മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഡോക്യുമെന്ററി തയ്യാറായി കഴിഞ്ഞു. ‘ദി അണ്‍നോണ്‍ വാരിയര്‍’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി മലയാളത്തിനു പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും എത്തും.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആണ് ഡോക്യുമെന്റെറി പുറത്തിറക്കുന്നത്.ഇതിന്റെ ടീസര്‍ സമൂഹമാധ്യമത്തിലൂടെ മമ്മൂട്ടിയാണ് പുറത്തിറക്കിയത്.
ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പൊതുജനത്തിന് അറിയുന്നതും അറിയാത്തതുമായ കാര്യങ്ങള്‍ കടന്നുവരുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബൂല്‍ റഹ്മാന് ആണ്.
ഹുനൈസ് മുഹമ്മദ്, ഫൈസല്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നിബിന് തോമസ്, അനന്തു ബിജു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അനീഷ് ലാല്‍ ആര് എസ്.
13 മിനിറ്റ് ആണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം. സംഗീത സംവിധാനം അശ്വിന് ജോണ്സണ്. എഡിറ്റിംഗ് നസീം യൂനസ്. കലാസംവിധാനം ഏബല്‍ ഫിലിപ്പ് സ്കറിയ. എല്‍സ പ്രിയ ചെറിയാന്, ഷാന ജെസ്സന്‍, പ്രപഞ്ചന എസ് ബിജു എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...