Connect with us

ഇന്ത്യൻ സിനിമയെ വിറപ്പിച്ച ആത്മഹത്യ ; വളരെ വൈകി മാത്രം അംഗീകരിക്കപ്പെടാൻ വിധിക്കപ്പെട്ടവൻ ; സുശാന്ത് സിംഗ് രജ്പുത്തിന്റെ ചിരി ഓർമ്മയായിട്ട് ഒരു വർഷം !

Malayalam

ഇന്ത്യൻ സിനിമയെ വിറപ്പിച്ച ആത്മഹത്യ ; വളരെ വൈകി മാത്രം അംഗീകരിക്കപ്പെടാൻ വിധിക്കപ്പെട്ടവൻ ; സുശാന്ത് സിംഗ് രജ്പുത്തിന്റെ ചിരി ഓർമ്മയായിട്ട് ഒരു വർഷം !

ഇന്ത്യൻ സിനിമയെ വിറപ്പിച്ച ആത്മഹത്യ ; വളരെ വൈകി മാത്രം അംഗീകരിക്കപ്പെടാൻ വിധിക്കപ്പെട്ടവൻ ; സുശാന്ത് സിംഗ് രജ്പുത്തിന്റെ ചിരി ഓർമ്മയായിട്ട് ഒരു വർഷം !

കഴിഞ്ഞ വർഷം ഇതേ ദിവസമാണ് ബോളിവുഡിനേയും രാജ്യത്തേയും ഒന്നാകെ പിടിച്ചു കുലുക്കി നടൻ സുശാന്ത് സിംഗ് രജ്പുത്ത് ലോകത്തോട് വിടപറയുന്നത്. മുംബൈയിലെ വസതയിൽ മരിച്ച നിലയിൽ താരത്തെ കണ്ടെത്തുകയായിരുന്നു.ബോളിവുഡിലെ പ്രമുഖരുൾപ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമെല്ലാം പിന്നാലെ ഉയർന്നു. ഇന്ത്യൻ സിനിമാലോകത്തെ ശ്രദ്ധേയനായ യുവതാരം വിട പറഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും ഉത്തരങ്ങളേക്കാളേറെ ചോദ്യങ്ങളാണ് അവശേഷിക്കുന്നത്.

ക്രിക്കറ്റ് ഇതിഹാസം എം.എസ് ധോണിയെ അഭ്രപാളിയിൽ അനശ്വരമാക്കിയതിലൂടെ സുശാന്ത് മലയാളി മനസിലും ആഴത്തിൽ സ്ഥാനം പിടിച്ചിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദി നടൻ എന്ന് പറഞ്ഞ് മാറ്റിനിർത്താതെ മലയാളികളും ആ വേദനയിൽ പങ്കുചേർന്നിരുന്നു. ഒരു പക്ഷെ ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ, ഇന്നും ചർച്ച ചെയ്യപ്പെടുന്ന ആത്മഹത്യയാകും സുശാന്തിന്റേതാകും . സുശാന്തിന്റെ ഓർമ്മ പങ്കുവച്ച് ജിഷ്ണു മുരളീധരൻ മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ആരാധകരെ ഈറനണിയിക്കുന്നത്.

കുറിപ്പിങ്ങനെയാണ്…. “പണ്ട് ബാലരമയിൽ എം. എസ് ധോണിയെ കുറിച്ച് ഒരു പ്രത്യേക പംക്തി ഉണ്ടായിരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. കട്ട ധോണി ഫാൻ ആയതുകൊണ്ട് തന്നെ അത് മുടങ്ങാതെ വായിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ബാല്യം മുതൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി വരെയുള്ള ജീവിതയാത്രയിലെ പല നിർണായക സംഭവങ്ങളെക്കുറിച്ചും ഞാൻ ഇതിലൂടെ വായിച്ചറിഞ്ഞു.

അന്നത് വായിക്കുമ്പോൾ ഒരു സിനിമ കാണുന്ന ഫീൽ ആയിരുന്നു മനസ്സിൽ. വർഷങ്ങൾക്കുശേഷം എം.എസ് ധോണി യുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ വരുന്നു എന്ന പ്രഖ്യാപനം കേട്ടപ്പോൾ എനിക്കുണ്ടായ സന്തോഷവും ചെറുതായിരുന്നില്ല. എന്റെ ഇഷ്ട താരത്തെ സ്ക്രീനിൽ പകർന്നാടുന്നതാര് എന്നറിയാനായിരുന്നു പിന്നീടുള്ള കാത്തിരിപ്പ്. അങ്ങനെ അതും അറിഞ്ഞു. “സുഷാന്ത് സിംഗ് രാജ്പുത്.”

