Connect with us

നാളെ മഹാലക്ഷ്മിയ്ക്ക് പിറന്നാള്‍, ആഘോഷങ്ങള്‍ ഇന്നു മുതലേ തുടങ്ങി, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ; ആശംസകളുമായി ആരാധകരും

Malayalam

നാളെ മഹാലക്ഷ്മിയ്ക്ക് പിറന്നാള്‍, ആഘോഷങ്ങള്‍ ഇന്നു മുതലേ തുടങ്ങി, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ; ആശംസകളുമായി ആരാധകരും

നാളെ മഹാലക്ഷ്മിയ്ക്ക് പിറന്നാള്‍, ആഘോഷങ്ങള്‍ ഇന്നു മുതലേ തുടങ്ങി, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ; ആശംസകളുമായി ആരാധകരും

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ദിലീപ്. ദിലീപിനെ പോലെ തന്നെ താരത്തിന്റെ മക്കളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും ചിത്രങ്ങള്‍ എല്ലാം തന്നെ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മഹാലക്ഷ്മിയുടേതായി നിരവധി ചിത്രങ്ങളൊന്നും പുറത്തെത്തിയിട്ടില്ല എങ്കിലും എത്തിയ ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആദ്യാക്ഷരം കുറിച്ചിരിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദിലീപ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ദിലീപ് പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ മഹാലക്ഷ്മിയുടെ പിറന്നാള്‍ ദിനമായ നാളെ ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ദിലീപ് കാവ്യ ആരാധകര്‍.

ഇന്ന് വൈകിട്ടാണ് മഹാലക്ഷ്മിയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇന്ന് രാത്രി 8 മണിക്ക് തുടക്കമാവുമെന്ന് ഫാന്‍സ് ഗ്രൂപ്പ് അറിയിച്ചത്. ഇതിനു പിന്നാലെ എട്ട് മണിയ്ക്ക് ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച ചില ചിത്രങ്ങളില്‍ നിന്നും കട്ട് ചെയ്‌തെടുത്ത ചില ഭാഗങ്ങളും മഹാലക്ഷ്മിയുടെയും ദിലീപിന്റെയും മീനാക്ഷിയുടെയും ചിത്രങ്ങള്‍ ചേര്‍ത്തു വെച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് പുറത്ത് വന്നത്. ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഇതിനോടകം തന്നെ നിരവധി പേരാണ് കുഞ്ഞു താരത്തിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് മഹാലക്ഷ്മിയുടെയും കാവ്യയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോ ആണ് ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പുറത്തുവന്നത്. മഹാലക്ഷ്മിയുടെ കൈപിടിച്ച് കാവ്യ നടന്നുപോവുന്നതാണ് വീഡിയോയില്‍ കാണാനാവുക. തൊട്ടുപിന്നിലെ ദിലീപുമുണ്ട്. എന്നാല്‍ എവിടെ നിന്നുള്ളതാണ് ദിലീപ് കുടുംബത്തിന്റെ വീഡിയോ എന്നത് വ്യക്തമല്ല. കാവ്യയുടെ കൈയ്യില്‍ തൂങ്ങി നടന്നുപോകുന്ന മഹാലക്ഷ്മിയുടെ വീഡിയോ കൗതുകം പകരുന്നതാണ്. എന്നാല്‍ ഇവര്‍ക്കൊപ്പം ദിലീപിന്റെ മൂത്ത മകള്‍ മീനാക്ഷിയുണ്ടായിരുന്നില്ല. കാവ്യ ഡാര്‍ക്ക് ഗ്രേ കളര്‍ ചുരിദാറാണ് കാവ്യ ധരിച്ചിരിയ്ക്കുന്നത്. വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

എവിടെ പുറത്ത് പോയാലും ക്യാമറകളുമായി എത്തുന്ന ആരാധകരെ ദിലീപും കാവ്യയും നിരാശപ്പെടുത്താറുമില്ല. അവര്‍ക്കൊപ്പം നിന്ന് എടുക്കുന്ന സെല്‍ഫികളും ഫാന്‍സ് പേജില്‍ സ്ഥിരം കാഴ്ചയാണ്. കുടുംബസമേതമുള്ള ദിലീപിന്റെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

മകള്‍ മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് മിക്കവാറും ആരാധകര്‍ താരദമ്പതികളുടെ വിശേഷങ്ങള്‍ അറിയുന്നത്. അപൂര്‍വമായി മാത്രമെ മഹാലക്ഷ്മി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. അടുത്തിടെ ഓണാഘോഷങ്ങളുടെ ഭാ?ഗമായി ചേച്ചി മീനാക്ഷിക്കൊപ്പം പൂക്കളമിടുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. മീനാക്ഷിക്കും മഹാലക്ഷ്മിക്കും കാവ്യയ്ക്കുമൊപ്പമുള്ള ഒരു കുടുംബചിത്രവും അടുത്തിടെ ദിലീപും പങ്കുവെച്ചിരുന്നു. മീനാക്ഷിയുടെ കൈയ്യിലിരുന്ന് മിഠായി നുണഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കുന്ന മഹാലക്ഷ്മിയാണ് ഫോട്ടോയില്‍ ഉണ്ടായിരുന്നത്.

മഹാലക്ഷ്മിയുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്നതിനാല്‍ ദിലീപും കുടുംബവും താരപുത്രിയുടെ ചിത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുള്ളത്. അടുത്തിടെ മകള്‍ക്കൊപ്പം ദിലീപും കാവ്യയും ലൈവില്‍ എത്തിയതിന്റെ വീഡിയോ വ്യാപകമായി ശ്രദ്ധനേടിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസ അറിയിക്കാനാണ് ദിലീപും കുടുംബവും ലൈവില്‍ എത്തിയത്. നടി കുക്കു പരമേശ്വരനാണ് എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് വീഡിയോ കോള്‍ വിളിച്ചത്. മഹാലക്ഷ്മിയുടെ കുട്ടിക്കുറുമ്പുകള്‍ വീഡിയോയില്‍ കാണാമായിരുന്നു. ഇടയ്ക്ക് മഹാലക്ഷ്മി പാട്ടുപാടുന്നതും വീഡിയോയില്‍ കേള്‍ക്കാമായിരുന്നു.

2018 ഒക്ടോബര്‍ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു കാവ്യാ മാധവന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ‘പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം’ എന്നാണ് മഹാലക്ഷ്മി ജനിച്ച വിവരം ദിലീപ് ആരാധകരെ അറിയിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ചതിനാലാണ് മകള്‍ക്ക് മഹാലക്ഷ്മിയെന്ന് ഇരുവരും നല്‍കിയ പേര്. മലയാള സിനിമയിലെ താരജോഡികളായ ദിലീപും കാവ്യ മാധവനും 2016 നവംബര്‍ 25നായിരുന്നു വിവാഹിതരായത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top