പോപ് താരം മഡോണയുടെ വസ്ത്രം ലേലത്തിന് വെച്ചു. ‘മെറ്റീരിയല്‍ ഗേളില്‍’ ഉപയോഗിച്ച വസ്ത്രമാണ് കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന് സെന്ററില്‍ ലേലത്തിന് വെച്ചിരിയ്ക്കുന്നത്.
അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡ് ആയ നോര്‍മ ജീന്‍ ഒരു ടെലിഫിലിമിനു വേണ്ടി ഒരുക്കിയതായിരുന്നു ഈ പിങ്ക് വസ്ത്രം. എന്നാല്‍ ഇത് മഡോണയ്ക്കു വേണ്ടി ആല്‍ബത്തിന്റെ നിര്‍മ്മാതാക്കള്‍ വാടകയ്ക്കെടുക്കുകയായിരുന്നു.
ലേലത്തിന് വെച്ചിരിയ്ക്കുന്ന ഈ വസ്ത്രത്തിന് 75 ലക്ഷം മുതല്‍ ഒന്നര കോടി വരെയാണ് പ്രതീക്ഷിക്കുന്നത്. മഡോണയുടെ ഐതിഹാസികമായ വസ്ത്രങ്ങളില്‍ പേരുകേട്ട വസ്ത്രം കൂടിയാണ് ഇത്.
മെര്ലിന് മണ്‍റോ സ്റ്റൈലിലുള്ള പിങ്ക് നിറത്തിലുള്ള വസ്ത്രമാണിത്. 1953-ല്‍ പുറത്തിറങ്ങിയ ‘ജെന്റില്മാന് പ്രഫര്‍ ബ്ലോന്‍ഡ്സ്’ എന്ന ചിത്രത്തിലാണ് മര്ലിന് മണ്‍റോ പിങ്ക് വസ്ത്രം ധരിച്ചത്. വില്യം ബില്ലി ഡിസൈന്‍ ചെയ്ത വസ്ത്രമായിരുന്നു അത്.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...