Malayalam
അവസരം വേണമെങ്കില്‍ കൂടെ കിടക്കാന്‍ പറയുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ല, താന്‍ അന്ന് പ്ലസ് ടു കഴിഞ്ഞ സമയമായിരുന്നു; ആ സംവിധായകന്‍ ഇടയ്ക്കിടെ ഫോണില്‍ വിളിക്കുമായിരുന്നു, അവസാനം ദേഷ്യപ്പെട്ട് ഫോണ്‍ വെച്ചു
അവസരം വേണമെങ്കില്‍ കൂടെ കിടക്കാന്‍ പറയുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ല, താന്‍ അന്ന് പ്ലസ് ടു കഴിഞ്ഞ സമയമായിരുന്നു; ആ സംവിധായകന്‍ ഇടയ്ക്കിടെ ഫോണില്‍ വിളിക്കുമായിരുന്നു, അവസാനം ദേഷ്യപ്പെട്ട് ഫോണ്‍ വെച്ചു
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളിയായി എത്തിയാണ് ശ്രുതി പ്രേക്ഷകമനസ്സില്‍ കൂടുകൂട്ടിയത്. സ്വതസിദ്ധമായ അഭിനയ ശൈലിയും നര്‍മ്മവും കൊണ്ടു തന്നെ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ താരത്തിനായി. ഇപ്പോള്‍ നിരവധി ആരാധകരാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ശ്രുതി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചാണ് താരം തുറന്ന് പറയുന്നത്. തമിഴില്‍ നിന്നുള്ള അവസരമായിരുന്നു അത്. പുതിയൊരു തുടക്കമായിരിക്കുമെന്ന് കരുതിയായിരുന്നു ആ അവസരം താരം സ്വീകരിച്ചത്. എന്നാല്‍ നേരിടേണ്ടി വന്നത് അത്ര നല്ല കാര്യങ്ങളായിരുന്നില്ല. പൂജയും ഫോട്ടോഷൂട്ടുമൊക്കെ കഴിഞ്ഞതിന് ശേഷമായിരുന്നു ആ സംഭവം. അവസരം വേണമെങ്കില്‍ കൂടെ കിടക്കാന്‍ പറയുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്ന് ശ്രുതി പറയുന്നു.
പ്ലസ് ടു കഴിഞ്ഞ സമയത്തായിരുന്നു അത്. ഈയൊരു ഫീല്‍ഡിനെക്കുറിച്ച് അങ്ങനെയധികം അറിയില്ലായിരുന്നു ആ സമയത്ത്. സിനിമ കിട്ടിയെന്നറിഞ്ഞപ്പോള്‍ നല്ല സന്തോഷത്തിലായിരുന്നു. കുറേ നാളത്തെ സ്വപ്നത്തിലേയ്ക്ക് എത്തുകയാണെന്നുള്ള സന്തോഷത്തിലായിരുന്നു അന്ന്. ആ സിനിമയുടെ സംവിധായകന്‍ ഇടയ്ക്ക് വീട്ടിലേക്ക് വിളിച്ചിരുന്നു. ഡ്രസിന്റെ അളവ് അറിയാനായാണ് വിളിക്കുന്നതെന്നായിരുന്നു പറഞ്ഞത്.
അമ്മ സംസാരിച്ചെങ്കിലും എന്നോട് നേരില്‍ സംസാരിക്കണമെന്ന് പറഞ്ഞു. എനിക്കങ്ങനെ സംസാരിച്ച് പരിചയമില്ല. അയാളുടെ വാക്കുകള്‍ കേട്ട് ദേഷ്യപ്പെട്ട് ഫോണ്‍ വെച്ചു. പിന്നെ കോണ്ടാക്റ്റ് ചെയ്തിട്ടില്ല. ഇങ്ങനെ പറഞ്ഞപ്പോള്‍ ആദ്യം ഞെട്ടിയിരുന്നു. നോ പറയേണ്ടിടത്ത് കൃത്യമായി നോ പറയാന്‍ അറിയാം. ഇതെന്റെ പാഷനാണ്, ഇതില്ലെങ്കിലും തനിക്ക് കരിയറുണ്ടെന്നും ശ്രുതി പറയുന്നു. ഒരു വ്യക്തിയല്ല ഒന്നും നിയന്ത്രിക്കുന്നത്. നല്ല ആളുകള്‍ ഒരുപാടുണ്ട്. ഇനി ചെയ്യില്ലെന്ന് പറഞ്ഞ് മടുത്ത് പോയിട്ടും തിരിച്ചെത്തിയ ആളാണ് താനെന്നുമായിരുന്നു ശ്രുതി പറഞ്ഞത്.
അതേസമയം, മോഡലിംഗ് രംഗത്ത് നിന്നാണ് ശ്രുതി അഭിനയലോകത്തേയ്ക്ക് എത്തുന്നത്. സിനിമയില്‍ ബാലതാരമായി ആയിരുന്നു താരത്തിന്റെ തുടക്കം. അഭിനേത്രി എന്നതിനേക്കാള്‍ ഉപരി ഒരു സംവിധായിക കൂടിയാണ് ശ്രുതി. താന്‍ നാലു ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് എന്നാണ് ശ്രുതി പറയുന്നത്. ആദ്യത്തെ ഹ്രസ്വചിത്രം ചെയ്തപ്പോള്‍ തനിക്കതിലൊരു അഭിരുചിയുണ്ടെന്നൊന്നും അറിയില്ലായിരുന്നു. ‘പക’ എന്നായിരുന്നു അതിന്റെ പേര്. അതൊരു പൂര്‍ണ്ണ പരാജയമായിരുന്നു.
