News
വൈറലായി സരിതയുടെ ക്യാപ്ഷനും മാധവന്റെ കമന്റും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വൈറലായി സരിതയുടെ ക്യാപ്ഷനും മാധവന്റെ കമന്റും; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ഒരുകാലത്ത് തെന്നിന്ത്യയിലെ ചോക്ലേറ്റ് ഹീറോയായിരുന്നു മാധവന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മാധവന്റെ ഭാര്യ സരിതയുടെ പോസ്റ്റും അതിന് താരം എഴുതിയ കമന്റുമാണ് ചര്‍ച്ചയാകുന്നത്.
സരിത ഇരുവരുടെയും ഒരു ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. ഒരാള്‍ എപ്പോഴും ശരിയായിരിക്കുകയും മറുവശത്ത് ഉള്ള ആള് ഭര്ത്താവാകുകയും ചെയ്യുന്നതാണ് വിവാഹം എന്നായിരുന്നു ക്യാപ്ഷന്‍. ഞാന്‍ പൂര്‍ണ്ണമായും സമ്മതിക്കുന്നു, നീ അവളുടെ വലതുവശത്താണെങ്കില്‍ പോലും എന്നായിരുന്നു മാധവന്റെ കമന്റ്.
എന്തായാലും സരിതയുടെ ക്യാപ്ഷനും മാധവന്റെ കമന്റും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മാധവനും സരിതയും 1999 ജൂണിലാണ് വിവാഹിതരായത്. വേദാന്ത് എന്ന മകനും മാധവന്- സരിത ദമ്പതികള്‍ക്കുള്ളത്.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് മാധവന്റെ വിമാനയാത്രയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ യാത്രക്കാര്‍ ആരുമില്ലാതെ പൂര്‍ണമായും അനാഥമായി കിടക്കുന്ന വിമാനത്താവളവും വിമാനവുമൊക്കെയാണ് മാധവന് വീഡിയോയിലൂടെ കാണിക്കുന്നത്.
തന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ലെന്നും ഈ യാത്രയില്‍ വിമാനത്തിലുള്ള ഏക യാത്രക്കാരന് താന്‍ മാത്രമാണെന്നും മാധവന് പറയുന്നു. ”ഈ കാഴ്ച കണ്ട് ഒരേസമയം സങ്കടവും ആകാംക്ഷയും വരുന്നു. എത്രയും പെട്ടന്ന് ഈ അവസ്ഥക്കൊരു അന്ത്യം വരണമെന്ന് പ്രാര്‍ഥിക്കുന്നു” എന്ന് മാധവന് വീഡിയോക്കൊപ്പം കുറിച്ചു.
അതേസമയം, ഇന്ത്യയിലെ ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷമാണ് താരം പുതിയ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ദുബായിലേക്ക് പോകുന്നത്. നെറ്റ്ഫ്ളിക്സ് സീരിസായ ഡികപ്പിള്ഡിന്റെ ഷൂട്ടിംഗില്‍ ആയിരുന്നു താരം. ഡികപ്പിള്ഡിന്റെ ഒന്നാം സീസണിന്റെ ഷൂട്ടിംഗ് ആണ് പൂര്‍ത്തിയായത്.
നമ്പി നാരായണന്റെ ജീവിതം പ്രമേയമാകുന്ന റോക്കട്രി: ദ നമ്പി ഇഫക്ട് ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. മാധവന് ആദ്യമായി സംവിധായകന് ആകുന്ന ചിത്രം കൂടിയാണിത്.
