‘മുരളി ഗോപിയെ കാണുമ്പോള്‍ പലപ്പോഴും ഗോപിയേട്ടനെ ഓര്‍മ്മ വരും’; ബഹുമാനിക്കാന്‍ തക്ക പ്രായമില്ലെങ്കിലും ഈ രൂപവും ചില നോട്ടവും കാണുമ്പോള്‍ ഗോപിയേട്ടന് ആണെന്ന് കരുതി നമ്മള് ഒന്ന് ബഹുമാനിച്ച് പോകും, വൈറലായി മമ്മൂട്ടിയുടെ അഭിമുഖം

കണ്ണുകള്‍ ഉയോഗിക്കാന്‍ അറിയുന്ന നടനാണ് മുരളി ഗോപി എന്ന് മമ്മൂട്ടി. താരത്തിന്റെ താപ്പാന എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ മുരളി ഗോപിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
‘മുരളി ഗോപിയെ കാണുമ്പോള്‍ പലപ്പോഴും ഗോപിയേട്ടനെ ഓര്‍മ്മ വരും. മുരളിയ്ക്ക് പക്ഷെ ബഹുമാനിക്കാന്‍ തക്ക പ്രായമില്ലെങ്കിലും ഈ രൂപവും ചില നോട്ടവും കാണുമ്പോള്‍ ഗോപിയേട്ടന് ആണെന്ന് കരുതി നമ്മള് ഒന്ന് ബഹുമാനിച്ച് പോകും. നോട്ടവും ചില സമയത്തെ ശബ്ദമൊക്കെ ഗോപിയേട്ടനെ പോലെ തോന്നും. ഇച്ചിരി തടി കൂടുതലാണ് മുരളിയ്ക്ക്. ഗോപിയേട്ടന് ഇത്രയും തടിയില്ലല്ലോ.
അച്ഛനെ പകര്‍ന്ന മകന് തന്നെയാണത്. അദ്ദേഹം അത് തെളിയിക്കുന്നുമുണ്ട്. നല്ല കണ്ണുകളാണ് മുരളിയ്ക്ക്. കണ്ണിനകത്തൊക്കെ ഒരുപാട് കാര്യങ്ങളുണ്ട്. കണ്ണ് എന്നത്, അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്. കണ്ണിലാണ് എല്ലാ ഭാവങ്ങളും വരേണ്ടത്. പലരും അതുപയോഗിക്കാറില്ല. അതുപയോഗിക്കാന്‍ അറിയുകയും വേണം. അതറിയാവുന്ന ഒരാളാണ് മുരളി ഗോപി. പിന്നെ അത്യാവശ്യം കഥയും വായനയും സിനിമ കാണലും ഒക്കെയുള്ളയാളാണ്. അതുകൊണ്ട് തന്നെ സംസാരിച്ചിരിക്കാനൊക്കെ നല്ല രസമുള്ള വ്യക്തിയാണ് മുരളി,’ എന്നുമാണ് മമ്മൂട്ടി പറഞ്ഞിരുന്നത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി മലയാള സിനിമയിലേക്കെത്തുന്നത്. അഭിനയത്തിന് പുറമേ തിരക്കഥാകൃത്തായും ഗായകനായും മുരളി ആരാധകരെ നേടിയിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി സൂപ്പര്‍ താരങ്ങളോടൊപ്പം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്ന അഭിനയം കാഴ്ചവെയ്ക്കാനും മുരളിയ്ക്ക് സാധിച്ചിട്ടുണ്ട്. ലൂസിഫര്‍, കമ്മാരസംഭവം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത്, എന്നീ ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥ രചിക്കുകയും ചെയ്തു.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...