Malayalam
മോഹന്‍ലാല്‍ ആ വേഷം നിരസിച്ചു, രാജുവിന് പറഞ്ഞുവച്ച വേഷം താന്‍ ചെയ്യുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്; മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് മണിയന്‍പ്പിള്ള രാജു
മോഹന്‍ലാല്‍ ആ വേഷം നിരസിച്ചു, രാജുവിന് പറഞ്ഞുവച്ച വേഷം താന്‍ ചെയ്യുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്; മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് മണിയന്‍പ്പിള്ള രാജു
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് മണിയന്‍പ്പിള്ള രാജു. ഇപ്പോഴിതാ പ്രിയദര്ശന് സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന് പകരം നായകനായതിനെ കുറിച്ച് പറയുകാണ് മണിയന്‍പിള്ള രാജു.
ഒരുപാട് പ്രിയദര്ശന് സിനിമകളില്‍ താന്‍ ഭാഗമായിട്ടുണ്ട്. അക്കാലത്ത് പ്രിയന്-മോഹന്‍ലാല്‍ കോമ്പിനേഷന്‍ കത്തിനില്‍ക്കുന്ന കാലമായിരുന്നു. പ്രിയന് പുതിയൊരു സിനിമ എടുക്കാന്‍ പോവുകയാണ് നായകന് മോഹന്‍ലാലാണ്. നിര്‍മാതാവ് ആനന്ദ്. തനിക്കും അതില്‍ ഒരു വേഷമുണ്ടായിരുന്നു.
പക്ഷേ പ്രിയന്റേയും ആനന്ദേട്ടന്റേയും കണക്കുകൂട്ടലുകള്‍ തെറ്റി, മോഹന്‍ലാലിന് ആ സമയം ഡേറ്റ് ഇല്ലായിരുന്നു. അങ്ങനെ തന്നെ ആ സിനിമയില്‍ നായകനാക്കാന്‍ തീരുമാനിച്ചു. ശിവ സുബ്രഹ്മണ്യന് എന്നാണ് തന്റെ നായക കഥാപാത്രത്തിന്റെ പേര്. ആദ്യമായി പ്രിയന്റെ സിനിമയില്‍ നായകനാകുന്ന സന്തോഷം ഉള്ളിലുണ്ട്.
എന്നാല്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് 15 ദിവസം മുമ്പ് അപ്രതീക്ഷിതമായി മോഹന്‍ലാലിന്റെ സിനിമ ക്യാന്‍സലായെന്നും അപ്പോള്‍ ആ നായക വേഷം ചെയ്യാന്‍ പ്രിയദര്ശന് വീണ്ടും മോഹന്‍ലാലിനെ സമീപിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ആ വേഷം നിരസിച്ചു. രാജുവിന് പറഞ്ഞുവച്ച വേഷം താന്‍ ചെയ്യുന്നത് ശരിയല്ലെന്നും പറഞ്ഞു.
ഈ ഒരു മാസം തനിക്ക് ജോലിയില്ല എന്നിരുന്നാലും വെറുതെ ഇരിക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നുതായും മണിയന്‍പിള്ള രാജു പറയുന്നു. എന്നാല്‍ മോഹന്‍ലാലിന് പകരം മറ്റേതെങ്കിലും നടനായിരുന്നുവെങ്കില്‍ നായക വേഷം ഏറ്റെടുത്തതിന് ശേഷം തനിക്ക് മറ്റേതെങ്കിലും വേഷം കൊടുക്കാന്‍ പറയുമായിരുന്നു എന്നും താരം പറഞ്ഞു.
