നടന് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിവരം. സിബിഐ അഞ്ചാം ഭാഗം ചിത്രീകരിക്കുന്ന വേളയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് താരം വിശ്രമത്തിലായിരുന്നു. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തിയിരുന്നു. ഇന്ന് വന്ന പരിശോധനാ ഫലത്തില്‍ ആണ് കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് താരം.
നിലവില്‍ സിബിഐ അഞ്ചാം ഭാഗത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരുന്നത്. ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. കൊച്ചിയില്‍ പുരോഗമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേയ്ക്ക് ആണ് നിര്‍ത്തി വച്ചിരിക്കുന്നത്. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് 60 ദിവസം പിന്നിട്ടിരുന്നു.
പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് സിബിഐ അഞ്ചാം ഭാഗം. അതേസമയം, മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുക്കെട്ടിന്റെ ‘ഭീഷ്മപര്വ്വ’മാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
ഫെബ്രുവരി 24നാണ് ചിത്രം ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴു, ലിജോ ജോസ് പല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നിവയാണ് ചിത്രീകരണം പൂര്‍ത്തിയായ മറ്റു ചിത്രങ്ങള്‍.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...