News
മലയാളത്തില്‍ ഒറ്റ ചിത്രം മാത്രം, അതും മമ്മൂട്ടിയുടെ നായികയായി, ഈ താര സുന്ദരി ആരാണെന്ന് മനസിലായോ!?
മലയാളത്തില്‍ ഒറ്റ ചിത്രം മാത്രം, അതും മമ്മൂട്ടിയുടെ നായികയായി, ഈ താര സുന്ദരി ആരാണെന്ന് മനസിലായോ!?
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് കത്രീന കൈഫ്. മലയാളത്തില്‍ മമ്മൂട്ടിയുടെ നായികയായും എത്തിയിരുന്നു താരം. മമ്മൂട്ടിയുടെ ബല്‍റാം വേഴ്‌സസ് താരദാസ് എന്ന ചിത്രത്തിലാണ് താരം എത്തിയത്. മലയാളത്തില്‍ അഭിനയിച്ച ശേഷം ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായി മാറിയ നടിയാണ് കത്രീന കൈഫ്.
2006ല്‍ ഐ.വി ശശി ഒരുക്കിയ ബല്‍റാം വേഴ്‌സസ് താരാദാസില്‍ എത്തുമ്പോള്‍ ആറ് ചിത്രങ്ങള്‍ മാത്രമാണ് കത്രീന പൂര്‍ത്തിയാക്കിയിരുന്നത്. അതേ വര്‍ഷം ഹിന്ദിയില്‍ അക്ഷയ് കുമാറിന്റെ നായികയായി അഭിനയിച്ച ‘ഹംകോ ദീവാന കര്‍ഗയെ’ എന്ന സിനിമയാണ് കത്രീനയുടെ ബോളിവുഡ് കരിയറില്‍ വഴിത്തിരിയവായത്. പിന്നീട് അങ്ങോട്ട് അടുത്തടുത്ത വര്‍ഷങ്ങളില്‍ മികച്ച ചിത്രങ്ങളുമായി കത്രീന ബോളിവുഡില്‍ സ്ഥാനം പിടിക്കുകയായിരുന്നു.
ഇതുവരെ നാല്‍പതോളം ചിത്രങ്ങളിലാണ് കത്രീന അഭിനയിച്ചത്. മലയാളത്തിന് പുറമെ തെലുങ്കിലും കത്രീന അഭിനയിച്ചിട്ടുണ്ട്. രണ്ടു തെലുങ്ക് ചിത്രങ്ങളിലാണ് കത്രീന അഭിനയിച്ചത്. തെലുങ്കിലെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷനില്‍ വരെ കത്രീന എത്തിയിരുന്നു.
മികച്ച അഭിനയേത്രി എന്നതിനു പുറമെ മികച്ച നര്‍ത്തകി കൂടിയാണ് കത്രീന. കത്രീനയുടെ ‘ഷീല കി ജവാനി’ യും ധൂം സിനിമയിലെ ഡാന്‍സ് രംഗങ്ങളുമെല്ലാം കത്രീനയ്ക്ക് നിരവധി ആരാധകരെ സമ്മാനിച്ച ഡാന്‍സ് നമ്പറുകള്‍ ആയിരുന്നു. ‘അംഗരേസി മീഡിയം’ എന്ന സിനിമയാണ് കത്രീനയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം. രോഹിത് ഷെട്ടിയുടെ ‘സൂര്യവന്‍ഷി’, ഗുര്‍മീത് സിങ്ന്റെ ‘ഫോണ്‍ ബൂത്’ മനീഷ് ശര്‍മയുടെ ‘ടൈഗര്‍ 3’ എന്നീ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്.
