Malayalam
‘യു ആര്‍ ദ ജേണി’; ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി മഞ്ജു വാര്യര്‍; കമന്റുകളുമായി ആരാധകര്‍
‘യു ആര്‍ ദ ജേണി’; ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെ ഫേസ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി മഞ്ജു വാര്യര്‍; കമന്റുകളുമായി ആരാധകര്‍
നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മഞ്ജു ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റിയതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
‘യു ആര്‍ ദ ജേണി’ എന്ന് എഴുതിയ ചിത്രമാണ് മഞ്ജു കവര്‍ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മഞ്ജു കവര്‍ചിത്രം മാറ്റിയത്. അതുകൊണ്ട് തന്നെ കമന്റുകളിലൂടെ ചിത്രത്തിന് പലരും പല വ്യാഖ്യാനങ്ങള്‍ നല്‍കുന്നുണ്ട്.
താരം എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. എന്തായാലും കവര്‍ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധി പേര്‍ കമന്റ് ചെയ്തുകഴിഞ്ഞു. ഒരു കൂട്ടര്‍ മഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തെത്തുമ്പോള്‍ മറ്റ് ചിലരാകട്ടെ ദിലീപിനെ ട്രോളിയും അനുകൂലിച്ചുമെല്ലാമാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
