Malayalam
വളരെ ചെറു പ്രായത്തില്‍ നടന്നതാണല്ലോ, പത്ത് വര്‍ഷമൊന്നും അവര്‍ അതിനകത്ത് ഇരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ല; കൂടോത്രമാണെന്നാണ് ഇപ്പോഴും റഹ്മാന്റെ അച്ഛന് പറയുന്നത്, ഇക്കാര്യങ്ങള്‍ക്ക് ഒരു ജുഡീഷ്യല്‍ സംവിധാനം വേണം
വളരെ ചെറു പ്രായത്തില്‍ നടന്നതാണല്ലോ, പത്ത് വര്‍ഷമൊന്നും അവര്‍ അതിനകത്ത് ഇരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ല; കൂടോത്രമാണെന്നാണ് ഇപ്പോഴും റഹ്മാന്റെ അച്ഛന് പറയുന്നത്, ഇക്കാര്യങ്ങള്‍ക്ക് ഒരു ജുഡീഷ്യല്‍ സംവിധാനം വേണം
പാലക്കാട് നെന്മാറയില് കാമുകിയായ യുവതിയെ പത്ത് വര്‍ഷമായി വീട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തില്‍ പ്രതികണവുമായി നടി മാലാ പാര്‍വതി. മാതൃഭൂമി ന്യൂസില്‍ നടന്ന ചര്‍ച്ചയിലാണ് മാലാ പാര്‍വതി സംഭവത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. 18 വയസുള്ള ഒരു കുട്ടിയുടെ പ്രണയമാണ്. അങ്ങനെ വരുമ്പോള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ അതിന് അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടെന്ന് അവള് ചിന്തിക്കില്ല. അതിനാല്‍ തന്നെ എന്ത് കഷ്ടപ്പാടിനും അവള് തയ്യാറായിരിക്കും. ഇവിടെയാണ് കുടുംബം അവരില്‍ ഉണ്ടാക്കുന്ന പേടി പ്രശ്നമാവുന്നത്. ഒരു ഘട്ടത്തില്‍ അവിടെ നിന്ന് പുറത്ത് വരണമെന്ന് തോന്നിയാലും ആരോടാണ് പറയുന്നതെന്നാണ് മാലാ പാര്‍വതി ചോദിക്കുന്നത്.
മാലാ പാര്‍വതിയുടെ വാക്കുകള്‍:
‘കുടുംബം എന്ന ഇന്സ്റ്റിറ്റിയീഷനെ കുറിച്ചാണ് ഞാന്‍ എപ്പോഴും ചിന്തിക്കുന്നത്. റഹ്മാന്റെ അച്ഛന് പറഞ്ഞത് റഹ്മാന് ഒരു പ്രണയമുണ്ടെന്ന് മനസിലാക്കിയ നിമിഷം മകനെ കൊണ്ട് പോയി പല ഡോക്ടര്‍മാരെ കാണിക്കുകയും റഹ്മാനെയും ആ പെണ്‍കുട്ടിയെയും തമ്മില്‍ അകറ്റാന്‍ ശ്രമിക്കുകയും ചെയ്തു എന്നാണ്. പിന്നെ ആ സമയത്ത് തോന്നിയത് ഇതൊരു കൈവിഷമാണെന്നാണ്. ഒരു പെണ്‍കുട്ടി കൂടോത്രം ചെയ്തതാണെന്ന് പറഞ്ഞ് അകറ്റാന്‍ നോക്കുകയും എല്ലാം അദ്ദേഹം ചെയ്ത് കൊണ്ടേ ഇരുന്നു. പിന്നീട് റഹ്മാനെ ഒരു ദിവസം ഫോണില്‍ വിളിച്ചതിന് പെണ്‍കുട്ടിയെ ശാശിക്കുകയും ചെയ്തു. അതിന് ശേഷം ഈ കുട്ടിയെ കാണാതായി.
