മഞ്ജു ഭോപ്പാലില്‍!, പിറന്നാള്‍ ആഘോഷിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല, അഭിനയത്തിലേയ്ക്ക് വന്നതിന് ശേഷം പിറന്നാള്‍ ദിനങ്ങളിലെല്ലാം മഞ്ജു തിരക്കിലായിരിക്കുമെന്ന് മധു വാര്യര്‍
മഞ്ജു ഭോപ്പാലില്‍!, പിറന്നാള്‍ ആഘോഷിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല, അഭിനയത്തിലേയ്ക്ക് വന്നതിന് ശേഷം പിറന്നാള്‍ ദിനങ്ങളിലെല്ലാം മഞ്ജു തിരക്കിലായിരിക്കുമെന്ന് മധു വാര്യര്‍
മഞ്ജു ഭോപ്പാലില്‍!, പിറന്നാള്‍ ആഘോഷിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല, അഭിനയത്തിലേയ്ക്ക് വന്നതിന് ശേഷം പിറന്നാള്‍ ദിനങ്ങളിലെല്ലാം മഞ്ജു തിരക്കിലായിരിക്കുമെന്ന് മധു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവിന് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്. ഇപ്പോഴിതാ മഞ്ജുവിന്റെ സഹോദരന് മധു വാര്യര്‍ സഹോദരിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.
ബോളിവുഡ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഭോപ്പാലിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. മഞ്ജുവിന്റെ ആഗ്രഹം കൂടി പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ലളിതം സുന്ദരത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചതെന്ന് മധു വാര്യര്‍ പറയുന്നു.
പൊതുവെ പിറന്നാള്‍ ആഘോഷിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ലെന്ന് മധു വാര്യര്‍ പറയുന്നു. ഒരു അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. മഞ്ജു ഷൂട്ടിംഗിനായി ഭോപ്പാലിലേക്ക് പോയിരിക്കുകയാണ്. മുന്‍പും പിറന്നാള്‍ ആഘോഷിക്കുന്ന ശീലമില്ല. അഭിനയത്തിലേയ്ക്ക് വന്നതിന് ശേഷം പിറന്നാള്‍ ദിനങ്ങളിലെല്ലാം മഞ്ജു തിരക്കിലായിരിക്കും.
അതേസമയം, ചേട്ടനുമായുള്ള അടുപ്പത്തെക്കുറിച്ച് വാചാലയായുള്ള മഞ്ജു വാര്യരുടെ അഭിമുഖം അടുത്തിടെയും വൈറലായി മാറിയിരുന്നു. മുന്‍പ് ചേട്ടനൊപ്പം നാടകത്തില്‍ പങ്കെടുത്തിരുന്നു. ചേട്ടന് പറയാനുള്ള ഡയലോഗ് കൂടി താനായിരുന്നു പറഞ്ഞതെന്ന് മഞ്ജു പറഞ്ഞിരുന്നു. ചേട്ടനായിരുന്നു ആദ്യം ഡാന്‍സ് പഠിക്കാന്‍ പോയത്. അനിയത്തി പഠിക്കും മുന്‍പേ ചേട്ടന് ഡാന്‍സിനോട് ബൈ പറഞ്ഞിരുന്നു. ചേട്ടന്റെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നത് വലിയ ഭാഗ്യമായാണ് കാണുന്നതെന്നും മഞ്ജു പറഞ്ഞിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...