്ടണം, 9എംഎം എന്നീ സിനിമകളും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. മഞ്ജുവിന്റെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

More in Malayalam

Trending

Recent

To Top