അന്ന് ആദ്യമായാണ് ഞാൻ ആ പേര് കേൾക്കുന്നത്. ഒടുവിൽ സിനിമ കണ്ടപ്പോൾ ആ നടൻ എന്നെ അത്ഭുതപ്പെടുത്തി. ബോളിവുഡിലെ എന്റെ ഇഷ്ടതാരങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു പേര് കൂടി ചേർക്കപ്പെടുകയായിരുന്നു. ധോണിയാകുന്നതിനു വേണ്ടി താൻ നടത്തിയ മുന്നൊരുക്കങ്ങളെ കുറിച്ച് സുഷാന്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. അത് ശരി വയ്ക്കുന്ന തരത്തിൽ എത്ര കൃത്യമായാണ് ധോണി എന്ന ക്രിക്കറ്ററെ അയാൾ നമുക്ക് മുന്നിൽ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ചോർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചം ആണ്.

ഇന്ത്യയിൽ ഇന്നോളം ഇറങ്ങിയിട്ടുള്ള ഏറ്റവും മികച്ച സ്പോർട്സ് ചിത്രങ്ങളിൽ MS Dhoni The Untold Story ക്കും സവിശേഷമായ ഒരു സ്ഥാനമുണ്ട്. പിന്നീട്, Detective Byomkesh Bakshi, P K, Chhichhore തുടങ്ങി അവസാനം ഇറങ്ങിയ Dil Bechara വരെ കണ്ടു. എല്ലാം പ്രിയപ്പെട്ട ചിത്രങ്ങൾ.

ഒരു വൈകുന്നേരം, വെറുതേ FB പോസ്റ്റുകൾ സ്ക്രോൾ ചെയ്ത് പോകുന്ന സമയത്താണ് “സുഷാന്ത് സിംഗ് രാജ്പുത് ആത്മഹത്യചെയ്തു” എന്ന വാർത്ത കണ്ണിൽപ്പെടുന്നത്. അതറിഞ്ഞപ്പോൾ ഞെട്ടലിനേക്കാൾ അവിശ്വസനീയതയാണ് മനസ്സിൽ നിറഞ്ഞു നിന്നത്.

നെപോട്ടീസം കൊടികുത്തി വാഴുന്ന ഒരു ഇൻഡസ്ട്രിയിൽ സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നുവന്ന താരം, ഇന്റർവ്യൂകളിലെല്ലാം ചിരിച്ച മുഖത്തോടെ തികഞ്ഞ നിഷ്കളങ്കതയോടെ പ്രത്യക്ഷപ്പെട്ടിരുന്ന, കാപട്യങ്ങൾ ഇല്ലാത്ത മനുഷ്യൻ… ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് തന്റെ ചിത്രത്തിലൂടെ വിളിച്ചു പറഞ്ഞ നായകൻ, അയാളാണ് ആത്മഹത്യ ചെയ്തു എന്നു പറയുന്നത്. അത് എങ്ങനെ വിശ്വസിക്കാനാവും.

അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് Dil Bechara എന്ന ചിത്രത്തിൽ നായകൻ ആകാൻ പോകുന്നു എന്ന വാർത്ത പുറത്തു വന്നപ്പോൾ പല സിനിമ ഗ്രൂപ്പുകളിലും സുഷാന്തിനെയും അദ്ദേഹത്തിന്റെ അഭിനയത്തെയും പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റുകൾ ഒരുപാട് കണ്ണിൽപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അതേ ആളുകൾ തന്നെ അദ്ദേഹത്തെ പ്രശംസിക്കുന്നത് കാണാൻ കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിനെ വരെ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ചിലർ അങ്ങനെയാണ്, സമൂഹത്തിൽ വളരെ വൈകി മാത്രം തിരിച്ചറിയപ്പെടാനും അംഗീകരിക്കപ്പെടാനും വിധിക്കപ്പെട്ടവർ. സുഷാന്തിന്റെ കാര്യത്തിൽ അതിന് അദ്ദേഹത്തിന് നൽകേണ്ടിവന്ന വില സ്വന്തം ജീവൻ തന്നെയായിരുന്നു. പ്രണാമം പ്രിയപ്പെട്ടവനേ… മരണമില്ലാത്ത നിന്റെ ഓർമ്മകൾക്കു മുന്നിൽ. എന്നവസാനിക്കുന്നു ഫേസ്ബുക്ക് കുറിപ്പ്.

സുശാന്തിന്റെ മരണത്തിനെ തുടർന്നാണ് മലയാളികളും ഡിപ്രെഷൻ എന്ന വാക്കിനെ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയത്. നിരവധി ഹാഷ്ടാഗുകൾ പിന്നീട് ഡിപ്രെഷനും ചേർത്ത് വന്നു. എങ്കിലും സുശാന്തിന്‌ മാത്രം നീതി ലഭിച്ചില്ല.

about sushanth singh rajputh

More in Malayalam

Trending

Recent

To Top