Malayalam
എലിവേട്ടയ്ക്ക് പോയി ശരിക്കും എലിയെ പിടിച്ച് താനും കറിവെച്ചു കഴിച്ചു.., ഇത് അറിഞ്ഞപ്പോള്‍ വീട്ടുകാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു!
എലിവേട്ടയ്ക്ക് പോയി ശരിക്കും എലിയെ പിടിച്ച് താനും കറിവെച്ചു കഴിച്ചു.., ഇത് അറിഞ്ഞപ്പോള്‍ വീട്ടുകാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു!
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലിജോ മോള് ജോസ്. ഒരുപിടി ചിത്രങ്ങളുടെ ഭാഗമായ,തിനു ശേഷം ലിജോ മോള് ഇടയ്ക്ക് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. ശേഷം ഇപ്പോള്‍ വമ്പിച്ച തിരിച്ചുവരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യ നായകനായി എത്തുന്ന ജയ്ഭീം എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷത്തിലാണ് ലിജോ മോള് എത്തുന്നത്. ചിത്രം റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പലയിടങ്ങളില്‍ നിന്നാണ് ലിജോയെ അഭിനന്ദിച്ച് ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രം റിലീസ് ചെയ്തത്. ജസ്റ്റിസ് ചന്ദ്രുവിന്റെ വക്കില്‍ ജീവിതത്തിലെ ഒരു കേസാണ് സിനിമയ്ക്ക് ആധാരം. ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളികള്‍ക്ക് അഭിമാനമായി ലിജോ മോളും എത്തുന്നു. ചിത്രത്തിലെ ഏറ്റവും പ്രധാന വേഷങ്ങളിലൊന്നാണ് ലിജോ മോള് അവതരിപ്പിക്കുന്നത്. മലയാളത്തിലൂടെ അരങ്ങേറിയ, മലയാളിയായ ലിജോ മോളിലെ അഭിനേത്രിയെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
തന്റെ ഭര്‍ത്താവിനെ തേടിയിറങ്ങുന്ന, ഇരുള വിഭാഗത്തില്‍ പെടുന്ന സെങ്കിണി എന്ന യുവതിയുടെ വേഷത്തിലാണ് ലിജോ മോള് എത്തിയിരിക്കുന്നത്. ചിത്രത്തിനായി താന്‍ നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് തുറന്നു പറയുകയാണ് ലിജോ മോള്. മാതൃഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖത്തില്‍ ലിജോ മോള് മനസ് തുറക്കുന്നുണ്ട്. കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലാനായി ഇരുളര്‍ക്കൊപ്പം താമസിച്ച് അവരുടെ ജീവിത രീതി പഠിച്ചെടുക്കുകയായിരുന്നു ലിജോ മോള്. ഇതിന്റെ ഭാഗമായി താനും എലിയെ വേട്ടയാടുകയും കറിവച്ച് കഴിക്കുകയും ചെയ്തിരുന്നുവെന്നാണ് ലിജോ മോള് പറയുന്നത്.
അതെ, ശരിക്കും എലിയെ പിടിച്ചു. എലിയെ കറി വെച്ച് കഴിച്ചിട്ടുണ്ട്. ചിക്കന്‍ കഴിക്കുന്നതുപോലെയാണ് തോന്നിയത്. അവര്‍ പണ്ടുതൊട്ടേ എലിവേട്ടയ്ക്ക് പോവുന്നതാണ്. വരപ്പെലി എന്നാണ് അവര്‍ അതിനെ പറയുന്നത്. അതായത് വയലില്‍ മാത്രം കാണുന്ന പ്രത്യേകതരം എലിയാണത്. എല്ലാ എലിയേയും അവര്‍ കഴിക്കില്ല. അതുപോലെ അണ്ണാനേയും അവര്‍ പിടിച്ച് കഴിക്കും. കഥാപാത്രം ചെയ്യുന്നതിന്റെ ഭാഗമായി ഇതെല്ലാം നമ്മളും ചെയ്യണമായിരുന്നു. എന്നാണ് ലിജോ മോള് പറയുന്നത്.
എന്തൊക്കെ പറഞ്ഞാലും ഞാനതില്‍ നിന്നെല്ലാം വ്യത്യാസമുണ്ട് എന്നൊരു തോന്നലുണ്ടാവും. എന്നാല്‍ എല്ലാം അവരുടെ കൂടെ കഴിഞ്ഞ് ചെയ്തതുകൊണ്ട് ഞാന്‍ അവരില്‍ നിന്ന് വ്യത്യസ്തയാണ് എന്ന് തോന്നിയിട്ടില്ലെന്നാണ് ലിജോ മോള് പറയുന്നത്. ചിത്രത്തില്‍ തന്റെ നായകനായി എത്തുന്ന മണികണ്ഠനും തന്നോടൊപ്പമുണ്ടായിരുന്നുവെന്നാണ് ലിജോ മോള് പറയുന്നത്.
