Connect with us

ശരണ്യ ഇല്ലെങ്കില്‍ ജീവിച്ചിരിക്കില്ലെന്ന് അമ്മ!, ഒട്ടനവധി ആളുകള്‍ അര്‍ബുദം ബാധിച്ചു കഴിയുണ്ട്, അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ആത്മബലം നല്‍കാനും ശരണ്യയുടെ അദൃശ്യ സ്പര്‍ശമായി അമ്മയുടെ കൈകള്‍ വേണം, കടുംകൈ ഒന്നും ചെയ്യരുത്; ശരണ്യയുടെ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ആരാധകര്‍

Malayalam

ശരണ്യ ഇല്ലെങ്കില്‍ ജീവിച്ചിരിക്കില്ലെന്ന് അമ്മ!, ഒട്ടനവധി ആളുകള്‍ അര്‍ബുദം ബാധിച്ചു കഴിയുണ്ട്, അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ആത്മബലം നല്‍കാനും ശരണ്യയുടെ അദൃശ്യ സ്പര്‍ശമായി അമ്മയുടെ കൈകള്‍ വേണം, കടുംകൈ ഒന്നും ചെയ്യരുത്; ശരണ്യയുടെ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ആരാധകര്‍

ശരണ്യ ഇല്ലെങ്കില്‍ ജീവിച്ചിരിക്കില്ലെന്ന് അമ്മ!, ഒട്ടനവധി ആളുകള്‍ അര്‍ബുദം ബാധിച്ചു കഴിയുണ്ട്, അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ആത്മബലം നല്‍കാനും ശരണ്യയുടെ അദൃശ്യ സ്പര്‍ശമായി അമ്മയുടെ കൈകള്‍ വേണം, കടുംകൈ ഒന്നും ചെയ്യരുത്; ശരണ്യയുടെ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ഹിറ്റ് സീരിയലുകളുടെയും സിനിമകളുടെയും ഭാഗമാകാന്‍ ശരണ്യയ്ക്ക് കഴിഞ്ഞിരുന്നു. ട്യൂമര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ശരണ്യയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ അവര്‍ ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

ട്യൂമറില്‍ നിന്ന് അതിജീവിച്ച ശരണ്യയെ കൊവിഡും ന്യൂമോണിയയും പിടിമുറുക്കിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി ജീവിതത്തിലേയ്ക്ക് പിച്ചവെച്ച് നടക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നടിയുടെ വിയോഗ വാര്‍ത്ത പുറത്ത് എത്തുന്നത്. നടിയുടെ വേര്‍പാട് ഇനിയും അംഗീകരിക്കാന്‍ ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രില്‍ വെച്ചായിരുന്നു നടിയുടെ അന്ത്യം. ശരണ്യയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

ചികിത്സയില്‍ തുടരുമ്പോഴും തിരിച്ചുവരവിന്റെ പ്രതീക്ഷ പങ്കുവെച്ചിരുന്നു താരം. തന്റെ ആരാധകരോട് സംവധിക്കുവാനും ചികിത്സാ സഹായത്തിനുമെല്ലാമായി ശരണ്യ ‘സിറ്റി ലൈറ്റ്സ് ശരണ്യാസ് വ്ളോഗ്’ എന്ന യൂട്യൂബ് ചാനലുമായും സജീവമായിരുന്നു. ഇതിലൂടെയാണ് ശരണ്യയുടെ ആരോഗ്യ. വിവരങ്ങള്‍ ആരആധകര്‍ അറിഞ്ഞിരുന്നത്. പാചക പരീക്ഷണവും രോഗത്തെ അതിജീവിച്ചതിനെക്കുറിച്ചും അമ്മയ്ക്കൊപ്പമുള്ള വീഡിയോകളുമായിരുന്നു ശരണ്യ യൂട്യൂബിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ താരത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതോടെ യൂട്യൂബ് ചാനലിലെ എപ്പിസോഡുകളും ചര്‍ച്ചയായി മാറുകയായിരുന്നു.

