Connect with us

പ്രണയം രണ്ടുപേർക്കും തോന്നണം! ആ എപ്പിസോഡുകൾ കണ്ടപ്പോൾ സംഭവിച്ചത്! മണിക്കുട്ടൻ നോമിനേറ്റ് ചെയ്യാൻ കാരണം!

Malayalam

പ്രണയം രണ്ടുപേർക്കും തോന്നണം! ആ എപ്പിസോഡുകൾ കണ്ടപ്പോൾ സംഭവിച്ചത്! മണിക്കുട്ടൻ നോമിനേറ്റ് ചെയ്യാൻ കാരണം!

പ്രണയം രണ്ടുപേർക്കും തോന്നണം! ആ എപ്പിസോഡുകൾ കണ്ടപ്പോൾ സംഭവിച്ചത്! മണിക്കുട്ടൻ നോമിനേറ്റ് ചെയ്യാൻ കാരണം!

ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും ചർച്ചയായ മത്സരാർഥികളായിരുന്നു നടൻ മണിക്കുട്ടനും സൂര്യയയും. നടനോടുള്ള സൂര്യയുടെ  പ്രണയം ഹൗസിന് പുറത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഷോയിൽ നിൽക്കവെ താരത്തിന്റെ പ്രണയം അംഗീകരിക്കാൻ മണിക്കുട്ടൻ തയ്യാറായിരുന്നില്ല. എന്നാൽ ഈ വിഷയത്തിൽ കൃത്യമായ ഉത്തരവും നടൻ നൽകിയിരുന്നില്ല. ഷോ അതിന്റെ അവസാനത്തിലേയക്ക് അടുക്കവെ മത്സരാർഥികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു സൂര്യ ഷോയിൽ നിന്ന് പുറത്ത് പോയത്.  ഷോയ്ക്ക് ശേഷം മണിക്കുട്ടനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സൂര്യ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സൂര്യ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ആ അടച്ച് പൂട്ടിയ വീട്ടില്‍ എന്നെ കേള്‍ക്കാനും ആശ്വസിപ്പിക്കാനുമുണ്ടായിരുന്നത് മണിക്കുട്ടനാണ്. അങ്ങനെയുള്ളൊരു വ്യക്തിയോട് ഒരു പെണ്‍കുട്ടിക്ക് ഇഷ്ടം തോന്നിയേക്കാം, സ്വഭാവികമാണ്. അത് ഞാന്‍ എക്‌സ്പ്രസ് ചെയ്തത് കൊണ്ടാണ് ഞാന്‍ ഇങ്ങനെ ചീത്തപ്പേര് പോലെ കേള്‍ക്കുന്നത്. അത് പറഞ്ഞതില്‍ എനിക്ക് ഇപ്പോഴും കുറ്റബോധമില്ല. ഇഷ്ടം പറയാനുള്ളതാണെന്ന്  സൂര്യ പറയുകയാണ്

പ്രണയം രണ്ടു പേര്‍ക്കും തോന്നേണ്ട ഒന്നാണ്. അത് മണിക്കുട്ടന്റെ ഭാഗത്തു നിന്നുമില്ല എന്ന് പുറത്ത് വന്ന് ചില എപ്പിസോഡുകള്‍ കണ്ടപ്പോഴാണ് മനസിലായത്.  ആള്‍ ഹാപ്പിയായിരിക്കുക. മാറിനിന്ന് ആള്‍ക്കായി പ്രാര്‍ത്ഥിക്കുക. അതാണ് ഞാന്‍ ഇനി ചെയ്യാന്‍ പോവുന്നത്. നമ്മുടെ പ്രണയം നമ്മുടെ മനസ്സില്‍ തന്നെ സൂക്ഷിക്കുക. മണിക്കുട്ടനും കുടുംബത്തിനും ഫാന്‍സിനുമെല്ലാം ഇഷ്ടം അതാണെങ്കില്‍ അങ്ങനെ നടക്കട്ടെ. ഒരിക്കലും മണിക്കുട്ടന്‍ എന്നെ അവഗണിച്ചിട്ടില്ല. അന്നും ഇന്നും എന്നും നീ എനിക്ക് സുഹൃത്ത് മാത്രമാണ് എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടില്ല. അവരുടെ കുടുംബം തന്നെ എന്റെ കാര്യത്തില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ആള്‍ക്ക് കുടുംബമാണ് എല്ലാം.

