Malayalam
‘ഗ്ലാസ് കടിച്ചു മുറിച്ച് കഴിക്കുന്ന ഫാമിലി’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ലെനയുടെ വീഡിയോ, ആരും ഇത് വീട്ടില്‍ പരീക്ഷിക്കരുതെന്നും താരം
‘ഗ്ലാസ് കടിച്ചു മുറിച്ച് കഴിക്കുന്ന ഫാമിലി’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ലെനയുടെ വീഡിയോ, ആരും ഇത് വീട്ടില്‍ പരീക്ഷിക്കരുതെന്നും താരം
നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. ഇടയ്ക്ക് സിനിമയില്‍ നിന്നും ഇടവേളയെടുത്ത ലെന ശക്തമായ തിരിച്ചു വരവാണ് നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലെന ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്.
‘ദ ഗ്ലാസ് ഈറ്റിംഗ് ഫാമിലി’ എന്നാണ് വീഡിയോയ്ക്ക് ലെന പേരു നല്‍കിയിരിക്കുന്നത്. ‘2017 മേയ് 15ന് ആദം ജോണിന്റെ ഷൂട്ടിനിടെ ഞാനൊരു പ്രാങ്ക് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു, ഗ്ലാസ് കടിച്ചു മുറിക്കുന്നതായിട്ട്. (സത്യത്തില്‍ ഫൈറ്റ് സീനുകളുടെ ഷൂട്ടിന് ഉപയോഗിച്ച വാക്സ് ഗ്ലാസായിരുന്നു അത്.)’ ‘ഈ വര്‍ഷം അച്ഛന്റെ ജന്മദിനത്തിന് അമ്മ കോക്ക്ടെയില്‍ ഗ്ലാസിനെ പോലെ തോന്നിപ്പിക്കുന്ന ഒരു എഡിബിള്‍ കേക്ക് ടോപ്പര്‍ ഉണ്ടാക്കി. ഒരു ഹൊററിനു വേണ്ടി ഞങ്ങളെല്ലാവരും ഗ്ലാസ് കഴിക്കുന്ന ഈ വീഡിയോ എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നുവെന്നും ആരും ഇത് വീട്ടില്‍ പരീക്ഷിക്കരുതെന്നും ലെന കുറിച്ചു
ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ലെന ആദ്യം വെള്ളിത്തിരിയില്‍ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷന്‍ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്.
2011 ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് ലെനയുടെ കരിയറിന് വഴിത്തിരിവുണ്ടാകുന്നത്. മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവര്‍ ചൊയ്സ് എന്ന പരിപാടിയില്‍ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കള്‍ പക്ഷി എന്ന പരമ്പരയില്‍ അഭിനയിച്ചു. സാജന് ബേക്കറി സിന്‍സ് 1962 ആണ് ലെനയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.