ശരണ്യയുടെ യൂട്യൂബ് ചാനലിലെ വീഡിയോയ്ക്ക് കീഴില്‍ നിരവധി പേരാണ് ശരണ്യയുടെ അമ്മയെ ആശ്വസിപ്പിച്ച് കൊണ്ടുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്. അമ്മയെ എങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കും എന്നെനിക്കറിയില്ല. ശരണ്യ ഇല്ലെങ്കില്‍ അമ്മ ജീവിച്ചിരിക്കില്ലെന്ന് പറഞ്ഞില്ലേ. അമ്മ കടുംകൈ ഒന്നും ചെയ്യരുത്. ശരണ്യയെ പോലെ ഒട്ടനവധി ആളുകള്‍ അര്‍ബുദം ബാധിച്ചു കഴിയുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം നല്‍കാനും ആത്മബലം നല്‍കാനും ശരണ്യയുടെ അദൃശ്യ സ്പര്‍ശമായി അമ്മയുടെ കൈകള്‍ വേണം. ശരണ്യ ആത്മധൈര്യം കൊണ്ട് അര്‍ബുദത്തെ തോല്‍പ്പിച്ചതാ.

പക്ഷേ കൊറോണ എന്ന മഹാമാരിക്ക് മുമ്പില്‍ എന്തുചെയ്യാന്‍. ശരണ്യയ്ക്ക് ഇപ്പോഴും ജീവനുണ്ട്. ആ ജീവന്‍ അദൃശ്യമായി അമ്മയുടെ കൂടെയുണ്ട്. ശരണ്യയുടെ ആത്മധൈര്യം അര്‍ബുദം ബാധിച്ച മറ്റുള്ളവര്‍ക്കും കൂടി പകര്‍ന്നുനല്‍കാന്‍ അമ്മ വേണം എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ശരണ്യ ഇനിയില്ലെന്ന കാര്യം വിശ്വസിക്കാനാവുന്നില്ലെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്. ശരണ്യയുടെ വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ അമ്മയേയും സീമ ചേച്ചിയേയുമായിരുന്നു ആദ്യം ഓര്‍ത്തത്. ശരണ്യ തിരിച്ചുവരണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ ശരണ്യയെ ഓര്‍ത്ത് വല്ലാത്ത സങ്കടം തോന്നുന്നു തുടങ്ങിയ കമന്റുകളുമായാണ് ആരാധകരെത്തിയത്.

അതേസമയം, ശരണ്യയുടെ വിയോഗത്തില്‍ ദുഃഖമറിയിച്ച് നടന്‍ സാജന്‍ സൂര്യയും രംഗത്തെത്തിയിരുന്നു. ”ഒരുപാട് പ്രയാസപ്പെട്ട കുട്ടിയാണ് അവള്‍. രോഗം അവളെ ഒത്തിരി വേദനിപ്പിച്ചു. അപ്പോഴൊക്കെയും ജീവിതത്തിലേക്കു തിരിച്ചു വരണമെന്ന് അവള്‍ അതിഭയങ്കരമായി ആഗ്രഹിച്ചു. ഞങ്ങളെല്ലാവരും അതാണ് പ്രാര്‍ത്ഥിച്ചത്. സീമച്ചേച്ചിയും ശരണ്യയുടെ അമ്മയുമൊക്കെ ഈ വേദന എങ്ങനെ താങ്ങുമെന്ന് എനിക്കറിയില്ല. സീമ ജി നായരുടെ പിന്തുണ ശരണ്യയ്ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല” എന്നും സാജന്‍ പറയുന്നു.

2012 ലാണ് ശരണ്യയ്ക്ക് ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ് വരെ പതിനൊന്നോം ശസ്ത്രക്രിയകളും മുപ്പത്തിമൂന്നോളം കിമോയും ചെയ്തിരുന്നു. എന്നാല്‍ ഇടയ്ക്ക് വെച്ച് ശരണ്യയുടെ ആരോഗ്യ നില മോശമാകുകയും ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോവുകയും ചെയ്തിരുന്നു. പിന്നീട് നടത്തിയ ചികിത്സകളുടെ ഭാഗമായി ശരണ്യ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. പിന്നീട് പോസിറ്റിവ് മാറ്റമായിരുന്നു ശരണ്യയില്‍ കണ്ടത്. എന്നാല്‍ അപ്രപതീക്ഷിതമായി വന്ന കൊവിഡും ന്യുമോണിയയും ശരണ്യയുടെ ജീവിതത്തിന്റെ താളം തെറ്റിക്കുകയായിരുന്നു. കൊവിഡ് നെഗറ്റീവ് ആയെങ്കിലും നടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാവുകയായിരുന്നു. മികച്ച ചികിത്സ നല്‍കിയെങ്കിലും ശരണ്യയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top