യഥാര്‍ഥ സുഹൃത്തുക്കളില്‍ നിന്ന് പ്രചോദനം; വൈറല്‍ ചിത്രത്തിനൊപ്പം രമേശ് പിഷാരടിയുടെ ചിത്രവുമായി മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും അപ്രത്യക്ഷയായ മഞ്ജു നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്. അപ്പോഴും മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. തന്റെ രണ്ടാം വരവിലും മലയാള സിനിമാ ഇന്‍ഡസ്ട്രിയിലും പ്രേക്ഷകരുടെ മനസ്സിലും തന്റേതായ ഒരിടം സ്വന്തമാക്കാന്‍ മഞ്ജുവിനായി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ഫങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ വണ്ടര്‍ വുമണ്‍ ചത്രത്തിന് ശേഷം ഒരു രസകരമായ ചിത്രം പങ്കുവെച്ച് കൊണ്ട് നടി എത്തിയിരിക്കുകയാണ്. തന്റെ ചിത്രത്തിന്റെ ഇന്‍സ്പിരേഷനാണ് വെളിപ്പെടുത്തിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്. രമേശ് പിഷാരടിയുടെ ഒരു ചിത്രമാണ് മഞ്ജുവിനെ സ്വധീനിച്ചത്. നടന്റെ ആ രസകരമായ ചിത്രവും മഞ്ജു പങ്കുവെച്ചിട്ടുണ്ട്. പിഷാരടി തന്റെ വളര്‍ത്തു നായയുമായി നില്ക്കുന്ന ചിത്രമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ വൈറല്‍ ചിത്രത്തിനോടൊപ്പം പിഷാരിയുടെ ചിത്രവും ചേര്‍ത്താണ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. യഥാര്‍ഥ സുഹൃത്തുക്കളില്‍ നിന്ന് പ്രചോദനമെന്നും നടി പറഞ്ഞിട്ടുണ്ട്.
മഞജുവിന്റെ വണ്ടര്‍ വുമണ്‍ ചിത്രനോടൊപ്പം തന്നെ രമേശ് പിഷാരടിയുടെ ചിത്രവും വൈറലായിട്ടുണ്ട്. മഞ്ജുവിന്റെ രസകരമായ പോസ്റ്റ് പ്രേക്ഷകരുടെ ഇടയിലല്‍ ചര്‍ച്ചയായിട്ടുണ്ട്. മഞ്ജു വാര്യരുടെ ഹോളിവുഡ് സ്റ്റൈല്‍ ഫോട്ടോഷൂട്ട് ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചായണ്. മഞ്ജു പ്രചോദനമാണെന്ന് പറഞ്ഞു കൊണ്ട് നിരവധി പേര് രംഗത്ത് എത്തിയിട്ടുണ്ട്.
വ്യത്യസ്ത ലുക്കുകളിലെത്തി പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന മഞ്ജുവിന്റെ വണ്ടര്‍ വുമണ്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. ഹോളിവുഡ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മനോരമയുടെ ജോയ് ആലുക്കാസ് കലണ്ടറിന് വേണ്ടിയാണ് നടി വണ്ടര്‍ വുമണ്‍ ലുക്കില്‍ എത്തിയത്. നിമിഷ നേരം കൊണ്ട് ചിത്രം വൈറലാവുകയായിരുന്നു. ചിത്രത്തിന് ഉഗ്രന്‍ കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്. മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച വിഷയമാകാറുണ്ട്. വ്യത്യസ്ത ഗെറ്റപ്പിലാണ് നടി ഓരോ തവണയും പ്രത്യക്ഷപ്പെടുന്നത്. നടിയുടെ ലുക്കുകളെല്ലാം പ്രേക്ഷകരും അനുകരിക്കാറുണ്ട്.
അതേസമയം, മഞ്ജുവിന്റെ ചിത്രത്തിന് ഒരു ആരാധിക നല്കിയ കമന്റും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ‘മഞ്ജു, നിങ്ങള്‍ അറിയുന്നുണ്ടോ.. നിങ്ങളുടെ പേരില്‍ ഞങ്ങള്‍ അനുഭവിക്കുന്നത്.. എന്ന് പറഞ്ഞു കെണ്ടായിരുന്നു ആരാധികയുടെ കമന്റ്. ഷൈനി തോമസാണ് രസകരമായ കമന്റുമായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് മഞ്ജു മറുപടിയും നല്‍കിയിട്ടുമുണ്ട്. പൊട്ടിച്ചിരിക്കുന്ന ഇമോജിക്കൊപ്പം ഒരുപാട് സ്നേഹം എന്നായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍ മറുപടിയായി കുറിച്ചത്. ആരാധകര്‍ മാത്രമല്ല താരങ്ങളും മഞ്ജുവിന്റ ചിത്രത്തിന് കമന്റുമായി എത്തിയിരുന്നു.
നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. മമ്മൂട്ടി ചിത്രമായ പ്രീസ്റ്റ്, ചതുര്‍മുഖം എന്നിവയാണ് നടിയുടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍. തിയേറ്റര്‍ റിലീസായിട്ടായിരുന്നു ഈ രണ്ട് ചിത്രങ്ങളും എത്തിയത്. മോഹന്‍ലാല്‍ ചിത്രമായ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മഞ്ജുവിന്റെ മറ്റ് ചിത്രങ്ങള്‍. സഹോദരന് മധു വാര്യര്‍ ആണ് ലളിതം സുന്ദരം സംവിധാനം ചെയ്യുന്നത്. മധു ആദ്യമായി സംവിധാനം ചെയ്യുന്ന ചത്രമാണിത്.
അതേസമയം, വായനാദിനത്തോട് അനുബന്ധിച്ച് മഞ്ജു പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എല്ലാവരും പുസ്തകങ്ങളുടെ ചിത്രങ്ങളായിരുന്നു പങ്കുവെച്ചത്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നു ലോഡി സൂപ്പര്‍ സ്റ്റാര്‍ പങ്കുവെച്ചത്. താന്‍ വരച്ച പുസ്തക ശേഖരങ്ങളുടെ ചിത്രമായിരുന്നു മഞ്ജു പങ്കുവെച്ചത്. ലോകവായനാദിനത്തില്‍ ലൈബ്രറിയില്‍ പോവാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു ചെയ്യും. സാരമില്ല, ഒന്നു ഞാനെനിക്കായി പെയിന്റ് ചെയ്യും എന്ന് കുറിച്ച് കൊണ്ട് താന്‍ വരച്ച ചിത്രം മഞ്ജു പങ്കുവെയ്ക്കുകയായിരുന്നു. ആക്സിഡന്റല്‍ ആര്‍ട്ടിസ്റ്റ്, ലോക്ക് ഡൗണ്‍ ഡയറീസ് എന്നീ ഹാഷ് ടാഗുകളോടെയാണ് മഞ്ജു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
