Connect with us

കിടിലന്‍ ലുക്കില്‍ മഞ്ജു വാര്യര്‍; കമന്റുകളുമായി ആരാധകരും, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

കിടിലന്‍ ലുക്കില്‍ മഞ്ജു വാര്യര്‍; കമന്റുകളുമായി ആരാധകരും, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

കിടിലന്‍ ലുക്കില്‍ മഞ്ജു വാര്യര്‍; കമന്റുകളുമായി ആരാധകരും, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. മഞ്ജു വാര്യരുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

സ്‌റ്റൈലന്‍ ലുക്കിലുള്ള ഫോട്ടോകളാണ് മഞ്ജു വാര്യര്‍ പങ്കുവെച്ചിരിക്കുന്നത്. തമാശ നിറഞ്ഞ ഒരു ക്യാപ്ഷനുമാണ് മഞ്ജു വാര്യര്‍ എഴുതിയിരിക്കുന്നത്. ഫോണില്‍ നോക്കിക്കൊണ്ട് ഇരിക്കാതിരിക്കാന്‍ എന്തെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുക എന്നാണ് എഴുതിയിരിക്കുന്നത്. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രം മേരി ആവാസ് സുനോ’യിലെ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം ജയചന്ദ്രനാണ്. ‘പ്രണയമെന്നൊരു വാക്ക്’ എന്ന ഗാനം എഴുതിയിരിക്കുന്നത് ബി കെ. ഹരിനാരായണനാണ്. ആന്‍ ആമിയാണ് ചിത്രത്തിനായി പാടിയിരിക്കുന്നത്. ബി രാകേഷാണ് ചിത്രത്തിന്റെ നിര്‍മാണം.

ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണിത്. ശിവദയാണ് മറ്റൊരു നായിക. നേരത്തെ പുറത്തുവിട്ട ‘ഈറന്‍ നിലാ’ എന്ന മെലഡിഗാനം ഹരിചരണിന്റെ സ്വരമാധുരിയില്‍ ഹിറ്റായിരുന്നു. ‘കാറ്റത്തൊരു മണ്‍കൂട്’ എന്ന ആദ്യഗാനവും ആസ്വാദക പ്രശംസ നേടി.

More in Malayalam

Trending

Recent

To Top