Malayalam
മമ്മൂക്കയോടൊപ്പമുള്ള സീനില്‍ ടെന്‍ഷന്‍ കാരണം ഞാന്‍ ചെറുതായൊന്ന് പതറി; അപ്പോള്‍ മമ്മൂക്ക ചെയ്തത്!, തുറന്ന് പറഞ്ഞ് ഇനിയ
മമ്മൂക്കയോടൊപ്പമുള്ള സീനില്‍ ടെന്‍ഷന്‍ കാരണം ഞാന്‍ ചെറുതായൊന്ന് പതറി; അപ്പോള്‍ മമ്മൂക്ക ചെയ്തത്!, തുറന്ന് പറഞ്ഞ് ഇനിയ
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഇനിയ. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്ന ഒരാളാണ് താനെന്ന് പറയുകയാണ് ഇനിയ. 2017ല്‍ പുറത്തിറങ്ങിയ പുത്തന്‍ പണം എന്ന ചിത്രത്തില്‍ ടെന്‍ഷടിച്ച് താന്‍ പതറിപ്പോയ സംഭവത്തെ കുറിച്ചാണ് ഇനിയ പറയുന്നത്.
‘മമ്മൂക്കയുടെ അടുത്ത് നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. പ്രൊഫഷണല്‍ ആക്ടിംഗ് സെറ്റിലെ എല്ലാവരോടുമുള്ള പെരുമാറ്റം, ലൈഫില്‍ മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമായി കാണുന്ന ഒരാളാണ് ഞാന്‍. പുതിയ ആള്‍ക്കാര്‍ക്ക് സ്പേസ് കൊടുക്കുന്ന ഒരാളാണ് മമ്മൂക്ക.
പുത്തന്‍ പണത്തിന്റെ ചിത്രീകരണ വേളയില്‍ മമ്മൂക്കയോടൊപ്പമുള്ള സീനില്‍ ടെന്‍ഷന്‍ കാരണം ഞാന്‍ ചെറുതായൊന്ന് പതറിയായിരുന്നു. മമ്മൂക്കയാണ് അന്ന് എന്നെ കൂള്‍ ആക്കിയത്. സെറ്റില്‍ തമാശകളും സിനിമ അനുഭവങ്ങളും പങ്കുവയ്ക്കാറുണ്ട്’ എന്നാണ് ഇനിയ അഭിമുഖത്തില്‍ പറയുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം പരോള്‍, പുത്തന്‍ പണം, മാമാങ്കം എന്നീ സിനിമകളില്‍ ഇനിയ വേഷമിട്ടിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത പുത്തന്‍ പണത്തില്‍ സുന്ദരി എന്ന കഥാപാത്രമായാണ് ഇനിയ വേഷമിട്ടത്. മാമാങ്കം, കന്നഡ ചിത്രം ദ്രോണ എന്നിവയാണ് ഇനിയയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍. കോഫി, കളേഴ്സ് എന്നീ തമിഴ് സിനിമകളാണ് ഇനിയയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.