ജയില്‍ എനിക്ക് വല്ലാതെ പേടിയാണ്. തലനാരിഴയ്ക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. സഹിക്കാന്‍ പറ്റാവുന്നതിലും അപ്പുറത്താണ് ജയില്‍ ജീവിതം. ലോ ഷുഗര്‍ പ്രശ്‌നം കാരണം ഞാന്‍ താഴെ വീണിട്ടുണ്ട്. അതൊന്നും കാണിക്കില്ലല്ലോ, മണിക്കുട്ടന്‍ പോയപ്പോള്‍ വിഷമമുണ്ടായിരുന്നു. ആള്‍ സീക്രട്ട് റൂമിലാണ് , തിരിച്ച് വരുമെന്ന് എല്ലാവരും പറയുന്നുണ്ടായിരുന്നു. അതൊന്നും കാണിച്ചിട്ടില്ല. മണിക്കുട്ടന്‍ വന്ന സമയത്താണ് ഡിംപല്‍ അച്ഛന്‍ മരിച്ചിട്ട് പോവുന്നത്. അത് സങ്കടമായിരുന്നു, അങ്ങനെയാണ് ഡൗണായത് അല്ലാതെ മണിക്കുട്ടൻ വന്നതുകൊണ്ടല്ലെന്ന് സൂര്യ  പറയുന്നു

എന്റേതായ മാന്യതയും ഡിസ്റ്റന്‍സും കീപ്പ് ചെയ്താണ് ഞാന്‍ മണിക്കുട്ടനോട് സംസാരിക്കാറുള്ളത്. മാന്യമായി നിന്നാണ് പറഞ്ഞത്. മണിക്കുട്ടന് ഞാന്‍ പിന്‍മാറുകയെന്നാണ് നല്ലതെന്ന് തോന്നിയപ്പോള്‍ മാറുകയായിരുന്നു. ഞാന്‍ പ്രണയം പറയുന്നത് മണിക്കുട്ടന്റെ അച്ഛനും അമ്മയും കാണുന്നുണ്ട്. അവരെന്താണ് വിചാരിക്കുകയെന്നും കരുതുന്നുണ്ട്.

രണ്ടും കല്‍പ്പിച്ചാണ് ക്യാമറയ്ക്ക് മുന്നില്‍ സംസാരിച്ചത്. അത് പുറത്ത് പോയെന്ന് മനസ്സിലാക്കിയത് ഇപ്പോഴാണ്. ഇഷ്ടമല്ലെടാ പാട്ടിലെപ്പോലെയാണ് ഇപ്പോൾ . ഭാവിയിൽ എന്താവുമെന്ന് അറിയില്ല. എനിക്ക് പുറത്തൊരു കാമുകനുണ്ടെന്നൊക്കെ ആരൊക്കെയോ പറഞ്ഞുകൊടുത്തിരുന്നു. കുറേക്കാര്യങ്ങൾ മനസ്സിലുണ്ടായിരുന്നു. അങ്ങനെയാണ് മണിക്കുട്ടൻ പരസ്യമായി നോമിനേറ്റ് ചെയ്തത്. ഞങ്ങളുടെ പിണക്കം പെട്ടെന്ന് തീർന്നു. ആളുകൾക്ക് അങ്ങനെയായിരുന്നില്ലെന്നും സൂര്യ  അഭിമുഖത്തിൽ പറയുന്നു

More in Malayalam

Trending

Recent

To Top