Connect with us

22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും…, നിങ്ങള്‍ക്ക് ഇതുവരെയും ഒരു മാറ്റവുമില്ല; മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ച് നടി പൂജ ബത്ര

Malayalam

22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും…, നിങ്ങള്‍ക്ക് ഇതുവരെയും ഒരു മാറ്റവുമില്ല; മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ച് നടി പൂജ ബത്ര

22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും…, നിങ്ങള്‍ക്ക് ഇതുവരെയും ഒരു മാറ്റവുമില്ല; മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ച് നടി പൂജ ബത്ര

വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇന്നും പ്രേക്ഷക മനസില്‍ മായാതെ നില്‍ക്കുന്ന നടിയാണ് പൂജ ബത്ര. ചന്ദ്രലേഖയും മേഘം എന്നീ രണ്ട് ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പൂജ തിളങ്ങിയിരുന്നു. ഈ രണ്ട് ചിത്രങ്ങള്‍ മാത്രം മതി പൂജയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. പ്രിയ ഗില്‍ നായികയായ ചിത്രത്തില്‍ മമ്മൂട്ടിയുടെ മുന്‍ ഭാര്യയുടെ റോളിലായിരുന്നു പൂജ എത്തിയത്. ഇപ്പോഴിതാ നീണ്ട 22 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയെ വീണ്ടും നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ‘ഏജന്റ്’ എന്ന തെലുങ്ക് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. ഹംഗറിയിലാണ് ചിത്രീകരണം. അവിടെനിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തെത്തിയിരുന്നു. ഹംഗറിയില്‍ വച്ചാണ് മമ്മൂട്ടിയെ അപ്രതീക്ഷിതമായി പൂജ ബത്ര കണ്ടുമുട്ടിയത്.

പ്രാതല്‍ കഴിക്കാനെത്തിയ ഹോട്ടലില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരങ്ങളില്‍ ഒരാളായ മമ്മൂട്ടിക്കൊപ്പം. കണ്ടതില്‍ ഒരുപാട് സന്തോഷം. നിങ്ങള്‍ക്ക് ഇതുവരെയും ഒരു മാറ്റവുമില്ല’, മേഘം എന്ന ഹാഷ് ടാഗിനും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കുമൊപ്പം പൂജ ബത്ര ട്വീറ്റ് ചെയ്തു.

2017നു ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അവര്‍. മേജര്‍ രവി ചിത്രം കര്‍മ്മയോദ്ധാ, ഹിന്ദി ചിത്രം മിറര്‍ ഗെയിം എന്നിവയാണ് അവസാനം പുറത്തെത്തിയവ. അതേസമയം ‘ഏജന്റി’ല്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതും ഒരു പട്ടാള ഉദ്യോഗസ്ഥനെയാണ്. എന്നാല്‍ അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തിലെ പ്രതിനായക കഥാപാത്രമായിരിക്കും ഇത്.

2019 ചിത്രം യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്റെ ആഹ്‌ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‌കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന ‘പുഴു’വാണ് അടുത്തിടെ മമ്മൂട്ടി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം. അമല്‍ നീരദിന്റെ ‘ഭീഷ്മ പര്‍വ്വ’മാണ് പുറത്തിറങ്ങാനുള്ള മറ്റൊരു മമ്മൂട്ടി ചിത്രം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top