കണ്ണൂരില്‍ ഒരു ഫിലിംഫെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. പിറ്റേ ദിവസം അവിടെയൊരു ഹ്രസ്വചിത്ര മല്‍സരം നടക്കുന്നുണ്ടെന്നറിഞ്ഞ് പെട്ടന്നൊരു ഹ്രസ്വചിത്രം ഒരുക്കുകയായിരുന്നു. രണ്ടുമണിക്കൂറിനുള്ളില്‍ സ്‌ക്രിപ്റ്റ് റൈറ്റിങ്, കാസ്റ്റിങ്, ഷൂട്ടിങ് എല്ലാം തീര്‍ത്ത് മല്‍സരത്തിനുവേണ്ടി സബ്മിറ്റ് ചെയ്തു. ജേണലിസം പഠിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാല്‍ ക്യാമറയൊന്നും കിട്ടാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. ആ ഹ്രസ്വചിത്രം അവിടെ പ്രദര്‍ശിപ്പിക്കുമെന്നൊന്നും എനിക്കറിയില്ലായിരുന്നു. പെട്ടെന്ന് തട്ടിക്കൂട്ടിയതായതുകൊണ്ട് അത് സ്‌ക്രീന്‍ ചെയ്തപ്പോള്‍ ആ വര്‍ക്കില്‍ എനിക്കൊട്ടും സംതൃപ്തി തോന്നിയില്ല.
കണ്ടവരെല്ലാം ഏകദേശം ഒരേ മട്ടിലുള്ള അഭിപ്രായങ്ങളാണ് പറഞ്ഞത്. എവിടെയോ ഒരു എലമെന്റുണ്ട്. പക്ഷേ എന്തോ ഒന്ന് മിസ് ചെയ്യുന്നു എന്നാണത്. അന്നതൊരു തമാശ മാത്രമായിരുന്നു ഒരു സിനിമാറ്റിക് റിഥത്തിലേക്ക് അന്നത് വന്നിരുന്നില്ല. പിന്നെ ഹ്രസ്വചിത്ര സംവിധാനത്തെ ഗൗരവത്തോടെ സമീപിക്കണമെന്ന വാശിതോന്നി. ആ വാശിയില്‍ നിന്നാണ് ‘വാരിയെല്ല്’ എന്ന ഹ്രസ്വചിത്രത്തിന്റെ പിറവി. സ്‌ക്രിപ്റ്റ് എഴുതിയ ശേഷം എന്റെ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തു.
അവര്‍ക്ക് സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടു. അങ്ങനെ കണ്ണൂരില്‍ പോയി സീറോ ബജറ്റില്‍ ആ ഹ്രസ്വചിത്രമൊരുക്കി. അതേ ഫിലിംഫെസ്റ്റിവലില്‍ അടുത്ത വര്‍ഷം ആ ഹ്രസ്വചിത്രം സബ്മിറ്റ് ചെയ്യുകയും അതിന് ഒന്നാം സമ്മാനം ലഭിക്കുകയും ചെയ്തു. അത് ഒരുപാട് സ്ഥലത്ത് സ്‌ക്രീന്‍ ചെയ്യുകയും കുറേ അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തു. ആ ഹ്രസ്വചിത്രം കണ്ട സുഹൃത്തുക്കളും അധ്യാപകരും പുറത്തുനിന്നുള്ളവരുമെല്ലാം അതിലൊരു സിനിമാറ്റിക് എലമെന്റുണ്ടെന്നു പറഞ്ഞ് അഭിനന്ദിച്ചിരുന്നു. പിന്നീട് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ‘തെളി’ എന്ന ഹ്രസ്വചിത്രം ചെയ്യുന്നത്. അതിനും നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു.
തമിഴ്‌നാട്ടിലെ ഒരു അവാര്‍ഡ് ഫെസ്റ്റിനുവേണ്ടിയാണ് ‘നെഗിളിനോയ്’ എന്ന തമിഴ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്. പ്ലാസ്റ്റിക്കിനെതിരെ ബോധവല്‍ക്കരണമെന്ന നിലയിലാണ് അത് ചെയ്തത്. അതിന് യുട്യൂബ് റിലീസ് ഒന്നും ഉണ്ടായിരുന്നില്ല. അതിനും അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോള്‍ അടുത്ത പ്രോജക്ടിന്റെ പ്ലാനിങ്ങിലാണ്. സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നുണ്ട്. മുന്‍പും തമിഴ് അറിയാമായിരുന്നെങ്കിലും കോയമ്പത്തൂരിലെ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്നതുകൊണ്ട് തമിഴ്ഭാഷ നന്നായി വഴങ്ങുമായിരുന്നു. അതുകൊണ്ട് തമിഴ്‌ഷോര്‍ട്ട്ഫിലിം ചെയ്തപ്പോള്‍ സ്‌ക്രിപ്റ്റ് ചെയ്യാനൊന്നും വലിയ ബുദ്ധിമുട്ടനുഭവിച്ചില്ല. പിന്നെ ചില വാക്കുകളുടെ കാര്യത്തിലൊക്കെ സംശയം വരുമ്പോള്‍ അവിടെയുള്ള സുഹൃത്തുക്കളും നന്നായി സഹായിച്ചു എന്നും ശ്രുതു പറഞ്ഞു.