Malayalam
‘ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് കുട്ടികള്‍’; ഗാന്ധിഭവനിലെ കുട്ടികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് ഗായിക മഞ്ജരി
‘ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് കുട്ടികള്‍’; ഗാന്ധിഭവനിലെ കുട്ടികള്‍ക്കൊപ്പം ഓണം ആഘോഷിച്ച് ഗായിക മഞ്ജരി
മാധൂര്യമാര്ന്ന ശബ്ദത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് മഞ്ജരി. സോഷയ്ല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. മഞ്ജരിയുടെ ഫോട്ടോകള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഓണം നാളില്‍ മഞ്ജരി പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറുന്നത്.
ഇന്‍സ്റ്റാഗ്രാം റീലായാണ് താരം വീഡിയോ പങ്കുവെച്ചത്. ഓണാഘോഷത്തിന്റെ വീഡിയോ ആണ് മഞ്ജരി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിഭവനിലെ കുട്ടികളാണ് മഞ്ജരിക്കൊപ്പമുള്ളത് എന്നതാണ് പ്രത്യേകത.
ഒട്ടേറെ പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്. ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് കുട്ടികള്‍ എന്നാണ് ഓണം ആഘോഷിക്കുന്ന വീഡിയോയ്ക്ക് മഞ്ജരി ക്യാപ്ഷന്‍ എഴുതിയിരിക്കുന്നതും. മഞ്ജരി തന്റെ ഫോട്ടോകളും സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്തിരിക്കുന്നു.
മകള്‍ക്ക് എന്ന സിനിമയിലെ മുകിലിന് മകളെ എന്ന ഗാനത്തിന് ആണ് മഞ്ജരിക്ക് ആദ്യമായി സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലെ മുള്ളുള്ള മുരിക്കിന്മേല് എന്ന സിനിമയിലെ ഗാനത്തിന് 2008ലും മഞ്ജരി മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി.
