ബൈക്ക് ഈ ജന്മത്തില് മേടിച്ചു തരില്ലെന്നാണ് വാപ്പച്ചി പറഞ്ഞത്, ബൈക്കിനെപ്പറ്റി ചോദിക്കുമ്പോള്‍ തന്നെ വാപ്പച്ചി ടെന്‍ഷന്‍ ആവും; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
ബൈക്ക് ഈ ജന്മത്തില് മേടിച്ചു തരില്ലെന്നാണ് വാപ്പച്ചി പറഞ്ഞത്, ബൈക്കിനെപ്പറ്റി ചോദിക്കുമ്പോള്‍ തന്നെ വാപ്പച്ചി ടെന്‍ഷന്‍ ആവും; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
ബൈക്ക് ഈ ജന്മത്തില് മേടിച്ചു തരില്ലെന്നാണ് വാപ്പച്ചി പറഞ്ഞത്, ബൈക്കിനെപ്പറ്റി ചോദിക്കുമ്പോള്‍ തന്നെ വാപ്പച്ചി ടെന്‍ഷന്‍ ആവും; തുറന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
ഏറെ ആരാധകരുള്ള നടനാണ് ദുല്‍ഖര്‍ സല്മാന്. ആരാധകരുടെ സ്വന്തം കുഞ്ഞിക്ക. വളരെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടാന്‍ താരത്തിനായി. ഇപ്പോഴിതാ ബൈക്ക് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ദുല്‍ഖര്‍ മുന്‍പ് പറഞ്ഞ അനുഭവമാണ് ഇപ്പോള്‍ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ബൈക്ക് വാങ്ങിത്തരണമെന്ന് ചെറുപ്പത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ ഉപ്പയായ മമ്മൂട്ടി പറഞ്ഞ കാര്യമാണ് ദുല്‍ഖര്‍ പറയുന്നത്. ബൈക്ക് ഒരിക്കലും വാങ്ങിത്തരില്ലെന്ന് പറഞ്ഞതായി ദുല്‍ഖര്‍ പറയുന്നു. എനിക്ക് അഞ്ചെട്ട് വയസ്സുള്ളപ്പോഴേ വാപ്പച്ചി പറഞ്ഞിട്ടുണ്ട് നീ വലുതാവുമ്പോള്‍ കാറ് വേണമെങ്കില്‍ മേടിച്ചു തരാം, എന്നാല്‍ ബൈക്ക് ഈ ജന്മത്തില് മേടിച്ചു തരില്ലെന്ന്.
ബൈക്കിനെപ്പറ്റി ചോദിക്കുമ്പോള്‍ തന്നെ വാപ്പച്ചി ടെന്‍ഷന്‍ ആവും. എന്തിനാണ് ബൈക്ക് എന്ന് ചോദിക്കും. ബൈക്കിനെപ്പറ്റി ആലോചിക്കുകയേ വേണ്ട എന്നാണ് വാപ്പച്ചി പറഞ്ഞിട്ടുള്ളത്, ദുല്‍ഖര്‍ പറയുന്നു. അന്നൊന്നും കയ്യില്‍ കാശൊന്നും ഇല്ലായിരുന്നതുകൊണ്ട് സ്വയം ബൈക്ക് വാങ്ങാന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.
അതേസമയം, താന്‍ പോര്‍ച്ചുഗലിലേക്ക് നടത്തിയ യാത്രയെക്കുറിച്ചും ദുല്‍ഖര്‍ പറയുന്നുണ്ട്. പുട്ട് പോലെ ചില വിഭവങ്ങള്‍ പേര്‍ച്ചുഗീസ് വിഭവങ്ങളാണെന്ന് പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ട് അവിടെ ചെന്നപ്പോള്‍ ഇത്തരം വിഭവങ്ങള്‍ തിരഞ്ഞു നടക്കുകയായിരുന്നു താന്‍ ചെയ്തത്. എന്നാല്‍ ആ വിഭവങ്ങളൊന്നും പോര്‍ച്ചുഗീസില്‍ കണ്ടില്ല. പകരം കണ്ടത് മത്തിയായിരുന്നു. പോര്‍ച്ചുഗീസില്‍ എവിടെ പോയാലും മത്തി കിട്ടുമെന്ന് തനിക്ക് മനസ്സിലായെന്നും ദുല്‍ഖര്‍ പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...