Malayalam
‘എത്ര ഇരുട്ടിയാലും സൂര്യന് വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും,’; പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍; ഏറ്റെടുത്ത് ആരാധകര്‍
‘എത്ര ഇരുട്ടിയാലും സൂര്യന് വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും,’; പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യര്‍; ഏറ്റെടുത്ത് ആരാധകര്‍
മലയാളി പ്രേക്ഷകര്‍ക്കെന്നും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയപ്പോഴും വമ്പിച്ച സ്വീകരണമായിരുന്നു താരത്തിന് പ്രേക്ഷകര്‍ നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി താരം എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നതും.
ഇപ്പോഴിതാ, സ്റ്റൈലിഷ് ലുക്കിലുള്ള പുത്തന്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടി. കൂളിങ് ഗ്ലാസും വെച്ച് വെയില് കായുന്ന മഞ്ജുവാണ് ചിത്രങ്ങളില്‍. ”എത്ര ഇരുട്ടിയാലും സൂര്യന് വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും,” എന്നാണ് മഞ്ജു ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
മഞ്ജുവിന്റെ പുതിയ ചിത്രമായ ‘ആയിഷ’ യുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് പുതിയ ചിത്രം. മഞ്ജുവിന്റെ ഫാഷന്‍ സ്റ്റേറ്റ്മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ നിരന്തരം ആഘോഷമാക്കുന്നത്. അനുദിനം ചെറുപ്പമാകുന്ന നടി എന്നാണ് മഞ്ജുവിനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
പതിനാലു വര്‍ഷത്തോളം അഭിനയത്തില്‍ നിന്നും വിട്ടുനിന്ന മഞ്ജു വാര്യരുടെ തിരിച്ചുവരവും നൃത്തത്തിലൂടെയായിരുന്നു. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നൃത്തം ചെയ്തുകൊണ്ടാണ് മഞ്ജു കലാരംഗത്തേക്ക് തിരിച്ചെത്തിയത്.
നൃത്തത്തോട് ഏറെ പാഷനുള്ള മഞ്ജു അഭിനയ തിരക്കിനിടയിലും നൃത്തപരിപാടികള്‍ക്ക് സമയം കണ്ടെത്താറുണ്ട്. രണ്ടാം വരവില്‍ മലയാളത്തിനപ്പുറം തമിഴ് ചലച്ചിത്രരംഗത്തും മഞ്ജു തന്റെ അരങ്ങേറ്റം കുറിച്ചു. മഞ്ജുവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനങ്ങളില്‍ ഒന്നാണ് ‘അസുരന്’ എന്ന വെട്രിമാരന് ചിത്രത്തില്‍ പ്രേക്ഷകര്‍ കണ്ടത്.