ജനുവരി പകുതി തൊട്ട് മാര്‍ച്ച് ആദ്യം വരെ ഞാനും മണികണ്ഠനും അവരുടെ കൂടെ തന്നെയായിരുന്നു. ട്രെയിനിങ് എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അവരേയും അവര്‍ക്ക് ഞങ്ങളേയും അടുത്തറിയാനുള്ള സമയമായിരുന്നുവെന്നാണ് ലിജോ മോള് പറയുന്നത്. ഇരുള വിഭാഗത്തില്‍പ്പെട്ട രണ്ടുപേരേയാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. അപ്പോള്‍ അവരെപ്പറ്റി അറിഞ്ഞിരിക്കണമെന്നാണ് ലിജോ പറയുന്നത്. തനിക്കും മണികണ്ഠനും അവരേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു അതിനാല്‍ കാര്യങ്ങള്‍ പഠിക്കാനായി പരിശീലനം ഉണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും താരം പറയുന്നു.
അവര്‍ സാരിയാണ് ധരിക്കുക. അപ്പോള്‍ ഞാനും സാരിയുടുക്കണമായിരുന്നു. അവര്‍ ചെരിപ്പ് ഉപയോഗിക്കാത്തതുകൊണ്ട് ട്രെയിനിങ് സമയത്തെല്ലാം ചെരിപ്പിടാതെയായിരുന്നു നടന്നിരുന്നതെന്ന് ലിജോ പറയുന്നു. വേട്ടയ്ക്ക് പോവുകയും ചെയ്തിരുന്നുവെന്നാണ് താരം പറയുന്നത്. പോവുന്നത് ഒരു ദിവസം രാത്രിയായിരിക്കും. ഏഴ് അല്ലെങ്കില്‍ എട്ടുമണിക്കൊക്കെ തുടങ്ങിയാല്‍ കഴിയാന്‍ പിറ്റേദിവസം രാവിലെയൊക്കെയാവുമായിരുന്നുവെന്നും ലിജോ മോള് ഓര്‍ക്കുന്നു.. അ്ത്രയും ദൂരം ചെരിപ്പിടാതെ കാട്ടിലൂടെ നടക്കണമായിരുന്നുവെന്നും അതെല്ലാം തനിക്ക് പുതിയ അനുഭവങ്ങള്‍ ആയിരുന്നുവെന്നും താരം പറയുന്നു. പരിശീലനം കിട്ടിയതുകൊണ്ട് ഷൂട്ടിന്റെ സമയത്ത് ചെരിപ്പില്ലാതെ തന്നെ നടന്ന് ശീലമായെന്നാണ് താരം അഭിപ്രായപ്പെടുന്നത്.
എങ്ങനെയാണ് താന്‍ ജയ് ഭീമിലേക്ക് എത്തിയതെന്നും ലിജോ മോള് പറയുന്നുണ്ട്. ഓഡിഷന് വഴിയാണ് ലിജോ മോള് ജയ് ഭീമിലേക്ക് വരുന്നത്. സിവപ്പ് മഞ്ചള് പച്ചൈ എന്ന സിനിമ കണ്ടിട്ടാണ് സംവിധായകന് ജ്ഞാനവേല്‍ തന്നെ വിളിക്കുന്നത്. ഓഡിഷന്റെ സമയത്ത് മലയാളത്തിലായിരുന്നു ഒരു രംഗം അഭിനയിച്ച് കാണിച്ചുകൊടുത്തത്. എനിക്ക് തമിഴ് അത്ര വശമില്ലായിരുന്നു. പക്ഷേ മലയാളത്തില്‍ ഡയലോഗ് പറഞ്ഞ് ചെയ്തത് അദ്ദേഹത്തിനിഷ്ടപ്പെട്ടുവെന്നും പിന്നെ കഥ പറഞ്ഞുതന്നുവെന്നും ലിജോ പറയുന്നു.
യഥാര്‍ത്ഥ സംഭവമാണെന്ന് അന്ന് പറഞ്ഞിരുന്നു. പിന്നെ തിരക്കഥ മുഴുവന്‍ കേട്ടപ്പോള്‍ നല്ല ഡെപ്ത് ഉള്ള വേഷമാണെന്ന് മനസിലായി. നന്നായി ചെയ്യേണ്ട ഒന്നാണെന്ന് മനസിലായെന്നും അങ്ങനെയാണ് ജയ് ഭീം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് ലിജോ കൂട്ടിച്ചേര്‍ക്കുന്നത്. അതേസമയം ലിജോയുടെ വാക്കുകള്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മറ്റ് നടിമാര്‍ ലിജോയെ കണ്ട് പഠിക്കണമെന്നും പറയുമ്പോള്‍ ചിലകാരട്ടെ കഥാപാത്രത്തിനു വേണ്ടി എന്തിനാണ് ശരിക്കും എലിയെ കഴിച്ചത്, കഴിക്കുന്നതായി അഭിനയിച്ചാല്‍ പോരേ, ഇതല്‍പ്പം കൂടിപ്പോയില്ലേ എന്നും ചോദിക്കുന്നുണ്ട്.
