Connect with us

അര്‍ഹരായ 250 പേര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിനേഷന്‍ നല്‍കുമെന്ന് മമ്മൂട്ടി

Malayalam

അര്‍ഹരായ 250 പേര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിനേഷന്‍ നല്‍കുമെന്ന് മമ്മൂട്ടി

അര്‍ഹരായ 250 പേര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിനേഷന്‍ നല്‍കുമെന്ന് മമ്മൂട്ടി

മതിലകത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ആരംഭിക്കുന്ന സിപി ട്രസ്റ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം സന്ദര്‍ശിച്ച് നടന്‍ മമ്മൂട്ടി. ചൊവ്വാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ, സിപി മുഹമ്മദ് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.പി. സാലിഹിനൊപ്പമാണ് മമ്മൂട്ടി സി.എഫ്.എല്‍.ടി.സിയിലെത്തിയത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യത്തെ സി.എഫ്.എല്‍.ടി.സിയിലെ ഒരുക്കങ്ങള്‍ മമ്മൂട്ടി കണ്ടു. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയറും സിപി മുഹമ്മദ് മെമ്മോറിയല്‍ ട്രസ്റ്റും ചേര്‍ന്ന് അര്‍ഹരായ 250 പേര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിനേഷന്‍ നല്‍കുമെന്ന് മമ്മൂട്ടി പറഞ്ഞു.

മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീര്‍, വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രന്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. സതിഷ്, ഡോ. സാനു എം.പരമേശ്വരന്‍, പി.വി. അഹമ്മദ് കുട്ടി, എം.എ. നാസര്‍, ഇ.ഡി. ദീപക്, ഹിലാല്‍ കുരിക്കള്‍, ഷെമീര്‍ എളേടത്ത്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സംസ്ഥാന സര്‍ക്കാരും വലപ്പാട് സി.പി. മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും സഹകരിച്ചാണ് നാനൂറ് ഓക്‌സിജന്‍ കിടക്കകളോട് കൂടിയ സെന്റര്‍ ഒരുക്കുന്നത്. ആഗസ്റ്റ് പത്തോടു കൂടി സി.എഫ്.എല്‍.ടി.സി തുറന്നു പ്രവര്‍ത്തിക്കും.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top