‘കോളനിയുടെ സെറ്റില്‍ കറുപ്പിച്ച രൂപമൊക്കെ തന്നെ വല്ലാതെ സങ്കടപ്പെടുത്തിയിരുന്നു, അതെല്ലാം പെട്ടെന്ന് മാറ്റണേ എന്നായിരുന്നു പ്രാര്‍ത്ഥന; അന്ന് പൃഥ്വിരാജിനെ കുറിച്ച് അപ്രതീക്ഷിത വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിപ്പോയി!

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാളവിക മേനോന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ പൃഥ്വിരാജിനോടുള്ള ആരാധനയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി മാളവിക മേനോന്.
പൃഥ്വിരാജിന്റെ കട്ട ഫാന്‍ ആയതിനാല്‍ മാത്രമാണ് താന്‍ ഹീറോ സിനിമയില്‍ അഭിനയിക്കാന്‍ ചാടിക്കയറി സമ്മതിച്ചത് എന്നും മാളവിക പറയുന്നുണ്ട്. പൃഥ്വിരാജിന്റെ വിവാഹം കഴിഞ്ഞതിനെ കുറിച്ച് അപ്രതീക്ഷിതമായി കേട്ടപ്പോഴുണ്ടായ സങ്കടത്തെ കുറിച്ചും താരം പറയുന്നുണ്ട്.
”ഹീറോയിലേക്ക് സരയു ചേച്ചിയാണ് എന്നെ സജസ്റ്റ് ചെയ്തത്. ഞാന്‍ പൃഥ്വിരാജിന്റെ കട്ടഫാനാണ്. ഹീറോയില്‍ അഭിനയിക്കാമെന്ന് ചാടിക്കയറി സമ്മതിച്ചതിന്റെ കാരണവും അതിലെ നായകന് പൃഥ്വിരാജ് ആയത് കൊണ്ടാണ്. രാജുച്ചേട്ടനെ നേരില്‍ കാണാമല്ലോ എന്നായിരുന്നു ആ സൈറ്റിലേക്ക് പോകുമ്പോഴുള്ള എന്റെ സന്തോഷം.”
‘കോളനിയുടെ സെറ്റില്‍ ഡള്‍ മേക്കപ്പിട്ട് നില്ക്കുമ്പോള് പക്ഷേ സങ്കടമായി. ഈശ്വരാ… രാജുച്ചേട്ടന് എന്നെ ആദ്യമായി കാണുന്നത് ഈ കോലത്തിലാണല്ലോ” എന്ന സങ്കടം. ഷൂട്ട് കഴിഞ്ഞ് പോകും മുമ്പേ കറുപ്പിച്ച രൂപമൊക്കെ മാറ്റി രാജുച്ചേട്ടന്റെ മുന്നില്‍ ചെന്ന് നില്ക്കാന് പറ്റണേയെന്ന എന്റെ പ്രാര്‍ത്ഥന ഈശ്വരന് കേട്ടു.”
‘സ്കൂളില്‍ എന്റെയൊപ്പം പഠിച്ച കുട്ടികള്‍ക്കെല്ലാം എനിക്ക് പൃഥ്വിരാജിനോടുള്ള ആരാധന അറിയാം. ആ സമയത്തായിരുന്നു രാജുച്ചേട്ടന്റെ കല്യാണം കഴിഞ്ഞത്. എനിക്ക് അപ്രതീക്ഷിതമായ ആ വാര്‍ത്ത കേട്ട് സത്യത്തില്‍ സങ്കടം വന്നു. കൂട്ടുകാരൊക്കെ അതും പറഞ്ഞ് കളിയാക്കുമായിരുന്നു” എന്നാണ് മാളവിക അഭിമുഖത്തില്‍ പറയുന്നത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...