മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പേരിലുള്ള 40 ഏക്കര്‍ ഭൂമി പിടിച്ചെടുക്കാനുള്ള നീക്കം സ്റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി. മമ്മൂട്ടിയും കുടുംബവും സമര്‍പ്പിച്ച ജോയിന്റ് റിട്ട് ഹര്‍ജിയിലാണ് കോടതി
ഉത്തരവ്. തമിഴ്നാട് സര്‍ക്കാരിന്റെ സംരക്ഷിത വനഭൂമിയായ 40 ഏക്കര്‍ വാങ്ങിയ കേസിലായിരുന്നു കോടതിയുടെ ഉത്തരവ്. കുറുഗുഴിപ്പള്ളം ഗ്രാമത്തിലാണ് ഇരുവരുടെയും പേരിലുള്ള 40 ഏക്കര്‍ ഭൂമിയുള്ളത്.
ഈ ഭൂമി ലാന്‍സ് അഡ്മിനിസ്ട്രേഷന് കമ്മീഷന്റെ നീക്കത്തെയാണ് കോടതി സ്റ്റേ ചെയ്തത്. സത്യം പുറത്തു വരുന്നത് വരെ മമ്മൂട്ടിക്കും ദുല്‍ഖറിനും എതിരെ നടപടി എടുക്കരുത് എന്ന് കോടതി നിര്‍ദേശിച്ചു.
1997ല്‍ കബാലി പിള്ള എന്ന വ്യക്തിയില്‍ നിന്നാണ് വസ്തു വാങ്ങിയത്. 1927ല്‍ 247 ഏക്കര്‍ വരുന്ന പാട്ടഭൂമിയുടെ ഭാഗമായിരുന്നു ഈ ഭൂമിയെന്നും മമ്മൂട്ടി കോടതിയെ അറിയിച്ചു. കച്ചവടത്തിന് ശേഷം കബാലി പിള്ളയുടെ മക്കള്‍ ഭൂമി ഇടപാടുകള്‍ റദ്ദ് ചെയ്യുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് 2007ല്‍ കേസ് കോടതിയില്‍ എത്തുന്നത്. എന്നാല്‍ 1996ല്‍ തിരുവണ്ണാമലൈ അസിസ്റ്റന്‍ഡ് സെറ്റില്‍മെന്റ് ഓഫീസര്‍ കബാലി പിള്ളയുടെ മക്കള്‍ക്ക് നല്കിയ പട്ടയം 1997ല്‍ ലാന്‍സ് കമ്മീഷണറായിരുന്ന ഉദ്യോഗസ്ഥന് റദ്ദ് ചെയ്തിരുന്നു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...