Connect with us

സ്ത്രീ എന്ന പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന പല കാര്യങ്ങളും അവസാനിക്കേണ്ടിയിരിക്കുന്നു; പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് നടി രവീണ ഠണ്ടന്‍

Malayalam

പിതാവ് രവി ഠണ്ടന്റെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്ത് നടി രവീണ ഠണ്ടന്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രവി ഠണ്ടന്‍ മരണത്തിന് കീഴടങ്ങിയത്. പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പൊതുവെ പുരുഷന്മാരാണ് ഇത്തരം ചടങ്ങുകള്‍ ചെയ്യാറുള്ളത്.

എന്നാല്‍ നടി ചടങ്ങ് ചെയ്തത് വലിയ ഒരു മാറ്റത്തിലേക്കുള്ള തുടക്കമാണ് നടത്തിയിരിക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സ്ത്രീ എന്ന പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന പല കാര്യങ്ങളും അവസാനിക്കേണ്ടിയിരിക്കുന്നു എന്നും പലരും കമന്റ് ചെയ്യുന്നത്.

പിതാവിന്റെ മരണ ശേഷം അച്ഛനെ കുറിച്ച് നീണ്ട ഒരു കുറിപ്പും രവീണ പങ്കുവെച്ചിരുന്നു. അച്ഛന് തന്റെ ജീവിതത്തിലെ സ്ഥാനം വ്യക്തമാക്കുന്നത് ആയിരുന്നു രവീണയുടെ പോസ്റ്റ്. അച്ഛന്‍ വേദനിക്കുമ്പോള്‍ തനിക്കും ആ വേദന അനുഭവപ്പെട്ടിരുന്നു.

സങ്കടത്തിലാവുമ്പോള്‍ കണ്ണീര്‍ പങ്കിട്ടിരുന്നുവെന്നും അച്ഛന്‍ ചിരിക്കുമ്പോള്‍ തനിക്കുള്ളില്‍ സന്തോഷം നിറഞ്ഞിരുന്നുവെന്നും രവീണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം, മുമ്പ് ബോളിവുഡ് താരം മന്ദിര ബേദി ഭര്‍ത്താവിന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നത് വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top