Malayalam
‘ഞാന്‍ സംവിധാനം ചെയ്തില്ലെങ്കിലും ഇവിടെ സിനിമയുണ്ടാകും; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മെഗാസ്റ്റാറിന്റെ മറുപടി ഇങ്ങനെ
‘ഞാന്‍ സംവിധാനം ചെയ്തില്ലെങ്കിലും ഇവിടെ സിനിമയുണ്ടാകും; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മെഗാസ്റ്റാറിന്റെ മറുപടി ഇങ്ങനെ
മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാറാണ് മമ്മൂട്ടി. മോഹന്‍ലാല്‍ സംവിധാന രംഗത്തേയ്ക്ക് കടന്നതോടെ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ മമ്മൂട്ടിയുടെ സംവിധാന അരങ്ങേറ്റത്തെക്കുറിച്ചായിരുന്നു ചര്‍ച്ച ഇപ്പോഴിത സിനിമ സംവിധാനത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് മമ്മൂട്ടി. സംവിധാന സംരംഭം ഉണ്ടാകുമോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
പണ്ട് സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ കഥയെന്നും മനസ്സില്‍ ഇല്ലെന്നാണ് മെഗാസ്റ്റാര്‍ പറയുന്നത്. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ സംവിധാനം ചെയ്തില്ലെങ്കിലും ഇവിടെ സിനിമയുണ്ടാകും. സംവിധാനമോഹം പണ്ട് ഉണ്ടായിരുന്നു. പത്തു മുപ്പതു കൊല്ലം മുന്‍പ്. എനിക്ക് പറയാന്‍ ഒരു കഥയുണ്ടാകണം. അങ്ങനൊരു കഥ ഇപ്പോള്‍ എന്റെ കയ്യില്‍ ഇല്ല. ഒരു നടനായി തന്നെ തുടരും എന്നായിരുന്നു മെഗാസ്റ്റാറിന്റെ മറുപടി.
ഭീഷ്മപര്‍വം എന്ന ചിത്രം നിരവധി ആര്‍ട്ടിസ്റ്റുകളാല്‍ സമൃദ്ധമാണെന്നു മമ്മൂട്ടി അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അവരെയൊക്കെ കഥാപാത്രങ്ങളായി മാത്രമേ കാണുന്നവര്‍ക്കു തോന്നുകയുള്ളൂ.
എല്ലാവര്ക്കും തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നുറപ്പ്. ചെറിയ ആര്‍ട്ടിസ്റ്റുകള്‍ക്കു പോലും. പെര്‍ഫെക്ട് കാസ്റ്റിങ്ങും കാലഘട്ടവും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഇതു വരെ കണ്ട കഥാപാത്രങ്ങളുടെ മുഖമായിരിക്കില്ല ഭീഷ്മപര്‍വത്തില്‍ എന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