18 വയസുള്ള ഒരു കുട്ടിയുടെ പ്രണയമാണ്. അതിന് ജീവിതത്തെ കുറിച്ച് ഒന്നും അറിയില്ല. പിന്നെ വിദ്യാഭ്യാസമുള്ള സമൂഹത്തില്‍ ജീവിക്കുന്ന ഒരു പെണ്‍കുട്ടിക്ക് എന്താണ് ഒരു പ്രധാന്യമുള്ളത്. ഏതെങ്കിലും ഒരാളുടെ തലയില്‍ കെട്ടിവെക്കണം. ഒരുത്തന് പോറ്റാന്‍ ഉണ്ടാവണം. അങ്ങനെ വരുമ്പോള്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തി കഴിഞ്ഞാല്‍ പിന്നെ അതിന് അപ്പുറത്തേക്ക് ഒരു ലോകം അവള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്ന അറിവ് അവള്‍ക്ക് ഉണ്ടാവില്ല. അവളെ സംബന്ധിച്ച് കിട്ടിയത് സ്വര്‍ഗം. ഞാന്‍ ഇഷ്ടപ്പെട്ട ആഗ്രഹിച്ച ആള്ക്കൊപ്പമാണല്ലോ എന്ന് മാത്രമാണ് കരുതുക. അതിനാല്‍ തന്നെ എന്ത് കഷ്ടപ്പാടിനും അവള് തയ്യാറായിരിക്കും.
ഇവിടെയാണ് കുടുംബം അവരില്‍ ഉണ്ടാക്കുന്ന പേടി പ്രശ്നമാവുന്നത്. ഇങ്ങനെ ഒരു തെറ്റ് പറ്റി. കുറച്ച് കാലം കഴിഞ്ഞ് അവര്‍ക്ക് പുറത്ത് വരണമെന്ന് കരുതി ആരോടെങ്കിലും ഇതൊന്ന് ഏറ്റ് പറയണമെന്ന് പറഞ്ഞാല്‍ ആരാണുള്ളത്. പേടിയോട് കൂടിയാണല്ലോ ജീവിക്കുന്നത്. ആരും അറിയരുത്. മരിച്ചു എന്ന് വിചാരിക്കുന്ന ഒരു പെണ്‍കുട്ടി. കൊന്നു എന്ന് പേര് കേള്‍ക്കുമോ എന്നുള്ള ഭയം. അപ്പോ ആരായിരിക്കും ഇവരില്‍ ആദ്യം അവിടെ നിന്ന് ഇറങ്ങണമെന്ന് തീരുമാനിച്ചതെന്ന് നമുക്ക് അറിയില്ല. വളരെ ചെറു പ്രായത്തില്‍ നടന്നതാണല്ലോ. പത്ത് വര്‍ഷമൊന്നും അവര്‍ അതിനകത്ത് ഇരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ല.
കുടുംബമാണ് ഏറ്റവും സുരക്ഷിതമെന്ന് നമ്മുടെ പൊലീസും സര്‍ക്കാരുമെല്ലാം പറയുന്നു. എന്ത് പ്രശ്നം വന്നാലും വീട്ടിലുള്ളവരോട് പറയു എന്ന്. എന്നാല്‍ വീട് എന്ന ഒരു ഇന്സ്റ്റിറ്റിയൂഷന് പുരുഷാധിപത്യമായൊരു സമൂഹത്തില്‍ എന്ത് ജനാധിപത്യ മൂല്യമാണ് വീട്ടിലുള്ളവര്‍ക്ക് കൊടുക്കുന്നത്. കൂടോത്രമാണെന്നാണ് ഇപ്പോഴും റഹ്മാന്റെ അച്ഛന് പറയുന്നത്. അതിനാല്‍ ഒരു വീട്ടില്‍ ഏതെങ്കിലും തരത്തില്‍ ഭയത്തിലോ അപകടത്തിലോ ആയവര്‍ക്ക് പോയി കാണാനായി കോടതിയുടെയോ മറ്റെന്തെങ്കിലുമൊരു ജുഡീഷ്യല്‍ സംവിധാനം ഉണ്ടാവേണ്ടതാണ്’ എന്നും താരം പറഞ്ഞു.
